twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയറാമിന്‌റെ നായികയായി ഉര്‍വ്വശിയെ തീരുമാനിച്ചപ്പോള്‍ സംഭവിച്ചത് വെളിപ്പെടുത്തി സംവിധായകന്‍

    By Midhun Raj
    |

    കുടുംബ പശ്ചാത്തലമുളള സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ജയറാം. നടന്‌റെ കരിയറില്‍ സൂപ്പര്‍ഹിറ്റായി മാറിയ സിനിമകളിലൊന്നായിരുന്നു ജോര്‍ജ്ജൂട്ടി കെയര്‍ ഓഫ് ജോര്‍ജ്ജൂട്ടി. രഞ്ജിത്തിന്‌റെ തിരക്കഥയില്‍ ഹരിദാസ് സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ നിന്നും മികച്ച വിജയമാണ് നേടിയത്. ജയറാമിന് പുറമെ തിലകന്‍, സുനിത, കെപിഎസി ലളിത, ജഗതി ശ്രീകുമാര്‍, സിദ്ധിഖ്, ജഗദീഷ് ഉള്‍പ്പെടെയുളള താരങ്ങളായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

    സാരിയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ കാണാം

    ജോര്‍ജ്ജൂട്ടി കെയര്‍ ഓഫ് ജോര്‍ജ്ജൂട്ടി സമയത്തെ ഓര്‍മ്മകള്‍ ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ഹരിദാസ് പറഞ്ഞിരുന്നു. ജയറാമിനെ നായകനാക്കി തന്നെയാണ് പടം ആദ്യം ചെയ്യാന്‍ ആലോചിച്ചതെന്ന് ഹരിദാസ് പറയുന്നു. അതിന് വേണ്ടിയുളള കഥ തിരച്ചിലിലാണ് കോഴിക്കോട് വരുന്നത്. അങ്ങനെ ഗിരീഷ് പുത്തഞ്ചേരി ഒരു നിര്‍മ്മാതാവിനെ പരിചയപ്പെടുത്തി തന്നു.

    അങ്ങനെ ജയറാം അദ്ദേഹവുമായി സംസാരിച്ച്

    അങ്ങനെ ജയറാം അദ്ദേഹവുമായി സംസാരിച്ച് ഹരിദാസ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് എപ്പോള്‍ വേണമെങ്കിലും ഡേറ്റ് തരാമെന്ന് പറഞ്ഞു. പിന്നെ സബ്ജക്ടിന് വേണ്ടിയുളള തിരച്ചിലിലായിരുന്നു. ഗിരീഷ് പുത്തഞ്ചേരി തന്നെ രണ്ട് മൂന്ന് സബ്ജക്ട് എന്നോട് പറഞ്ഞു. പിന്നീടാണ് രഞ്ജിത്തിനെ കണ്ടത്. അദ്ദേഹം ഒരു രണ്ടുവരി കഥ പറഞ്ഞു. അത് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു.

    അങ്ങനെ ജയറാമിനെ അറിയിച്ചു

    അങ്ങനെ ജയറാമിനെ അറിയിച്ചു. വിഷുവിന് റിലീസ് ചെയ്യാം എന്ന നിര്‍മ്മാതാക്കളുടെ ആഗ്രഹത്തില്‍ ജയറാം ഡിസംബറില്‍ ഡേറ്റ് തന്നു. അന്ന് മുപ്പത് ദിവസമൊക്കെ മതിയാരുന്നു ഷൂട്ടിംഗിന്. അങ്ങനെ ഉര്‍വ്വശിയെ ആയിരുന്നു ജയറാമിന്‌റെ നായികയായി ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഉര്‍വ്വശിയ്ക്ക് മറ്റൊരു ചിത്രത്തിന്‌റെ തിരക്കുളളതിനാല്‍ നടി സുനിത നായികയായി.

    സുനിതയുടെ കരിയറിലെ മികച്ച

    സുനിതയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ചിത്രത്തിലേത്. തിലകന്‍ ചേട്ടനും നല്ലൊരു കാരക്ടറായിരുന്നു ചെയ്തത്. ഇവര്‍ക്കൊപ്പമുളള സിനിമ പിന്നീടുളള എന്റെ കരിയറില്‍ ഗുണം ചെയ്തു. എന്നെയും മറ്റു ടീമംഗങ്ങളെ കുറിച്ചുമെല്ലാം തിലകന്‍ ചേട്ടന്‍ മറ്റ് സിനിമാക്കാരോട് നല്ലത് പറഞ്ഞു. എന്‌റെ സെറ്റില്‍ ആര്‍ട്ടിസ്റ്റുകളുമായി അങ്ങനെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. എല്ലാവരും നല്ല രീതിയിലാണ് സഹകരിച്ചത്.

    ജയറാം ആദ്യത്തെ ഷോട്ട് എടുത്ത് വന്നിട്ട്

    ജയറാം ആദ്യത്തെ ഷോട്ട് എടുത്ത് വന്നിട്ട് ഹരി ഞാന്‍ ഇപ്പോ ചെയ്തത് പോരെങ്കില്‍ കുറച്ചുകൂടി കേറ്റി ചെയ്യണോ എന്ന് ചോദിച്ചിരുന്നു. അത് ഞങ്ങള്‍ തമ്മിലുളള സൗഹൃദത്തിന്‌റെ പുറത്ത് ചോദിച്ചതാണ്. അത് മുന്‍പ് സഹസംവിധായകനായി പ്രവര്‍ത്തിച്ച സമയത്തും ഞാന്‍ അദ്ദേഹത്തോട് എന്റെ അഭിപ്രായങ്ങള്‍ പറയുമായിരുന്നു. ജയറാം ഒന്നുകൂടി നന്നായി ചെയ്താല്‍, കേറ്റി ചെയ്താല്‍ നന്നായിരിക്കുമെന്ന് പറയും. അല്ലെങ്കില്‍ ഇത്ര വേണ്ടാ എന്നൊക്കെ പറയും.

    ആദ്യത്തെ സിനിമ

    ആദ്യത്തെ സിനിമ ജയറാമിനെ വെച്ച് ചെയ്യാം എന്ന് പറഞ്ഞിരുന്നു. അത് ജയറാമും എന്നോട് ഇങ്ങോട്ടും പറഞ്ഞിട്ടുണ്ട്. നമുക്ക് സിനിമ ചെയ്യുവല്ലെ. എപ്പോഴായാലും ആലോചിച്ചോളൂ. ഞാന്‍ ഡേറ്റ് തരാമെന്ന്. അന്ന് താരമൂല്യമുളള നടന്‍ കൂടിയായിരുന്നു ജയറാം. ജയറാം അന്ന് ഫാമിലി ഹീറോയായിരുന്നു. കൂടുതലായും കുടുംബ പ്രേക്ഷകരാണ് പടം കാണാന്‍ എത്തിയത്.

    Read more about: jayaram urvashi
    English summary
    director haridas reveals urvashi was the first choice for jayaram's heroine in Georgootty C/O Georgootty movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X