twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പഴശ്ശിരാജയുടെ വിജയം തലയ്ക്ക് പിടിച്ചിരുന്നില്ല! ചരിത്ര സിനിമയെ കുറിച്ച് ഹരിഹരന്‍

    By Prashant V R
    |

    ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ പോലുളള മികച്ച സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് ഹരിഹരന്‍. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള സംവിധായകന്റെ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പമുളള ചരിത്ര സിനിമകളാണ് സംവിധായകന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. 2009ലായിരുന്നു മമ്മൂട്ടി ഹരിഹരന്‍ കൂട്ടുകെട്ടില്‍ കേരളവര്‍മ്മ പഴശ്ശിരാജ പുറത്തിറങ്ങിയിരുന്നത്. എംടി വാസുദേവന്‍ നായരുടെ തിരക്കഥയിലായിരുന്നു ചരിത്ര സിനിമ ഒരുങ്ങിയത്.

    hariharan

    മമ്മൂട്ടിക്കൊപ്പം വലിയ താരനിര അണിനിരന്ന ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. അതേസമയം പഴശ്ശിരാജയുടെ വിജയം താന്‍ മനസില്‍ കൊണ്ടു നടന്നിരുന്നില്ലെന്ന്‌ മുന്‍പ് ഹരിഹരന്‍ തുറന്നുപറഞ്ഞിരുന്നു, അത് പോലെ തന്നെ തന്റെ സിനിമകള്‍ പരാജയപ്പെട്ടാല്‍ വിഷാദത്തിലേക്ക് വീണു പോയിട്ടില്ലെന്നും ഹരിഹരന്‍ പറയുന്നു. തന്റെ പൂര്‍വ്വകാല സിനിമകളുടെ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ടാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.

    Recommended Video

    അമാല്‍ കുഞ്ഞിക്കയുടെ നെഞ്ചിൽ കയറിയതിങ്ങനെ | FilmiBeat Malayalam

    "ഒരു സിനിമ തീര്‍ന്നു വിജയിച്ചു കഴിഞ്ഞാല്‍ അത് അവിടെ അവസാനിച്ചു. ഒരു സിനിമ ചെയ്ത് കഴിഞ്ഞു മഹാവിജയമായതിന്റെ പേരില്‍ അത് മനസില്‍ കൊണ്ടു നടക്കുന്ന ആളല്ല ഞാന്‍. പരാജയപ്പെട്ട് കഴിഞ്ഞാല്‍ ദുഖിച്ച് നടക്കുന്ന ശീലവും എനിക്ക് ഇല്ല. ഇത് രണ്ടും ഞാന്‍ അല്ല ചെയ്യുന്നതെന്ന വിശ്വാസം എനിക്കുളളത് കൊണ്ട് കൂടിയാണ് അങ്ങനെ. പഴശ്ശിരാജ വലിയ വിജയമായി, അപ്പോള്‍ ഞാന്‍ പറയുന്നു ഞാന്‍ ആണ് ഇതിന്റെ കാരണക്കാരന്‍ ഇനി മതി മറന്നു നടക്കാം അങ്ങനെ ഒന്നും ചിന്തിക്കില്ല, എല്ലാം ഒരു ശക്തിയാണ്.

    നമ്മുടെ പിറകെ ഒരു ശക്തിയുണ്ട്, അല്ലാതെ വിജയം എന്റെതാണ് എന്നോ അല്ലേല്‍ പരാജയപ്പെട്ട് പോയതുകൊണ്ട് അതില്‍ ദുഖിതനാവുകയോ ചെയ്യുന്ന ഫിലിം മേക്കര്‍ അല്ല. ഹരിഹരന്‍ പറഞ്ഞു. 1989ലാണ് മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ ഒരു വടക്കന്‍ വീരഗാഥ സംവിധാനം ചെയ്തിരുന്നത്. മമ്മൂട്ടിക്ക് ആദ്യമായി മികച്ച നടനുളള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു ഇത്. മമ്മൂട്ടിക്ക് പുറമെ മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള മറ്റ് താരങ്ങളെ വെച്ചും ഹരിഹരന്റെ സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. 1973ല്‍ പ്രേംനസീറിനെ നായകനാക്കി ലേഡീസ് ഹോസ്റ്റല്‍ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് ഹരിഹരന്‍ മലയാളത്തിലേക്ക് എത്തിയത്.

    Read more about: hariharan
    English summary
    Director Hariharan about the success of Mammootty starrer Kerala Varma Pazhassi Raja
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X