twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ കുഞ്ചാക്കോ ബോബൻ ശാലിനി ചിത്രം പരാജയപ്പടാനുള്ള കാരണം ഇതാണ്, വെളിപ്പെടുത്തി സംവിധായകൻ

    |

    മലയാളി പ്രേക്ഷകരുടെ എവർഗ്രീൻ താരജോഡികളാണ് കുഞ്ചാക്കോ ബോബനും ബേബി ശാലിനിയും. ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട താരജോഡികളെ ഇരു കൈകളും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഇവർ. വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് ചാക്കോച്ചൻ ശാലിനി ജോഡികൾ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രങ്ങൾ ഇന്നും സിനിമാ കോളങ്ങളിൽ ചർച്ചാ വിഷയമാണ്.

    hariharan

    അനിയത്തി പ്രാവിന് ശേഷം പുറത്തിറങ്ങിയ ചാക്കോച്ചൻ ശാലിനി ജോഡികളുടെ ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിലും തിയേറ്ററുകളിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച വിജയം നേടുകയും ചെയ്തിരുന്നു. എന്നാൽ ഒരു ചിത്രം മാത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഹരിഹരൻ സംവിധാനം ചെയ്ത പ്രേം പൂജാരി എന്ന ചിത്രമായിരുന്നു. 1999 ൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസ് പരാജയമായിരുന്നു. ഇപ്പോഴിത അതിനുള്ള കാരണം വെളിപ്പെടുത്തുകയാണ് സംവിധായകൻ ഹരിഹരൻ. സിനിമ പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷമാണ് ഹരിഹരൻ ഇക്കാര്യം പങ്കുവെയ്ക്കുന്നത്. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ മനസ് തുറന്നത്.

    സംവിധായകന്റെ വാക്കുകൾ ഇങ്ങനെ;'പ്രേം പൂജാരി' എന്ന സിനിമയ്ക്ക് സംഭവിച്ചത് എന്തെന്നാല്‍ അന്ന് തിയേറ്ററില്‍ ഒരു കൂവല്‍ പരിപാടിയുണ്ടായിരുന്നു. അതായത് ഒരു പടം റിലീസ് ചെയ്‌താല്‍ ആ പടത്തിന്റെ എതിര് വരുന്ന ആളുകള്‍ കൂവിക്കുക എന്ന രീതി. അപ്പോള്‍ അതിനെ കുറെ കൂവിച്ചു. അതിനാല്‍ കൂവിയ ഭാഗമൊക്കെ തിയേറ്ററുകാര്‍ കട്ട് ചെയ്തു കളഞ്ഞു. ഞാന്‍ ഒരാഴ്ച കഴിഞ്ഞു സിനിമ കാണാന്‍ പോയപ്പോള്‍ സിനിമ പകുതി മാത്രമേയുള്ളൂ.

    ഇതൊക്കെ ചെയ്യുന്നവര്‍ ധൈര്യത്തിന്റെ പുറത്ത് ചെയ്യുന്നതല്ല വിവരക്കേടിന്റെ പുറത്ത് കാട്ടിക്കൂട്ടുന്നതാണ്. നാല് കൂവല്‍ കേട്ടു എന്നാല്‍ എന്തിനാണ് കൂവുന്നത് അത് കൂവേണ്ട വിധം സ്ക്രീനില്‍ എന്തേലും വൃത്തികെട് ഉണ്ടോ എന്ന് ചിന്തിക്കുന്നില്ല പ്രേക്ഷകര്‍. എന്നിരുന്നാലും എല്ലായ്പ്പോഴും ഒരേ പോലെ സിനിമ ചെയ്യാന്‍ കഴിഞ്ഞെന്നും വരില്ല. ഒരു സിനിമ പരാജയപ്പെട്ടാല്‍ അതിലെ കഥ തെരെഞ്ഞെടുക്കുന്നതിന്റെ പ്രശ്നമാകാം അല്ലെങ്കില്‍ അവതരിപ്പിക്കുന്ന രീതിയുടെ പ്രശ്നമാകാം അങ്ങനെ സിനിമ പരാജയപ്പെടുന്ന പ്രശ്നം പല രീതിയിലും വരാം. ഹരിഹരന്‍ പറയുന്നു.

    Recommended Video

    ഹംസമായി പ്രവര്‍ത്തിച്ചതിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ | Filmibaet Malayalam

    സംവിധായകൻ ഹരിഹരൻ കഥ എഴുതിയ ചിത്രത്തിന് ഡോ. ബാലകൃഷ്ണനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. കുഞ്ചാക്കോ ബോബനും ശാലിനിക്കിമൊപ്പം വിനീത്, മയൂരി, തിലകൻ, ജഗതി, ഒടുവിൽ, സുകുമാരി, മനോജ് കെ ജയൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പാട്ടിന് ഏറെ പ്രധാന്യം നൽകി കൊണ്ട് ഒരുക്കിയ ചിത്രമായിരുന്നു ഇത്. കെജെ യേശുദാസ്,ചിത്ര, പി ജയചന്ദ്രൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഒ.എൻ.വി. കുറുപ്പിന്റെ വരികൾക്ക് സംഗീതം നൽകിയ ബോളിവുഡ് സംഗീത സംവിധായകൻ ഉത്തം സിംഗ് ആയിരുന്നു.

    English summary
    director hariharan Reveals how Kunchacko boban and Shalini movie prem pujari becomes a box office flop
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X