Just In
- 17 min ago
പാടാത്ത പൈങ്കിളിയിലെ ദേവ പവർഫുളാണ്, സ്ട്രോങ്ങാണ്, സൂരജിനെ അഭിനന്ദിച്ച് ആരാധകന്, കുറിപ്പ് വൈറല്‍
- 13 hrs ago
എലീനയുടെ വിവാഹത്തെക്കുറിച്ച് മാതാപിതാക്കള്‍, രോഹിത്തിനെ നേരത്തെ അറിയാം, പ്രണയം അറിഞ്ഞില്ല
- 14 hrs ago
സൗന്ദര്യത്തിന്റെ രഹസ്യമെന്താണ്, നടൻ പ്രേം നസീറിന്റെ പഴയ അഭിമുഖം വൈറലാകുന്നു
- 14 hrs ago
സാന്ത്വനത്തില്‍ കിടിലന്‍ ട്വിസ്റ്റ്, ശിവനെ അപമാനിച്ചവരോട് തിരിച്ചടിച്ച് അഞ്ജലി, അപ്രതീക്ഷിത നീക്കം കിടുക്കി
Don't Miss!
- News
നിഷ്പക്ഷരെ ഉള്‍പ്പെടുത്തൂ; സുപ്രീംകോടതിയില്‍ കര്‍ഷകരുടെ ആവശ്യം, നാലംഗ സമിതിയെ മാറ്റണം
- Sports
ഒന്നാം ടെസ്റ്റ്: ഇംഗ്ലണ്ടിന് വമ്പന്‍ സ്കോര്‍, രണ്ടാം ഇന്നിങ്സില്‍ ശ്രീലങ്ക പൊരുതുന്നു
- Automobiles
ആൾട്രോസ് ഐടർബോയെ വ്യത്യസ്തമാക്കുന്ന ബെസ്റ്റ് ഇൻ സെഗമെന്റ് ഫീച്ചറുകൾ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Finance
ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരാന്‍ ആര്‍ബിഐ!!
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹൻലാലും മമ്മൂട്ടിയും എന്ത് ചെയ്യണമെന്നത് അവർ തീരുമാനിക്കണം, സൂപ്പർ താരങ്ങളെ കുറിച്ച് ഹരിഹരൻ
മോഹൻലാലിനും മമ്മൂട്ടിക്കും ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഹരിഹരൻ. ലേഡീസ് ഹോസ്റ്റൽ എന്ന ചിത്രത്തിലൂടെയാണ് ഹരിഹരൻ വെളളിത്തിരയിൽ എത്തിയത്. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങൾ സംവിധായകൻ മലയാള പ്രേക്ഷകർക്ക് സമ്മാനിക്കുകയായിരുന്നു. ഇപ്പോഴിത മോഹൻലാലിനെയും മമ്മൂട്ടിയേയും കുറിച്ച് ഹരിഹരന്റെ വാക്കുകൾ വൈറലാകുന്നു. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംവിധായകൻറെ വാക്കുകൾ ഇങ്ങനെ...
മോഹൻലാലും, മമ്മൂട്ടിയും ഏതു ടൈപ്പ് സിനിമകൾ ചെയ്യണെമെന്നു അവർ ആണ് തീരുമാനിക്കേണ്ടതെന്നും താരങ്ങളെ ഒന്നും നിഷേധിക്കേണ്ട കാര്യമില്ലെന്നും അവർ താരങ്ങളായി മാറുന്നത് അവരുടെ കഠിന പ്രയത്നത്തിന്റെ ശ്രമഫലം കൊണ്ടാണെന്നും ഹരിഹരൻ പറയുന്നു. എംടിയുമായുള്ള സഹവാസം കൊണ്ട് തനിക്ക് സിനിമയിൽ നിന്നുള്ള അറിവ് മാത്രമല്ല ലഭിച്ചതെന്നും അതിലുപരി ലോകത്തെ അറിയാൻ സാധിച്ചുവവെന്നും ഹരിഹരൻ പറയുന്നു.
താരങ്ങളെ ഒന്നും നിഷേധിക്കേണ്ട കാര്യമില്ല, അവർ കഷ്ടപ്പെട്ട് വളർന്നു വന്നവരാണ്. അവർ സിനിമ മേഖലയ്ക്ക് ആവശ്യം തന്നെയാണ്. ഞാൻ സിനിമ ചെയ്യുന്നത് എന്റെ ഫ്രീഡം പോലെ തന്നെ അവർ സിനിമ ചെയ്യുന്നത് അവരുടെ തീരുമാനമാണ്. അവർ എങ്ങനെയുള്ള സിനിമ ചെയ്യണം എന്നത് അവർ തീരുമാനിക്കേണ്ട കാര്യമാണ്.
അല്ലാതെ അതുമായി ബന്ധപ്പെട്ടു വലിയ വിമർശനം ഉന്നയിക്കേണ്ട ആവശ്യമില്ല. ഒരു താരത്തെവച്ചു ഞാൻ ആദ്യമായി സിനിമ എടുക്കുന്നത് ശേഷമാണ്. എംടിയുമായുള്ള സിനിമ ചെയ്യലിൽ എന്നെ സഹായിച്ചത് സിനിമയെക്കുറിച്ചുള്ള വളർച്ച മാത്രമല്ല ലോകത്തെക്കറിച്ചുള്ള അറിവ് കൂടിയാണ്. അങ്ങനെ ഒരുപാടു കാര്യങ്ങൾ. എനിക്ക് അറിയാൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ എംടിയുമായുള്ള സഹവാസം കൊണ്ട് എനിക്ക് സാധിച്ചിട്ടുണ്ടെന്നും ഹരിഹരൻ പറഞ്ഞു.