For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇപ്പോഴാണെങ്കിൽ സുരാജിനെ കാസ്റ്റ് ചെയ്യില്ലായിരുന്നു; നടൻ പറഞ്ഞ മറുപടി എന്തെന്ന് സംവിധായകൻ ഹരികുമാർ

  |

  കോമഡി റോളുകളിൽ‌ തുടങ്ങി നായക നിരയിലേക്കെത്തി താരമൂല്യവും നിരൂപക പ്രശംസയും പിടിച്ച് പറ്റിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. തുടക്കകാലത്തെ നടന്റെ സിനിമകൾ കണ്ട പ്രേക്ഷകരൊന്നും തന്നെ നടന്റെ കരിയറിൽ ഇത്ര വലിയ ഒരു മാറ്റം വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പേരറിയാത്തവൻ എന്ന സിനിമയിൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച ശേഷമാണ് സുരാജിന് അഭിനയ പ്രധാന്യമുള്ള സിനിമകൾ ലഭിച്ച് തുടങ്ങിയത്.

  Also Read: ഒരുമിച്ചുള്ള യാത്രകളിൽ അത് സംഭവിച്ചു!; സൗഹൃദം വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ച് ധന്യ പറഞ്ഞത്

  പിന്നീട് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ സിനിമകളിലെ അഭിനയത്തിന് 2019 ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും സുരാജിന് ലഭിച്ചു. തൊണ്ടിമുതലും ദൃക്സാക്ഷിയും, ഡ്രെെവിം​ഗ് ലൈസൻസ് തുടങ്ങിയ സിനിമകളിലും നടൻ ശ്രദ്ധേയ വേഷം ചെയ്തു. എം മുകുന്ദന്റെ തിരക്കഥയിൽ ഹരികുമാർ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ആണ് നടന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ആൻ അ​ഗസ്റ്റിനാണ് സിനിമയിലെ നായിക.

  ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകൻ ഹരികുമാർ. സിനിമയിലേക്ക് സുരാജിനെ കാസ്റ്റ് ചെയ്യുമ്പോൾ ഇന്നുള്ള താരത്തിളക്കം നടനുണ്ടായിരുന്നില്ലെന്ന് ഹരികുമാർ പറയുന്നു. മാതൃഭൂമിയോടാണ് പ്രതികരണം.

  'മൂന്ന് വർഷം മുമ്പ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ആദ്യ ചർച്ചയിൽ വരുമ്പോൾ സുരാജ് വെഞ്ഞാറമൂടിനെ നായകനായി തീരുമാനിച്ചിരുന്നു. അന്ന് അദ്ദേഹത്തിന് ഇന്ന് കാണുന്ന താരപദവിയൊന്നുമില്ല. നായക റോളുകൾ ചെയ്ത തുടങ്ങുന്നതേ ഉള്ളൂ. അദ്ദേഹത്തോട് സംസാരിച്ചപ്പോൾ വളരെ ആവശേയത്തോടെ സമ്മതിച്ചു. കൊവിഡ് പ്രതിസന്ധി കഴിഞ്ഞ് ഷൂട്ട് തുടങ്ങുമ്പോഴേക്കും സുരാജ് ഒരുപാട് വിജയങ്ങൾ നേടി തിരക്കുള്ള നടനായിരുന്നു. ലൊക്കേഷനിൽ സുരാജനെ കാണാൻ ഒരുപാട് നിർമാതാക്കളും സംവിധായകരും കാത്തിരിക്കും'

  Also Read: 'അമ്മായിയമ്മമാരേയും നാത്തൂന്മാരേയും പേടിയായിരുന്നു, ഫാമിലി പ്ലാനിങ്ങുണ്ട്'; കുഞ്ഞുണ്ടാകാത്തതിനെ കുറിച്ച് ആലീസ്

  ഇപ്പോഴാണെങ്കിൽ സുരാജിനെ സിനിമയിൽ കാസ്റ്റ് ചെയ്യില്ലായിരുന്നു എന്ന് ഷൂട്ടിന്റെ ആദ്യത്തെ ദിവസമേ പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോൾ ഇപ്പോൾ താരപരിവേഷം മാറിയല്ലോ എന്ന് ഞാൻ പറഞ്ഞു. ഏയ് അങ്ങനയൊന്നുമില്ല, ഏത് റോളും ചെയ്യുമെന്ന് സുരാജ് പറഞ്ഞു. സാർ നോക്കിക്കോ മിനുട്ടുകൾ കൊണ്ട് ഞാൻ ഓട്ടോക്കാരൻ സജീവനായി മാറുമെന്ന് സുരാജ് പറഞ്ഞു.

  അസാധ്യമായ നടനാണ് സുരാജെന്ന് തുടർന്നുള്ള ദിവസങ്ങളിൽ തിരിച്ചറിഞ്ഞെന്നും ഹരികുമാർ പറഞ്ഞു. അടുത്ത കാലത്ത് ചെയ്ത സീരിയസ് വേഷങ്ങളിൽ നിന്ന് മാറി കുറച്ച് കോമഡി ടച്ചുള്ള കഥാപാത്രമാണ് സിനിമയിൽ സുരാജിനെന്നും സംവിധായകൻ പറഞ്ഞു.

  ആൻ അ​ഗസ്റ്റിൻ ഈ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും സംവിധായകൻ സംസാരിച്ചു. അപ്രതീക്ഷിതമായാണ് ആൻ അ​ഗസ്റ്റിൻ നായികാ റോളിലേക്ക് എത്തുന്നത്. പല പ്രമുഖ നടിമാരെയും നായികാ റോളിലേക്ക് ആലോചിച്ചിരുന്നു. എന്നാൽ പുതുമുഖ നായിക വേണമെന്ന് നിർബന്ധം ഉണ്ടായിരുന്നു. ആ സമയത്താണ് ആൻ അ​ഗസ്റ്റിൻ സിനിമയിലേക്ക് തിരിച്ചു വരാൻ ആലോചിക്കുന്നു എന്നറിഞ്ഞത്.

  ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവ് ആയതിനാൽ പ്രേക്ഷകർക്കും പുതുമയുണ്ടാവുമെന്ന് തോന്നി. സംസാരിച്ചപ്പോൾ ആൻ സന്തോഷത്തോടെ സിനിമയുടെ ഭാ​ഗമായെന്നും ഹരികുമാർ പറഞ്ഞു. മറ്റാെരു നടിക്കും ഇത്ര ​ഗംഭീരമായി ചെയ്യാനാവില്ലെന്നാണ് ഫൈനൽ‌ പ്രിവ്യൂ ഷോ കണ്ടവർ പറഞ്ഞതെന്നും ഹരികുമാർ പറഞ്ഞു.

  Read more about: suraj venjaramoodu
  English summary
  Director Harikumar About Casting Suraj Venjaramoodu In Auto Rikshawkarante Bharya Movie; Says His Star Value Increased
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X