സിനിമയിലെയും ജീവിതത്തിലെയും പ്രിയപ്പെട്ട നായികയെ തനിച്ചാക്കി എെവി ശശി യാത്രയായി!
Recommended Video

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ഐവി ശശി അന്തരിച്ചു. പ്രേക്ഷകരെ ഒന്നടങ്കം വേദനിപ്പിക്കുന്ന ആ വാര്‍ത്ത പുറത്തുവന്നിട്ട് അല്‍പ്പനേരമായതേയുള്ളൂ. ചെയ്യുന്നതെല്ലാം ഹിറ്റാവുകയെന്ന ഭാഗ്യവും ഈ സംവിധായകന് സ്വന്തമായിരുന്നു. സീമ, മമ്മൂട്ടി തുടങ്ങിയവരെ സിനിമയിലേക്ക് കൈ പിടിച്ച് കൊണ്ടു വന്നത് അദ്ദേഹമായിരുന്നു.
നര്‍ത്തകിയായി സിനിമയിലേക്കെത്തിയ സീമയെ മുന്‍നിര നായികയായി ഉയര്‍ത്തിക്കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ആ പെണ്‍കുട്ടിയുടെ കൈപിടിക്കാനുള്ള തീരുമാനവും അ്‌ദ്ദേഹത്തിന്റേത് തന്നെയായിരുന്നു. 35 വര്‍ഷത്തെ ദാമ്പത്യ ജീവിതം വിജയകരമായി തുടരുന്നതിനിടയിലാണ് അപ്രീതിക്ഷിതമായി അദ്ദേഹം യാത്രയായത്.

അപ്രതീക്ഷിതമായ വിയോഗം
പ്രേക്ഷകരെ ഏറെ വേദനിപ്പിക്കുന്നൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചെന്നൈയിലെ വീട്ടില്‍ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.

വിവാദങ്ങള്‍ പിന്തുടരുന്നു
35 വര്‍ഷത്തെ ദാമ്പത്യ ജീവിത്തതിനിടയില്‍ ഐവി ശശിയേയും സീമയേയും വിവാദങ്ങളും വിടാതെ പിന്തുടര്‍ന്നിരുന്നു. ഇവര്‍ വേര്‍പിരിയുന്നുവെന്ന തരത്തില്‍ നിരവധി തവണ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

സംയമനത്തോടെയുള്ള പ്രതികരണം
അടുത്തിടെയും ഇരുവരും വേര്‍പിരിയുകയാമെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വിവാദങ്ങളോടൊക്കം സംയമനത്തോടെയാണ് ഇവര്‍ പ്രതികരിച്ചത്.

ആദ്യ സിനിമയിലൂടെ തുടങ്ങിയ പ്രണയം
നര്‍ത്തകിയായാണ് സീമ സിനിമയിലേക്ക് എത്തിയത്. ശാന്തി എന്നായിരുന്നു ആദ്യത്തെ പേര്. സീമയെ നായികയാക്കി ഐവി ശശി ഒരുക്കിയ അവളുടെ രാവുകള്‍ ഇവരുടെ ജീവിതത്തിലും ഏറെ പ്രധാനപ്പെട്ട ചിത്രമാണ്. ആ സിനിമ പൂര്‍ത്തിയകുന്നതിനിടയില്‍ തന്നെ ഇരുവരും തമ്മിലുള്ള പ്രണയം പൂവിട്ടിരുന്നു.

എക്കാലത്തെയും പ്രിയനായിക
മലയാള സിനിമയിലെ എക്കാലത്തെയും പ്രിയ നായികയായ സീമയാണ് തന്റെ പ്രിയപ്പെട്ട നായികയെന്ന് അദ്ദേഹം മുന്‍പ് വ്യക്തമാക്കിയിരുന്നു. മുപ്പതോളം സിനിമകളില്‍ അദ്ദേഹം സീമയെ നായികയാക്കിയിരുന്നു.


Click it and Unblock the Notifications