മമ്മൂക്ക നല്‍കിയ പോസിറ്റീവ് എനര്‍ജിയാണ് ആ സിനിമയില്‍ എത്തിച്ചത്, വെളിപ്പെടുത്തി ജയരാജ്

By Midhun Raj

മമ്മൂട്ടി-ജയരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ജോണി വാക്കര്‍. 1992ല്‍ പുറത്തിറങ്ങിയ സിനിമയില്‍ ജോണി വര്‍ഗീസ് എന്ന കഥാപാത്രമായാണ് മമ്മൂക്ക എത്തിയത്. രഞ്ജിത്തിന്‌റെ തിരക്കഥയിലാണ് ജയരാജ് മമ്മൂട്ടി ചിത്രം എടുത്തത്. എസ്പി വെങ്കിടേഷ് ഒരുക്കിയ സിനിമയിലെ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. കമല്‍ ഗൗര്‍, ജീത് ഉപേന്ദ്ര, രഞ്ജിത, റാണി, മണിയന്‍പിളള രാജു, ശങ്കരാടി, പ്രേംകുമാര്‍ ഉള്‍പ്പെടെയുളള താരങ്ങളായിരുന്നു ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

mammootty-jayaraj

അതേസമയം ജോണിവാക്കര്‍ സിനിമ ഉണ്ടായതിന് പിന്നിലെ കഥ സംവിധായകന്‍ തുറന്നുപറഞ്ഞിരുന്നു. രമേഷ് പുതിയമഠം തയ്യാറാക്കിയ 'മമ്മൂട്ടി നാട്യങ്ങളില്ലാതെ നിറക്കൂട്ടില്ലാതെ' എന്ന പുസ്തകത്തിലാണ് ജയരാജ് ഇക്കാര്യം പറയുന്നത്. സംവിധായകന്‍ ഭരതന്‌റെ അസോസിയേറ്റായി വര്‍ക്ക് ചെയ്യുന്ന കാലത്താണ് താന്‍ മമ്മൂട്ടിയെ പരിചയപ്പെടുന്നതെന്ന് സംവിധായകന്‍ പറയുന്നു. പരിചയപ്പെട്ടതിന് ശേഷം ജയരാജ് നിന്നെ ഞാന്‍ നോട്ടമിട്ടിട്ടുണ്ടെന്നാണ് മമ്മൂട്ടി എന്നോട് പറഞ്ഞത്.

സാരിയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി സുരേഷ്, പുത്തന്‍ ചിത്രങ്ങള്‍ കാണാം

Recommended Video

മമ്മൂക്കയുടെ വെളിപ്പെടുത്തൽ.. CBI 5 ഷൂട്ട് ചെയ്യാൻ പോവുകയാണ് | FilmiBeat Malayalam

ആ ഒരു പോസിറ്റീവ് എനര്‍ജിയാണ് ജോണി വാക്കറില്‍ തന്നെ എത്തിച്ചതെന്നും ജയരാജ് പറഞ്ഞു. വിദ്യാരംഭം എന്ന ചിത്രം സംവിധാനം ചെയ്തായിരുന്നു ജയരാജ് മലയാളത്തില്‍ തുടങ്ങിയത്. ശ്രീനിവാസന്‍ ഗൗതമി തുടങ്ങിയവരായിരുന്നു സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. പിന്നീട് ജയരാജിന്‌റെ കരിയറില്‍ പുറത്തിറങ്ങിയ നാലാമത്തെ ചിത്രമാണ് ജോണി വാക്കര്‍. ഒരുകാലത്ത് കൊമേഴ്‌സ്യല്‍ സിനിമകളിലൂടെ തിളങ്ങിയ സംവിധായകന്‍ പിന്നീട് പ്രമേയത്തിന് പ്രാധാന്യമുളള സിനിമകളും ചെയ്തു. ലൗഡ്‌സ്പീക്കര്‍, ദ ട്രെയിന്‍ തുടങ്ങിയവയാണ് മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍. രണ്ട് ചിത്രങ്ങളും തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X