twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദൃശ്യത്തിന് രണ്ടാം ഭാഗം ഒരുക്കുന്നതിന് വീട്ടുകാർ പോലും എതിരായിരുന്നു, പിന്നീട് സംഭവിച്ചത്...

    |

    ദൃശ്യം 2 ന്റ പ്രഖ്യാപനം പ്രേക്ഷകർ ആഘോഷമാക്കിയിരിക്കുകയാണ്. ചിത്രത്തിനായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. പിറന്നാൾ ദിവസം മോഹൻലാൽ തന്നെയാണ് ചിത്രത്തിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ഇപ്പോഴിത ദൃശ്യം 2 എന്ന ചിത്രം ഉണ്ടാകാനുള്ള കാരണം വെളിപ്പെടുത്തി സംവിധായകൻ ജീത്തു ജോസഫ്. അ‍ഞ്ച് വർഷങ്ങൾ മുൻപാണ് ദൃശ്യത്തിന്റെ രണ്ടാം എന്നൊരു ചിന്ത മനസിൽ എത്തുന്നത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

    Drishyam 2

    ലാൽ അടിക്കാൻ വന്നു, ഏഴായിട്ട് ഒടിക്കുമെന്ന് പറഞ്ഞു, അറിയാക്കഥ വെളിപ്പെടുത്തി എം.ജി. ശ്രീകുമാർ ലാൽ അടിക്കാൻ വന്നു, ഏഴായിട്ട് ഒടിക്കുമെന്ന് പറഞ്ഞു, അറിയാക്കഥ വെളിപ്പെടുത്തി എം.ജി. ശ്രീകുമാർ

    രണ്ടാം ഭാഗത്തിനെ കുറിച്ച് ഭാര്യയോടും മക്കളോടും പറഞ്ഞപ്പോൾ വേണ്ട എന്നായിരുന്നു അവർ ആദ്യം പറഞ്ഞത്. എപ്പോഴോ എഴുതിയ ഒരു ഫസ്റ്റ് ഡ്രാഫ്റ്റ് ഈ ലോക്ക് ഡൗൺ സമയത്തിരുന്നാണ് മാറ്റി എഴുതിയത്. ഒരു മാസം കൊണ്ട് സ്ക്രിപ്റ്റ് പൂർത്തിയാക്കി ജീത്തു ലിന്റക്കും മക്കൾക്കും വായിക്കാൻ നൽകി. വായിച്ചു കഴിഞ്ഞപ്പോൾ അവരും നല്ല അഭിപ്രായം നൽകി.

    സംവിധായകന്റെ വാക്കുകൾ ഇങ്ങനെ,,
    ശ്യം പോലെയൊരു ചിത്രത്തെ മറികടക്കുന്ന രീതിയിൽ ഒരു സിനിമ ചെയ്യാനാകുമോ എന്ന് സത്യം പറഞ്ഞാൽ അറിയില്ല. നാല് അഞ്ച് വർഷമായി ഈ ഐഡിയ മനസ്സിൽ ഉണ്ടായിരിന്നു എന്നാൽ അതുമായി മുന്നോട്ട് പോകണ്ട എന്നു തന്നെയാണ് മനസ് പറഞ്ഞത്. ഒരുപാട് പേർ രണ്ടാം ഭാഗത്തെ കുറിച്ചുള്ള അന്വേഷണം നടത്തി. മുംബൈയിലെ രണ്ട് വമ്പൻ പ്രൊഡക്ഷൻ ഹൗസുകൾ ഇതേ ആവശ്യവുമായി എന്റെ മുന്നിൽ വന്നു. ആന്റണി പെരുമ്പാവൂരും മോഹൻലാലും പിന്തുണ നൽകി. ഞാൻ ഒരു ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതി. മോഹൻലാലിനോട് പറഞ്ഞപ്പോൾ മുന്നോട്ട് പോകാൻ ആവശ്യപ്പെട്ടു. എന്നാൽ ഈ പ്രോജക്ടിന്റെ വിജയത്തെ കുറിച്ചു എനിക്കൊരു പേടി ഉണ്ടായിരുന്നു. ലോക്ക് ഡൗണിന്റെ ആദ്യ ആഴ്ചകളിൽ ഒന്നും ചെയ്യാനില്ലായിരുന്ന സമയത്ത്, ഞാൻ ആ പഴയ ഡ്രാഫ്റ്റ് മാറ്റി എഴുതി തുടങ്ങി, ആദ്യം സീൻ ഓർഡറും പിന്നെ പൂർണമായ സ്ക്രിപ്റ്റും എഴുതി. അപ്പോഴാണ് എനിക്കി സിനിമയിൽ വിശ്വാസം വന്നത്.

    Recommended Video

    ദൃശ്യം 2 മോഹന്‍ലാലിന്‍റെ അടുത്ത സിനിമ | Filmibeat Malayalam

    ലാലേട്ടന് അത് അയക്കുകയും ചെയ്തു. പിന്നീടെല്ലാം പെട്ടന്നായിരുന്നു "എന്റെ വീട്ടുകാർ പോലും ആദ്യം ഈ ഐഡിയക്ക് എതിരായിരുന്നു. അടുത്ത സുഹൃത്തുക്കൾ ആദ്യം മുതൽ തന്നെ ഇത് വേണ്ട എന്നു പറഞ്ഞിരുന്നു. പിന്നിട് അവർക്ക് ഞാൻ ഈ ഡ്രാഫ്റ്റ് നൽകി, എന്റെ വീട്ടുകാർ അടക്കം അപ്പോൾ ഒരു നല്ല ഫാമിലി ഡ്രാമയുടെ സാധ്യത മനസിലാക്കി. ഫൈനൽ സ്ക്രിപ്റ്റ് കണ്ട ശേഷം അവർക്ക് പൂർണമായും ഈ സിനിമയെ കുറിച്ചു ബോധ്യമായി. ഇതൊരു നല്ല കുടുംബ ചിത്രമായിരിക്കും എന്നാണ് എന്റെ ഉറപ്പ് "

    English summary
    Director Jeethu Joseph About Drishyam 2
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X