For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദൃശ്യത്തിൽ ആ സീനിൽ എന്താണ് വേണ്ടതെന്ന് എനിക്ക് പറയാൻ കഴിഞ്ഞില്ല, എന്നാൽ ലാലേട്ടൻ മനോഹരമായി ചെയ്തു

  |

  മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ചിത്രമായിരുന്നു ജീത്തു ജോസഫ് - മോഹൻലാൽ കൂട്ട്കെട്ടിൽ പുറത്തിറങ്ങിയ ചിത്രമായ ദൃശ്യം. 2013 ൽ പ്രദർശനത്തിനെത്തിയ ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച വിജയം കീഴടക്കിയ ചിത്രങ്ങളിലൊന്നായിരുന്നു. 15 ദിവസം ദിവസം ചിത്രം തിയേറ്ററിൽ നിറഞ്ഞ് പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു . മലയാളത്തിൽ വൻ വിജയ മായ ചിത്രം പിന്നീട് തമിഴ്. തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു. കേബിൾ ടിവി സ്ഥാപനം നടത്തുന്ന ജോർജ്ജ്കുട്ടിയുടേയും കുടുംബത്തിന്റേയും കഥയാണ് ദൃശ്യം. ഇവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടാകുന്ന ഒരു സംഭവത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.

  വർഷങ്ങൾ ശേഷം വീണ്ടും ജോർജ്ജ് കുട്ടിയും കുടുംബവും വീണ്ടും എത്തുകയാണ്. സംവിധായകൻ ജീത്തു ജോസഫ് ചിത്രത്തിനെ കുറിച്ച് വെളിപ്പെടുത്തിയപ്പോൾ തന്നെ പ്രേക്ഷകർ ആകാക്ഷയിലാണ്. ഇപ്പോഴിത ദൃശ്യം ആദ്യ ഭാഗത്തിൽ തനിക്കുണ്ടായ അവ്യക്തയെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ ജീത്തു ജോസഫ്. കോളേജ് വിദ്യാർത്ഥികൾക്കായി കേരള സർക്കാർ നടപ്പിലാക്കുന്ന നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി ഒരുക്കിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് ഇക്കാര്യം പറഞ്ഞത്. അത് മോഹൻലാൽ കൃത്യമായി മനസിലാക്കി കൈകാര്യം ചെയ്തുവെന്നും സംവിധായകൻ പറയുന്നു.

  ദൃശ്യത്തിലെ ഓരോ സീനിലേയും റിയാക്ഷനെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. എന്നാൽ ഒരു റിയാക്ഷൻ മാത്രം എനിക്ക് അറിയില്ലായിരുന്നു.ജോർജ്ജൂട്ടിയെ കാണാൻ വീട്ടിൽ പൊലീസുകാർ വന്ന് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആ ഷോട്ട്. അവിടെ എന്താണ് വേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. ലാലേട്ടന് പറഞ്ഞ് കൊടുക്കാനും ആ റിയാക്ഷൻ അറിയുമായിരുന്നില്ല. സംഭവത്തെ കുറിച്ച് സംവിധായകൻ പറയുന്നത് ഇങ്ങനെയാണ്.

  പോലീസുകാരുടെ ചോദ്യങ്ങൾക്കിടെ റാണി ഇടയ്ക്ക് കയറി പറയുന്നുണ്ട്. അതിന് ഓഗസ്റ്റ് 2 ന് ഞങ്ങൾ ഇവിടെ ഇല്ലായിരുന്നല്ലോ എന്ന്. അതുകേട്ട് ജോർജ്ജ് കുട്ടി കസേരയിൽ ചായുകയാണ്. പുള്ളിക്ക് മനസ്സിസായി ഭാര്യ പറഞ്ഞത് മണ്ടത്തരം ആണെന്നും സംഗതി കയ്യിൽ നിന്ന് പോയെന്നും. എന്നാൽ ഇത് കേട്ടിട്ട് ജോർജ്ജ്കുട്ടിയുടെ മുഖത്ത് ഞെട്ടൽ വരാൻ പാടില്ല. ശരിക്കും കഥാപാത്രത്തിന്റെ ഉള്ളിൽ ഒരു പിടച്ചിലാണ്. അത് പുറമേ കാണിക്കൻ പറ്റില്ല.

  സംസാരിച്ച് കൊണ്ടിരുന്നയാൾ പിന്നിലേയ്ക്ക ചാഞ്ഞിട്ട് ഒരു വശത്തോക്ക് നോക്കും കഥാപാത്രം. ആ ഷോർട്ട് ഞാൻ നേരത്തെ പ്ലാൻ ചെയ്തിരുന്നു. സംഭാഷണം പറയുന്ന റാണി ഫോക്കസ് ഔട്ടിൽ ആണ്. ഫോക്കസ് ലാലേട്ടനിലാണ് വച്ചത്. കാരണം എനിക്ക് ആ റിയാക്ഷൻ ആയിരുന്നു പ്രധാനം. ആക്ഷൻ പറഞ്ഞപ്പോൾ ലാലേട്ടൻ എന്തോ ചെയ്തു. അതാണ് അവിടെ വേണ്ടിയിരുന്ന യഥാർത്ഥ റിയാക്ഷൻ.

  2013 ഡിസംബറില്‍ റിലീസ് ചെയ്ത ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം അക്കാലത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ചിത്രം മലയാളത്തിലെ ആദ്യത്തെ 75 കോടി കളക്ഷൻ എന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. ഇന്നും സോഷ്യൽ മീഡിയ പേജിലും സിനിമ കോളങ്ങളിലും ജോർജജ് കുട്ടിയും കുടുംബവും ചർച്ച വിഷയമാണ്. രണ്ടാം ഭാഗത്തിന്റെ സൂചനയും സംവിധായകൻ അന്ന് നൽകിയികരുന്നു, മോഹൻലാലും മീനയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ വൻ താരനിരയായിരുന്നു അണിനിരന്നത്. ജീത്തു ജോസഫ് തന്നെയാണ് രണ്ടാംഭാഗവും എഴുതി സംവിധാനം ചെയ്യുന്നത്.

  നേരത്തെ തന്നെ ദൃശ്യം 2നെ കുറിച്ച് സംവിധായകൻ സൂചന നൽകിയിരുന്നു. ലാലേട്ടന്റെ പിറനനാൾ ദിവസമായിരുന്നു ദൃശ്യം 2 ന്റെ ഫസ്റ്റ്ലുക്ക് ടീസർ പുറത്ത് വിട്ടത്.മോഹൻലാലിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു അന്ന് വീഡിയോ പുറത്തു വിട്ടത്. ആശീര്‍വാദ് സിനിമയ്ക്ക് വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. സർക്കാർ നിർദ്ദേശം അനുസരിച്ച് കൊണ്ടാകും ദൃശ്യം 2ന്റെ ചിത്രീകരണം നടക്കുക.

  Read more about: mohanlal drishyam
  English summary
  Director Jeethu Joseph About Mohanlal brilliance in Drishyam movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X