ദൃശ്യം ത്രീയുടെ അഡ്വാന്‍സ് തരട്ടെയെന്ന് ആന്റണി പെരുമ്പാവൂർ,മൂന്നാം ഭാഗത്തെ കുറിച്ച് ജീത്തു ജോസഫ്

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ മോഹൻലാൽ ചിത്രങ്ങളിലൊന്നാണ് 2013 ൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ത്രില്ലർ ഗണത്തിൽപ്പെടുന്ന ദൃശ്യം മലയാളി പ്രേക്ഷകർക്ക് പുതിയ അനുഭവമായിരുന്നു. അതുവരെ കണ്ടതിൽ നന്ന് വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു ചിത്രം പ്രേക്ഷകർക്ക് നൽകിയത്. തിയേറ്ററുകൾ ആഘോഷമാക്കിയ മോഹൻലാലിന്റെ ദൃശ്യത്തിന് ഇന്നും വലിയ ആരാധകരുണ്ട്.

ഇപ്പോൾ ദൃശ്യം 2 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. 2021 ൽ ആകും ചിത്രം റിലീസ് ചെയ്യുക. സെപ്റ്റംബർ 21ന് ആരംഭിച്ച ചിത്രീകരണം നവംബർ ആദ്യവാരത്തോടെ അവസാനിച്ചിരുന്നു.46 ദിവസം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഇപ്പോഴിത ദൃശ്യം 3ാം പതിപ്പിനെ കുറിച്ച് ജീത്തു ജോസ്ഫ്. .റിപ്പോർട്ടറിലെ മീറ്റ് ദ എഡിറ്റേഴ്സിലായിരുന്നു സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത് . ഡബ്ബിം​ഗ് പൂർത്തിയായി മോഹൻലാൽ പോകുമ്പോൾ കൂടെയുളള ആന്റണി പെരുമ്പാവൂർ ദൃശ്യം മൂന്നിനുളള അഡ്വാൻസ് തരട്ടെ എന്ന് ചോദിച്ചുവെന്നും ജീത്തു ജോസഫ് പറയുന്നു.

  ആന്റണിയുടെ  ചോദ്യം

ദൃശ്യം 2 ന്റെ ഡബ്ബിംഗ് കഴിഞ്ഞ് ലാല്‍ സാര്‍ പോയപ്പോള്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ദൃശ്യ 3യെ കുറിച്ച തന്നോട് ചോദിച്ചിരുന്നു. ത്രീയുടെ അഡ്വാന്‍സ് തരട്ടെ എന്നാണ് അദ്ദേഹം ചോദിച്ചത്. ഉളളതുകൊണ്ട്, ഞാനിത് കൊണ്ട് നോക്കിക്കോളാം എന്നാണ് മറുപടി പറഞ്ഞത്. ദൃശ്യം ത്രീ ഉണ്ടാകുമെന്ന് ഒരിക്കലും എനിക്ക് തോന്നുന്നില്ല. ഞാന്‍ ഒന്നും പറയുന്നില്ല. കാരണം ഫസ്റ്റ് കഴിഞ്ഞപ്പോള്‍ എല്ലാവരും എന്നോട് ചോദിച്ചതാണ് സെക്കന്റ് ഉണ്ടാകുമോ എന്ന്. അന്ന് ഞാന്‍ പറഞ്ഞത്. ഇല്ല എന്നാണ്. ഞാന്‍ അങ്ങനെ തന്നെയാണ് 2015 വരെ വിശ്വസിച്ചിരുന്നത്.

ചിന്തമാറിയത്

2015 തൊട്ടാണ് ആ ചിന്താഗതി മാറിയത്. ഹിന്ദി വയാകോമാണ് ചെയ്തത്. അപ്പോള്‍ വയാകോമിന്റെ അടുത്ത് ബോഡി ചെയ്യാനുളള മീറ്റിങ്ങില്‍ ദൃശ്യത്തിന്റെ സെക്കന്റ് പാര്‍ട്ടിനുളള കഥ എന്നുപറഞ്ഞ് ഒരാള്‍ ഞങ്ങളുടെ അടുത്ത് വന്നു. കഥ അത്രയ്ക്ക് കൊളളില്ല. എന്തുകൊണ്ട് ജിത്തു അത് ആലോചിക്കുന്നില്ല എന്ന് പലരായി എന്നോട് ഇത് പറയുന്നുണ്ട്. അപ്പോ തൊട്ട് ദൃശ്യം സെക്കന്റിന് എന്തേലും സാധ്യതയുണ്ടോ എന്ന് ചുമ്മാ ആലോചിച്ച് നോക്കി. ഫേസ്ബുക്കില്‍ ഒരു പയ്യന്‍ അവന്റെ ഭാവനയ്ക്ക് അനുസരിച്ച് ഒരു കഥ സെക്കന്റിനായി എഴുതിയത് കണ്ടു, പലയിടത്ത് നിന്നും ചോദിക്കുന്നു, പലരും എന്നെ വിളിക്കുന്നു, ദൃശ്യം രണ്ടില്‍ ചെയ്യാന്‍ പറ്റിയ കഥയുണ്ട്, അയച്ച് തരട്ടെ. അപ്പോ ഞാന്‍ പറഞ്ഞു, വേണ്ടാ. അയക്കരുത്. പിന്നീട് ഞാന്‍ അതിന്റെ സാധ്യതകള്‍ ആലോചിച്ചു. സത്യം പറഞ്ഞാല്‍ 2015-16ൽ ഞാന്‍ ആലോചിച്ച് ആലോചിച്ച് നാലുവര്‍ഷം എടുത്തു, 2019ലാണ് ഞാന്‍ ഇതിന്റെ ഫ്രെയിം ലാല്‍സാറിനോട് പറയുന്നത്.

 ഭാര്യയും  പിള്ളരും  ആദ്യം  സമ്മതിച്ചില്ല

ഓരോരോ സാധ്യതകള്‍ വന്ന് എല്ലാം കഴിഞ്ഞപ്പോഴും ലാലേട്ടനോട് പറഞ്ഞപ്പോള്‍ ഇത് കൊളളാല്ലോ നമുക്ക് ആലോചിച്ചാലോ, അപ്പോള്‍ ഞാന്‍ പറഞ്ഞു ഇതിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതട്ടെ, എഴുതിയിട്ട് എനിക്ക് ഇത് കണ്‍വിന്‍സിങ് ആണെന്ന് തോന്നിയാല്‍ മാത്രമേ ഞാനിത് ചെയ്യുകയുളളൂ എന്ന് അദ്ദേഹത്തിനോട് പറഞ്ഞു. ചിത്രം എഴുതാന്‍ തുടങ്ങിയപ്പോള്‍ വൈഫും പിളളേരും ആദ്യം ചെയ്യരുതെന്നാണ് പറഞ്ഞത്. ഒരു പേരുണ്ടാക്കി, വെറുതെ അത് കളയണോ എന്നാണ് അവർ പറഞ്ഞത്. അപ്പോൾ ഞാന്‍ പറഞ്ഞു, രണ്ട് വര്‍ക്കൗട്ട് ആയില്ലേലും ഫസ്റ്റിന്റെ പേര് ഒന്നും പോകില്ലല്ലോ. ഞാനൊന്ന് എഴുതി നോക്കട്ടെ എന്ന് പറഞ്ഞു.

Recommended Video

Mohanlal's next project is with B Unnikrishnan | Aarattu | Mohanlal
റിലീസ്

സ്‌ക്രിപ്റ്റ് ഫസ്റ്റ് ഡ്രാഫ്റ്റ് അവര്‍ക്ക് വായിക്കാൻ കൊടുത്തു. മൂന്ന് പേരും മൂന്ന് മുറിയില്‍ ഇരുന്ന് സോഫ്റ്റ് കോപ്പി വായിക്കുന്നത്. പരസ്പരം, കൂടിയാലോചന നടത്തിയതിന് ശേഷം അഭിപ്രായം പറഞ്ഞാൽ മതിയെന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു. ഡാഡി ഇതിനകത്ത് നല്ലൊരു സിനിമയുണ്ട്, ഇത് ചെയ്‌തോ എന്നാണ് അവർ മറുപടി നൽകിയത്. ദൃശ്യം സെക്കന്റ് തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം . റിലീസിനെക്കുറിച്ച് പല വാർത്തകളും പ്രചരിക്കുന്നുണ്ട്. ഏപ്രിലിലൊക്കെ തിയേറ്റർ തുറക്കുമെങ്കിൽ തിയറ്റർ റിലീസിനായി കാത്തിരിക്കുകയാണ്. പോലീസ് അന്വേഷണം കൊണ്ട് അന്വേഷണം കൊണ്ട് ജോർജ് കുട്ടിയുടെ കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ദൃശ്യം2 ൽ പറയുന്നത്.

Read more about: mohanlal മോഹൻലാൽ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X