'അന്ന് അത് വലിയ പ്രശ്നമായി പലരും പറഞ്ഞു, ഞാൻ നേരിൽ പോയി കണ്ടതാണ്, പോലീസുകാർക്ക് പണിയില്ല'; ജീത്തു ജോസഫ്

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി 2015ൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം പിന്നീട് തെന്നിന്ത്യൻ-ബോളിവുഡ് ഭാഷകളിൽ പ്രദർശനത്തിനെത്തിയിരുന്നു. മലയാളത്തിനെ പോലെ മറ്റ് ഭാഷകളിലും മികച്ച കലക്ഷൻ നേടാൻ ചിത്രത്തിനായി. ദൃശ്യം രണ്ടാംഭാഗവും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. മൂന്നാം പതിപ്പിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ദൃശ്യം ആദ്യ ഭാ​ഗം പുറത്തിറങ്ങിയ ശേഷം വന്ന മാറ്റങ്ങളെ കുറിച്ചും മൂന്നാം ഭാ​ഗം വരുമോ എന്നതിനെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ജീത്തു ജോസഫ്.

'ദൃശ്യം റിലീസ് ചെയ്ത് പിറ്റേദിവസം എന്റെ വീടിന്റെ ഹൗസ് വാർ‌മിങുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു ഞാൻ. അതിനാൽ ദൃശ്യം തിയേറ്ററുകളിൽ എത്തുന്ന സമയത്ത് അതിന്റെ ഫുൾ എക്സൈറ്റ്മെന്റ് എനിക്ക് ഉണ്ടായിരുന്നില്ല.'

'പലരും വിളിച്ച് ദൃശ്യം നന്നായി ഹിറ്റായി എന്നൊക്കെ പറയുമ്പോൾ‌ അത് കേട്ട് സന്തോഷമെന്ന് പറഞ്ഞ് ഞാൻ കോൾ കട്ട് ചെയ്യും. നമ്മൾ ചെയ്യുന്ന സിനിമ ഡീസന്റ് സിനിമയായിരിക്കണം എന്ന നിർബന്ധമാണ് എനിക്കുള്ളത്.'

അന്ന് അത് വലിയ പ്രശ്നമായി പലരും പറഞ്ഞു

'ലൈഫ് ഓഫ് ജോസൂട്ടി പരാജയമായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. കാരണം ദൃശ്യം വന്നതിന് ശേഷമാണ് ലൈഫ് ഓഫ് ജോസൂട്ടി ചെയ്തത്. വ്യത്യസ്തമായ ജോണർ ചെയ്യാൻ വേണ്ടിയാണ് ആ സിനിമ ചെയ്തത്. ലൈഫ് ഓഫ് ജോസൂട്ടി ഒരു ഡീസന്റ് സിനിമയാണ്.'

'ബോക്സ് ഓഫീസിൽ എന്താണ് എന്നുള്ളത് എനിക്ക് വിഷയമല്ല. നല്ല സിനിമകൾ ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യം. പ്രൊഡ്യൂസർക്ക് തട്ട് കേടുണ്ടാകരുത് എന്നത് മാത്രമാണ് സിനിമ ചെയ്യുമ്പോൾ എനിക്കുള്ള പ്രഷർ.'

ഞാൻ നേരിൽ പോയി കണ്ടതാണ്

'ഓവർ എക്സൈറ്റഡാവരുത് എന്നത് എല്ലാവരോടും ഞാൻ പറയാറുള്ളതാണ്. സിനിമ എന്റെ പാഷനാണ്. എന്റെ പേഴ്സണൽ ഫേറവേറ്റ് സിനിമകൾ മമ്മി ആന്റ് മി, ലൈഫ് ഓഫ് ജോസൂട്ടി എന്നിവയൊക്കയാണ്. ദൃശ്യം 2 ചെയ്യുന്ന സമയത്ത് എനിക്ക് വീട്ടിൽ നിന്ന് അടക്കം പ്രഷറുണ്ടായിരുന്നു.'

'ഞാൻ എഴുതിയ സ്ക്രിപ്റ്റ് മക്കൾക്കും ഭാര്യയ്ക്കുമാണ് ആദ്യം വായിക്കാൻ കൊടുത്തത്. എല്ലാ സ്ക്രിപ്റ്റും അവർക്ക് എഴുതി മെയിൽ ചെയ്യും. ദൃശ്യം വണ്ണിന്റെ സ്ക്രിപ്റ്റ് ഞാൻ എന്റെ അസോസിയേറ്റന് വേണ്ടിയാണ് എഴുതിയതാണ്.'

പോലീസുകാർക്ക് പണിയില്ല

'പിന്നീടാണ് അത് മാറിയത്. പോലീസ് സ്റ്റേഷൻ ഉൾപ്പെടുത്തിയപ്പോൾ എനിക്ക് പേടിയായിരുന്നു ആളുകൾ സംശയിക്കുമോയെന്ന്. തിരിച്ചും മറിച്ചും ഒരുപാട് ആലോചിച്ച ശേഷമാണ് ഞാൻ അവസാനത്തെ സ്ക്രിപ്റ്റ് അത്രയും വരെ എത്തിച്ചത്.'

'ദൃശ്യം മൂന്നാം ഭാ​ഗം വന്നാൽ നല്ല ബിസിനസായിരിക്കുമെന്ന് എനിക്കറിയാം. നൂറ് ശതമാനം ലോജിക്കോടെ സിനിമ ചെയ്യാർ ആർക്കും സാധിക്കില്ല. സിനിമയ്ക്ക് ബേസിക്കായി കുറച്ച് ലോജി‌ക്ക് ഫോളോ ചെയ്യുക അതാണ് സാധിക്കുന്ന ഒരു കാര്യം.'

വൈരാ​ഗ്യ ബുദ്ധിയോടെ ലോജിക്ക് തിരയുന്നു

'പക്ഷെ ഇപ്പോഴത്തെ പ്രശ്നം എന്റെ സിനിമയിൽ ആളുകൾ വൈരാ​ഗ്യ ബുദ്ധിയോടെ ലോജിക്ക് തിരയുന്നുവെന്നതാണ്. സിനിമ കണ്ട് വീട്ടിൽ പോയിരിക്കുമ്പോൾ പല ലോജിക്ക് പ്രശ്നങ്ങളും തോന്നും. തിയേറ്ററിൽ ഇരിക്കുമ്പോൾ നിങ്ങളെ എന്റർടെയ്ൻ ചെയ്തോയെന്ന് മാത്രം നോക്കിയാൽ മതി.'

'ദൃശ്യം 2 ഇറങ്ങിയ ശേഷം ഫോറൻസിക്ക് ഓഫീസിൽ ക്യാമറയില്ലേയെന്ന് ചോദിച്ച് ഒരുപാട് പേർ വന്നിരുന്നു. കോട്ടയത്ത് ഇല്ല. ഞാൻ പോയി കണ്ടതാണ്.'

നമ്മുടെ ഇവിടുത്തെ സിസ്റ്റം ഇങ്ങനെയൊക്കെയാണ്

'നമ്മുടെ ഇവിടുത്തെ സിസ്റ്റം ഇങ്ങനെയൊക്കെയാണ്. അത് കഴിഞ്ഞ് എല്ലായിടത്തും ക്യാമറ വെച്ചെന്ന് തോന്നുന്നു. അവശിഷ്ടങ്ങൾ കണ്ടെത്തുമ്പോൾ‌ പോലീസുകാർക്ക് പണിയില്ല. ഫോറൻസിക്കിന്റെ അസിസ്റ്റൻസാണ് ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത്.'

'ബാക്കിയുള്ള ആളുകൾ എല്ലാം അവിടെ എവിടെയെങ്കിലും ഇരിക്കും ഉറങ്ങും. അത് ഞാൻ ആ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്' ജീത്തു ജോസഫ് പറഞ്ഞു.

Read more about: jeethu joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X