ചാണകം കൊണ്ട് പോകുന്ന വണ്ടിയിലെ എറണാകുളം യാത്ര, നടൻ ജോജുവിന്റെ ആ പഴയ കഥ, വെളിപ്പെടുത്തി സംവിധായകൻ

ജൂനിയർ ആർട്ടിസ്റ്റായ വെള്ളിത്തിരയിൽ എത്തി പിന്നീട് മലായളത്തിലെ മുൻനിരനായകന്മാരുടെ പട്ടികയിലേയ്ക്ക് ഉയർന്നു വന്ന താരമാണ് നടൻ ജോർജ് ജോർജ്. ഒരുപാട് കഷ്ടപ്പാടിന്റേയും കഠിന പ്രയത്നത്തിന്റെ കഥ പറയാനുണ്ട ജോജുവിന്. ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് തെന്നിന്ത്യൻ സിനിമ ലോകം അറിയുന്ന ഒരു താരമായി മാറുക എന്നത് നിസാര സംഗതിയല്ല. തനിയ്ക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും കഷ്ടപ്പാടിനെ കുറിച്ചും ജോജു പല അഭിമുഖങ്ങളിൽ വെളിപ്പെടുത്തിട്ടുണ്ട്.

ഇപ്പോഴിത നടൻ ജോജുവിനെ കുറിച്ച് സംവിധായകൻ ജിയോ ബേബി പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്.സിനിമയിൽ എത്തുന്നതിനു മുമ്പ് ജോജു എടുത്ത കഷ്ടപ്പാടിന്റെ കഥളാണ് ഒറ്റയൊരു അനുഭവത്തിലൂടെ അദ്ദേഹം വിശദീകരിക്കുന്നത്. സംവിധായകൻരെ വാക്കുകൾ ആരാധകരുടെ ഇടയിൽ വൈറലാവുകയാണ്.

  ചാണക വണ്ടിയിലെ യാത്ര

സംവിധായകൻരെ വാക്കുകൾ ഇങ്ങനെ... 25 വർഷങ്ങൾ. ഒരിക്കൽ ജോജു ചേട്ടൻ പറഞ്ഞതാണ്. മാളയിൽ നിന്ന് ചാൻസ് ചോദിക്കാൻ എറണാകുളം വരുന്നത് ചാണകം കൊണ്ടുപോകുന്ന ലോറിയുടെ പിന്നിൽ നിന്നാണ്, ഷർട്ടിൽ ചാണകം ആവാതെ അങ്ങനെ നിന്നു യാത്ര ചെയ്യാൻ ഒരുപാട് കഷ്ടപ്പാടാണ്.

തിരിച്ചുമുള്ള  യാത്ര

ലോറിയിൽ നിന്ന് ഇറങ്ങി കഴിഞ്ഞാൽ ലിഫ്റ്റ് ചോദിച്ചു ചോദിച്ചു എറണാകുളം എത്തും, തിരിച്ചു പോക്കും ഇങ്ങനെ തന്നെയാണ്. അങ്ങനെ വന്നതാണ് സിനിമയിൽ. വന്നിട്ട് 25 വർഷങ്ങൾ ആയി. അതു കൊണ്ട് ഇവിടെ തന്നെ കാണും. അവാർഡുകൾ തിക്കും തിരക്കും കൂട്ടാത്തെ വന്നു കേറേണ്ടതാണ്. എനിക്ക് മുത്താണ്, എന്ത് പ്രശ്നം വന്നാലും വിളിക്കാൻ ഉള്ള മനുഷ്യൻ ആണ് ജോജു ചേട്ടൻ. ഇനിയും ഞങ്ങളെ വിസ്മയിപ്പിച്ചാലും.'-ജിയോ കുറിച്ചു.

ജിയോയുടെ ആദ്യം  ചിത്രം

ജിയോ ബേബി ആദ്യമായി സംവിധാനം ചെയ്ത കുഞ്ഞ് ദൈവത്തിൽ ജോജു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് ആദീഷ് പ്രവീണിന് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു. ചിത്രത്തിലെ മികച്ച കഥാപാത്രത്തെയായിരുന്നു ജോജു അവതരിപ്പിച്ചത്.ടൊവിനോ തോമസ് നായകനായ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് ആണ് ജിയോ ബേബിയുടെ അടുത്ത ചിത്രം. ടെവിനോയ്ക്കൊപ്പം ജോജുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

വഴിത്തിരിവായി ജോസഫ്


മഴവിൽ കൂടാരം (1995) എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്റ്റായി അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സഹ നടനായി പല വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. 2018-ൽ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രമാണ് താരത്തന്റെ കരിയറിൽ വഴിത്തിരവായത്. ചിത്രം ബോക്സ് ഓഫീസിൽ വിജയവും അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി കണക്കാക്കുകയും ചെയ്യുന്നു. ചോള, ജോസഫ് എന്നി ചിത്രങ്ങളിലെ അഭിനയത്തിന് 2018-ലെ മികച്ച കഥാപാത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരവും (പ്രത്യേക പരാമർശം) ലഭിച്ചു. അഭിനേതാവ് എന്നതിലുപരി നിർമ്മാതാവ് കൂടിയാണ് താരം

Read more about: joju george
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X