twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരിക്കലും പ്രതീക്ഷിക്കാതെ കിട്ടിയ ഭാഗ്യം, ലാലേട്ടന്‍ ഏല്‍പ്പിച്ച സിനിമയെ കുറിച്ച് ജിബു ജേക്കബ്

    By Midhun Raj
    |

    വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ മികച്ച തുടക്കം ലഭിച്ച സംവിധായകനാണ് ജിബു ജേക്കബ്. ബിജു മേനോന്‍ നായകനായ സിനിമ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറിയിരുന്നു. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടി. വെള്ളിമൂങ്ങയിലെ സിപി മാമച്ചന്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ബിജു മേനോന്‍ കഥാപാത്രമാണ്. പൊളിറ്റിക്കല്‍ സറ്റയര്‍ ചിത്രമായി ഇറങ്ങിയ സിനിമ നടന്‌റെയും സംവിധായകന്‌റെയും കരിയറില്‍ വലിയ വഴിത്തിരിവായി മാറി. വെളളിമൂങ്ങയ്ക്ക് ശേഷമാണ് നായകവേഷങ്ങള്‍ ബിജു മേനോന്‍ കൂടുതലായി ചെയ്യാന്‍ തുടങ്ങിയത്.

    mohanlal-jibujacob

    ബിജു മേനോന് പുറമെ അജു വര്‍ഗീസ്, സിദ്ദിഖ്, നിക്കി ഗല്‍റാണി, ആസിഫ് അലി ഉള്‍പ്പെടെയുളള താരങ്ങളും സിനിമയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. വെളളിമൂങ്ങയ്ക്ക് ശേഷമാണ് മോഹന്‍ലാലിനെ നായകനാക്കി മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ ജിബു ജേക്കബ് സംവിധാനം ചെയ്തത്. കുടുംബ പശ്ചാത്തലത്തിലുളള കഥ പറഞ്ഞ സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടി. എം സിന്ധുരാജിന്‌റെ തിരക്കഥയിലാണ് ജിബു ജേക്കബ് ചിത്രം എടുത്തത്. മോഹന്‍ലാലിനൊപ്പം മീന, ഐമ റോസ്മി സെബാസ്റ്റ്യന്‍, സനൂപ് സന്തോഷ്, അനൂപ് മേനോന്‍, ശ്രിന്ദ, അലന്‍സിയര്‍, കലാഭവന്‍ ഷാജോണ്‍, ബിന്ദു പണിക്കര്‍ ഉള്‍പ്പെടെയുളള താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തി.

    ഗ്ലാമര്‍ ലുക്കുകളില്‍ പോസ് ചെയ്ത് എസ്തര്‍, ചിത്രങ്ങള്‍ കാണാം

    ബിജിബാലും എം ജയചന്ദ്രനും ചേര്‍ന്ന് ഒരുക്കിയ പാട്ടുകളും സിനിമയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്‌റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിച്ചത്. മോഹന്‍ലാല്‍ ഉലഹന്നാന്‍ എന്ന കഥാപാത്രമായി എത്തിയ ചിത്രത്തില്‍ ഭാര്യ ആനിയമ്മയായി മീനയും എത്തി. അതേസമയം മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ ഒരിക്കലും പ്രതീക്ഷിക്കാതെ തനിക്ക് കിട്ടിയ ഒരു ഭാഗ്യമാണ് എന്ന് പറയുകയാണ് സംവിധായകന്‍ ജിബു ജേക്കബ്. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസുതുറന്നത്. ലാലേട്ടന്‍ വഴി തന്നെയാണ് ആ പ്രോജക്ടിലേക്ക് വരുന്നത് എന്ന് ജിബു ജേക്കബ് പറയുന്നു.

    ദിലീപിന്‌റെ സിനിമകളില്‍ ഒന്നോ രണ്ടോ സീനാണെങ്കില്‍ പോലും അഭിനയിക്കും, കാരണം പറഞ്ഞ് കലാഭവന്‍ ഹനീഫ്‌ദിലീപിന്‌റെ സിനിമകളില്‍ ഒന്നോ രണ്ടോ സീനാണെങ്കില്‍ പോലും അഭിനയിക്കും, കാരണം പറഞ്ഞ് കലാഭവന്‍ ഹനീഫ്‌

    സബ്ജക്ടും പ്രൊഡ്യൂസറും ആയ ശേഷം ലാലേട്ടന്‍ ആണ് എന്നെ സംവിധായകനായി തീരുമാനിച്ചത്. രണ്ടാമത്തെ സിനിമ തന്നെ അദ്ദേഹത്തെ നായകനാക്കി ചെയ്യാന്‍ കഴിഞ്ഞത് എന്‌റെ ജീവിതത്തിലെ എറ്റവും വലിയ ഭാഗ്യമാണ്. കുറെ നാളുകള്‍ക്ക് ശേഷം ലാലേട്ടന്‍ ചെയ്ത ഫാമിലി ഡ്രാമയാണ് മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍. ഓരോ ദിവസവും രസകരമായ അനുഭവങ്ങളായിരുന്നു സിനിമയുടെ സെറ്റിലെന്നും സംവിധായകന്‍ പറഞ്ഞു. സിനിമ തുടങ്ങിയ ആദ്യത്തെ ദിവസം ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് ലാലേട്ടന്‍ തന്നെ മാറ്റി. ലാലേട്ടന്‍ എല്ലാവരെയും നന്നായിട്ട് പിന്തുണച്ചു. തുടക്കം മുതല്‍ അവസാനം വരെ പുളളി കൂടെ ഉണ്ടായിരുന്നു.

    പറഞ്ഞ സമയങ്ങളിലെല്ലാം ലാലേട്ടന്‍ കൃത്യസമയത്ത് തന്നെ ഷൂട്ടിംഗിന് വന്നു. അഭിമുഖത്തില്‍ ജിബു ജേക്കബ് ഓര്‍ത്തെടുത്തു. അതേസമയം ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍ മീന കൂട്ടുകെട്ടില്‍ വന്ന സിനിമ കൂടിയാണ് മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും മോഹന്‍ലാല്‍ ചിത്രം നേട്ടമുണ്ടാക്കി. കോഴിക്കോട് ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. വിജെ ജെയിംസിന്‌റെ പ്രണയോപനിഷത്ത് എന്ന കൃതിയെ ആസ്പദമാക്കിയാണ് സിനിമ എടുത്തത്. 2017 ജനുവരി 20നാണ് മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ തിയ്യേറ്ററുകളിലേക്ക് എത്തിയത്.

    Recommended Video

    Mohanlal reminds Mammootty to wear mask

    മേക്കപ്പ് വേണ്ടെന്ന് പറഞ്ഞ് ഫോട്ടോഷൂട്ട് നടത്തി, ദിലീപിന്‌റെ നായികയായ അനുഭവം പറഞ്ഞ് മന്യമേക്കപ്പ് വേണ്ടെന്ന് പറഞ്ഞ് ഫോട്ടോഷൂട്ട് നടത്തി, ദിലീപിന്‌റെ നായികയായ അനുഭവം പറഞ്ഞ് മന്യ

    Read more about: mohanlal jibu jacob
    English summary
    director jibu jacob reveals mohanlal gives the chance to direct Munthirivallikal Thalirkkumbol movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X