twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഫോൺ ആസിഫ് എടുക്കാത്തത് നമുക്ക് അനു​ഗ്രഹം, സൺഡെ ഹോളിഡെ അവൻ ഇഷ്ടപ്പെടാതെ ചെയ്ത സിനിമ'; ജിസ് ജോയ്!

    |

    നിലവിൽ മലയാള സിനിമയിലെ യൂത്തന്മാരിൽ മികച്ച രീതിയിൽ അഭിനയം കാഴ്ച്ചവെക്കുന്ന ഒരു നടനാണ് ആസിഫ്.. സിനിമയിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും അത് തുടരാൻ ആസിഫിന് സാധിച്ചില്ല മോശം സ്ക്രിപ്റ്റ് സെലക്ഷൻ ആസിഫിനെ പിന്നിലാക്കി എന്നാൽ സമീപകാലത്ത് ആസിഫ് നല്ല കഥാപാത്രങ്ങൾ തെരഞ്ഞെടുത്ത് മികച്ച സിനിമകളുടെ ഭാഗമാവുന്നുണ്ട്.

    ആസിഫ് തന്റെ കരിയറിൽ 60 സിനിമകളുടെ മുകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു നടൻ ചിരിക്കുമ്പോൾ നമ്മൾക്ക് കൂടെ ചിരിക്കാൻ കഴിയുന്നുണ്ടേൽ അതുപോലെ കരയുമ്പോൾ നമ്മൾക്ക് കൂടെ കരയാൻ സാധിക്കുന്നുണ്ടേൽ അവിടെ ആ നടൻ വിജയിച്ചുവെന്ന് പറയാം അത് ആസിഫിന് സാധിച്ചിട്ടുണ്ട്.

    Also Read: 'വേദനിച്ചിരിക്കുന്ന എന്നെ സച്ചി പുറകിൽ നിന്ന് കെട്ടിപ്പിടിക്കും; ഡൽഹിയിൽ പോയപ്പോൾ മനസ്സു നിറയെ അവനായിരുന്നു'Also Read: 'വേദനിച്ചിരിക്കുന്ന എന്നെ സച്ചി പുറകിൽ നിന്ന് കെട്ടിപ്പിടിക്കും; ഡൽഹിയിൽ പോയപ്പോൾ മനസ്സു നിറയെ അവനായിരുന്നു'

    മുപ്പത്തിയാറുകാരനായ ആസിഫ് അലി 2009ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിൽ വില്ലനായിട്ടാണ് അഭിനയിച്ച് തുടങ്ങിയത്. റിമ കല്ലിങ്കലായിരുന്നു ചിത്രത്തിൽ നായകൻ. ഋതുവിലെ പ്രകടനം ആസിഫിന് തുടർന്നും അവസരങ്ങൾ ലഭിക്കാൻ കാരണമായി.

    ഋതുവിന് ശേ‌ഷം ജയറാം, മംമ്ത മോ​ഹൻദാസ് സിനിമ കഥ തുടരുന്നുവിൽ ​ഗസ്റ്റ് റോളിലെത്തി. ചിത്രത്തിലെ പാട്ടിലും പ്രണയ രം​ഗങ്ങളിലുമെല്ലാം ആസിഫ് തകർത്തു. ശേഷം അപൂർവരാ​ഗം, ബെസ്റ്റ് ഓഫ് ലക്ക്, ട്രാഫിക്ക്, ഇത് നമ്മുടെ കഥ തുടങ്ങിയ സിനിമകളിൽ സഹനടനായി.

    Also Read: ശരീരത്തിനുണ്ടായ വേദന പോലെ അതും കടുപ്പമായിരുന്നു; രണ്ട് മാസത്തെ ചികിത്സയെ കുറിച്ച് നടി ശില്‍പ ഷെട്ടി പറഞ്ഞത്Also Read: ശരീരത്തിനുണ്ടായ വേദന പോലെ അതും കടുപ്പമായിരുന്നു; രണ്ട് മാസത്തെ ചികിത്സയെ കുറിച്ച് നടി ശില്‍പ ഷെട്ടി പറഞ്ഞത്

    ഫോൺ ആസിഫ് എടുക്കാത്തത് നമുക്ക് അനു​ഗ്രഹം

    വയലിൻ മുതലാണ് ആസിഫ് നായകനായി അഭിനയിച്ച് തുടങ്ങിയത്. പിന്നീടങ്ങോട്ട് സോൾട്ട് ആന്റ് പെപ്പർ, സെവൻസ്, അസുരവിത്ത്, മല്ലു സിങ്, ഹസ്ബന്റ്സ് ഇൻ ​ഗോവ, കിളി പോയി, ഇഡിയറ്റ്, ഹണി ബീ തുടങ്ങി റോഷാക്ക് വരെ നിരവധി സിനിമകളിൽ ആസിഫ് അഭിനയിച്ചു.

    കെട്ട്യോളാന്റെ മാലാഖ പോലുള്ള ആസിഫ് അലി സിനിമകൾ പ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ടതാണ്. ഇപ്പോഴിത ആസിഫ് അലിയെ കുറിച്ച് സംവിധായകൻ ജിസ് ജോയ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. 'ആസിഫ് ഒരു പ്രത്യേക മനുഷ്യനാണ്. കഥ കേട്ടിട്ടല്ല സിനിമ ചെയ്യുന്നത്.'

    സൺഡെ ഹോളിഡെ അവൻ ഇഷ്ടപ്പെടാതെ ചെയ്ത സിനിമ

    'ആസിഫ് എല്ലാവരോടും അങ്ങനെയാണോയെന്ന് അറിയില്ല. പക്ഷെ സൺഡെ ഹോളിഡെ സിനിമയുടെ കഥ ആസിഫിന് ഇഷ്ടപ്പെട്ടിരുന്നില്ല. കഥയുടെ ഐഡിയ ആദ്യമെ പറഞ്ഞിട്ടാണ്. പിന്നീട് സ്ക്രിപ്റ്റ് മൊത്തമായി പറഞ്ഞ് കൊടുക്കാൻ പോയത്. ശേഷം വാതിലും ജനലുമെല്ലാം അടച്ചിട്ട് ഒരു ശബ്ദം പോലും കേൾക്കാതെയാണ് ഞങ്ങൾ രണ്ടുപേരുമിരുന്ന് കഥ വായിച്ചത്.'

    'കഥ തീർന്ന ശേഷം ആസിഫ് മറ്റെന്തൊക്കയോ കാര്യങ്ങൾ ഇങ്ങനെ പറഞ്ഞ് കൊണ്ടിരിക്കുകയാണ്. സ്ക്രിപ്റ്റിനെ കുറിച്ച് ഒന്നും പറയുന്നില്ല. അവസാനം ഞാൻ അങ്ങോട്ട് ചോദിച്ചു. അപ്പോൾ അവൻ രണ്ട് മിനിറ്റ് ആലോചിച്ചു... എന്നിട്ട് പറഞ്ഞു... സിനിമ നല്ലതാണോ അല്ലയോ എന്നത് അവിടെ നിൽക്കട്ടെ.'

    ആസിഫ് ഒരു പ്രത്യേക മനുഷ്യനാണ്

    'എനിക്ക് നിങ്ങളെ വിശ്വസമാണ്. നിങ്ങൾ നല്ല സിനിമയെ എടുക്കൂവെന്ന് എനിക്ക് അറിയാവുന്നകൊണ്ട് നമുക്ക് ഈ സിനിമ ചെയ്യാമെന്നാണ് പറഞ്ഞത്. അപ്പോൾ എനിക്ക് മനസിലായി ഇയാൾ സിനിമ ഇഷ്ടപ്പെട്ടിട്ടില്ലെന്ന്. പിന്നെ സൺഡെ ഹോളിഡെ നൂറ് ദിവസം ഓടികഴിഞ്ഞ് ഒരു അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കവെ ആസിഫ് പറഞ്ഞിരുന്നു.'

    'അതിൽ ക്ലൈമാക്സിനോട് അടുക്കുമ്പോൾ പഴയ കാമുകിയോട് വീട്ടുകാരെവെച്ച് പകരം വീട്ടുന്ന രം​ഗം താൻ സ്ക്രിപ്റ്റ് കേട്ടപ്പോൾ കേട്ടിരുന്നില്ലെന്ന്. ആ രം​ഗത്തിനാണ് തിയേറ്ററിൽ ഏറ്റവും കൂടുതൽ കൈയ്യടി കിട്ടിയതെന്ന്. ആ സീൻ അവൻ കേട്ടിട്ടില്ലാത്ത കൊണ്ടായിരിക്കാം സ്ക്രിപ്റ്റ് അന്ന് അവന് ഇഷ്ടപ്പെടാതെ പോയത്.'

    സാറ്റ്ലൈറ്റ് വാല്യുവുള്ള നടനാണ്

    'ആസിഫിന് അയാളെ മറ്റൊരാൾ കുറ്റപ്പെടുത്തുന്നത് വിഷയമല്ല. കാരണം അയാൾ ആ​ഗ്രഹിച്ചതിന്റേയും അപ്പുറത്താണ് ഇന്ന് ആസിഫ് നിൽക്കുന്നത്. പന്ത്രണ്ട് വർഷമായി ഒന്ന് കഴിഞ്ഞാൽ ഒന്നെന്ന തരത്തിൽ സിനിമകൾ ചെയ്യുന്നുണ്ട്. സാറ്റ്ലൈറ്റ് വാല്യുവുള്ള നടനാണ്. ആസിഫിന് സിനിമയോട് അസാമാന്യ കമ്മിറ്റിമെന്റാണ്.'

    'സെറ്റിൽ വന്നാൽ ആസിഫ് ഫോണെടുക്കാത്തത് നമുക്ക് അനു​ഗ്രഹമാണ് സീൻ പഠിക്കലും ഡയലോ​ഗ് പഠിക്കലും തന്നെയാണ് ആസിഫ്', ജിസ് ജോയ് പറഞ്ഞു. വിജയ് സൂപ്പറും പൗർണ്ണമിയും അടക്കമുള്ള ജിസ് ജോയ് ചിത്രങ്ങളിൽ ആസിഫ് ആയിരുന്നു നായകൻ.

    Read more about: asif ali
    English summary
    Director Jis Joy Open Up About His Bond With Asif Ali, Video Goes Viral-Read In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X