മോഹന്‍ലാലിനെ വരെ ഞെട്ടിച്ച ജിസ് ജോയിയുടെ ആ മാജിക്ക്! വെളിപ്പെടുത്തി സംവിധായകന്‍! കാണൂ

By Midhun Raj

തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന സംവിധായകനാണ് ജിസ് ജോയ്. ആസിഫ് അലിയെ നായകനാക്കിയുളള ജിസ് ജോയിയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ആദ്യ ചിത്രം ബൈസിക്കിള്‍ തീവ്‌സ് മുതല്‍ വിജയ് സൂപ്പറും പൗര്‍ണമിയും വരെ ഹാട്രിക്ക് വിജയം സ്വന്തമാക്കി കൊണ്ടാണ് സംവിധായകന്‍ മുന്നേറുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ ജിസിന്റെ വിജയ് സൂപ്പറും പൗര്‍ണമിയും മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു. സിനിമകള്‍ക്കു പുറമെ പരസ്യ മേഖലയിലും തിളങ്ങിയ സംവിധായകനാണ് ജിസ് ജോയി. നിരവധി പരസ്യ ചിത്രങ്ങള്‍ ജിസിന്റെതായി ടെലിവിഷന്‍ ചാനലുകളില്‍ വന്നിരുന്നു. മോഹന്‍ലാലിനെ വെച്ചും ജിസ് ജോയി പരസ്യങ്ങള്‍ സംവിധാനം ചെയ്തിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ പരസ്യ ചിത്രീകരണത്തിനു ശേഷം ലാലേട്ടന്‍ തന്നോട് പറഞ്ഞൊരു കാര്യം ജിസ് ജോയി വെളിപ്പെടുത്തിയിരുന്നു,

സംവിധാനത്തിനു പുറമെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും

സംവിധാനത്തിനു പുറമെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും

സംവിധാനത്തിനു പുറമെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും തിളങ്ങിയ ആളായിരുന്നു ജിസ് ജോയി. അല്ലു അര്‍ജുന്റെ തെലുങ്ക് ചിത്രങ്ങളുടെ മലയാളം ഡബ്ബിംഗ് ചെയ്തിരുന്നത് ജിസ് ജോയി ആയിരുന്നു. അല്ലു അര്‍ജുന്‍ ചിത്രങ്ങളിലെ ഡബ്ബിംഗിലൂടെ സുപരിചിതനായ ജിസ് ഒരുക്കിയ ആദ്യ ചിത്രവും ശ്രദ്ധിക്കപ്പെട്ടു. ട്വിസ്റ്റുകള്‍കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ഒരു സിനിമയായിരുന്നു ജിസ് ജോയ് സംവിധാനം ചെയ്ത ബൈസിക്കിള്‍ തീവ്‌സ്‌. ആസിഫ് അലി നായകനായി എത്തിയ ചിത്രത്തില്‍ അപര്‍ണ ഗോപിനാഥ് നായികയായി എത്തി.

ബൈസിക്കിള്‍ തീവ്‌സിനു ശേഷം

ബൈസിക്കിള്‍ തീവ്‌സിനു ശേഷം

ബൈസിക്കിള്‍ തീവ്‌സിനു ശേഷം സണ്‍ഡേ ഹോളിഡേയും വിജയ് സൂപ്പറും പൗര്‍ണമിയും ജിസ് ജോയിയുടെതായി പുറത്തിറങ്ങിയിരുന്നു. രണ്ടും വലിയ വിജയം നേടിയ സിനിമകളായി മാറിയിരുന്നു. ജിസ് ജോയിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ വിജയ് സൂപ്പറും പൗര്‍ണമിയും ഇപ്പോഴും തിയ്യേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.

മോഹന്‍ലാല്‍ പറഞ്ഞ കാര്യത്തെക്കുറിച്ച് ജിസ്

മോഹന്‍ലാല്‍ പറഞ്ഞ കാര്യത്തെക്കുറിച്ച് ജിസ്

അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു മോഹന്‍ലാല്‍ തന്നോടു പറഞ്ഞൊരു കാര്യത്തെക്കുറിച്ച് ജിസ് ജോയി വെളിപ്പെടുത്തിയിരുന്നത്. മലയാളികളുടെ സ്വന്തം ലാലേട്ടനെ വെച്ച് മുന്‍പ് നിരവധി പരസ്യ ചിത്രങ്ങള്‍ ജിസ് സംവിധാനം ചെയ്തിരുന്നു. നിറപറയ്ക്ക് വേണ്ടി ജിസ് ഒരുക്കിയ പരസ്യങ്ങളായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്.

ജിസ് ജോയ് വെളിപ്പെടുത്തിയത്

ജിസ് ജോയ് വെളിപ്പെടുത്തിയത്

അന്ന് മോഹന്‍ലാലിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച സംവിധായകന്‍ കൂടിയായിരുന്നു ജിസ് ജോയി. രണ്ടു ദിവസം കൊണ്ട് പന്ത്രണ്ടു പരസ്യങ്ങളാണ് ജിസ് ജോയ് ലാലേട്ടനെ വെച്ച് ഷൂട്ട് ചെയ്തിരുന്നത്. തന്റെ കരിയറില്‍ ആദ്യമായിട്ടാണ് ചുരുങ്ങിയ സമയം കൊണ്ട് ഇത്രയധികം പരസ്യം താന്‍ ചെയ്യുന്നതെന്ന് ലാലേട്ടന്‍ പറഞ്ഞതായാണ് ജിസ് ജോയ് വെളിപ്പെടുത്തിയത്. ലാലേട്ടനാപ്പം നിരവധി പരസ്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ജിസ് ജോയി എന്നാണ് അദ്ദേഹത്തെ വെച്ചൊരു ചിത്രം ചെയ്യുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

പുതിയ സിനിമ

പുതിയ സിനിമ

അതേസമയം വിജയ് സൂപ്പറും പൗര്‍ണമിക്കു ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കിയുളള ഒരു സിനിമയാണ് ജിസ് ഒരുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദേശീയ അവാര്‍ഡ് ജേതാക്കളായ ബോബി-സഞ്ജയ് ടീം സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതുന്നു. സിനിമയുടെ ഷൂട്ടിംഗ് മേയിലാണ് ആരംഭിക്കുന്നതെന്നും അറിയുന്നു. പുതിയ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാവും.സിദ്ധിഖ്, രണ്‍ജി പണിക്കര്‍, ശ്രീനിവാസന്‍, മുകേഷ്, കെപിഎസി ലളിത തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X