For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആറാട്ടിലെ ഏറ്റവും വലിയ പരിമിതി കാസ്റ്റിങ്ങാണ്; ചിത്രത്തെ കുറിച്ചുള്ള അഭിപ്രായവുമായി സംവിധായകന്‍ ജോണ്‍ ഡിറ്റോ

  |

  മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ് ആറാട്ട്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമ ഫെബ്രുവരി പതിനെട്ട് മുതല്‍ തിയറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. നരസിംഹം, ദേവാസുരം, ആറാംതമ്പുരാന്‍, നരന്‍ തുടങ്ങി മോഹന്‍ലാലിന്റെ മാസ്സ് ചിത്രങ്ങളുടെ ലേബലിലാണ് ആറാട്ടും തിയേറ്ററുകളിലേക്ക് എത്തിയത്. പാലക്കാട് ജില്ലയില്‍ വെച്ച് ചിത്രീകരണം നടത്തിയ സിനിമയില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.

  എന്നാല്‍ പ്രതീക്ഷിച്ചത് പോലെയുള്ള പ്രകടനം കാഴ്ചവെക്കാന്‍ സിനിമയ്ക്ക് സാധിച്ചോ എന്ന് ചോദിച്ചാല്‍ സമ്മിശ്രമായിട്ടുള്ള പ്രതികരണങ്ങളാണ് ലഭിച്ചത്. സംവിധായകന്‍ ജോണ്‍ ഡിറ്റോ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ ആറാട്ട് കണ്ടതിന് ശേഷമുള്ള അനുഭവങ്ങളാണ് പറഞ്ഞത്. പ്രതീക്ഷിച്ചത് പോലെയുള്ള നിലവാരം പുലര്‍ത്താന്‍ സിനിമയ്ക്ക് സാധിച്ചിട്ടുണ്ടോ എന്ന സംശയമാണ് അദ്ദേഹം ഉന്നയിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

  'നെയ്യാറ്റിന്‍കര ഗോപന്റെ 'ആറാട്ട്' കണ്ടു. തിരക്കഥാകൃത്ത് ഉദയകൃഷ്ണന്‍ സിനിമയിലേക്ക് കയറാനാവാതെ നിന്ന് പരുങ്ങുന്നതു് ആദ്യമായി കണ്ടു. ദേവാസുരവും ആറാം തമ്പുരാനും മണിച്ചിത്രത്താഴും ലൂസിഫറും വിയറ്റ്‌നാം കോളനിയും നരനും വരെ എടുത്തു പയറ്റിയിട്ടും കോട്ടുവായിട്ടു പോകുന്ന ലാഗ് തന്നെയായിരുന്നു ആദ്യ പകുതിയും രണ്ടാം പകുതിയുടെ മുക്കാല്‍ ഭാഗവും. സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ സര്‍, മലയാളി പ്രേക്ഷകന് ഇതൊക്കെ മതിയെന്ന് അങ്ങ് തീരുമാനിച്ചതാണോ അതോ അല്‍പന്മാരേ, നിങ്ങ രോമാഞ്ചം കൊണ്ടോളൂ...

  ദാ.. ആറാട്ട് എന്ന് നിസ്സാരവല്‍ക്കരിച്ചതോ? ഏതായാലും പ്രഥമനൊക്കെയുള്ള ഒരു സദ്യ ഇലയിലല്ലാതെ വെറുംമണ്ണില്‍ വിളമ്പിയ പോലായി. ലാല്‍ സാറെന്ന പ്രഥമനെ മുറ്റത്തെ മണ്ണില്‍ കോരിയൊഴിച്ചതു പോലായി. പായസത്തിലെ ഷേപ്പില്ലാത്ത ഉണക്കമുന്തിരി പോലെ സിദ്ധിക്കും മണ്ണില്‍ കിടക്കുന്നു. രാഹുല്‍ രാജിന്റെ പാട്ടുകള്‍ നിലവാരമൊട്ടും പുലര്‍ത്തിയില്ല. രണ്ടേമുക്കാല്‍ മണിക്കൂറുള്ള ആറാട്ട് രണ്ടേകാല്‍ മണിക്കൂറും മുഷിപ്പിച്ചു കളയും. അവസാന അരമണിക്കൂര്‍ പഴയ മട്ടിലുള്ളതാണെങ്കിലും പടത്തിനൊരു മുറുക്കവും മറ്റും വരുത്തുന്നുണ്ട്. നല്ല ടൈറ്റിലായിരുന്നു. സാധ്യതയുള്ള പ്രൊജക്റ്റായിരുന്നു. ആറാട്ടിലെ ഏറ്റവും വലിയ പരിമിതി കാസ്റ്റിങ്ങാണ്. പ്രേക്ഷകനെ കാലേവാരി നിലത്തടിക്കുന്ന ഗാനഭൂഷണം ഗോപന്റെ ആറാട്ട് എന്നാണ് ഞാന്‍ കരുതുന്നത'് എന്നും ജോണ്‍ ഡിറ്റോ പറയുന്നു.

  വില്ലന്‍ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ് ആറാട്ട്. കൊവിഡ് കാലത്തെ പ്രതിസന്ധികളില്‍ നിന്നും സിനിമാമേഖലയെ കരകയറ്റുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച സിനിമയില്‍ വമ്പന്‍ താരനിരയാണ് അണിനിരന്നത്. ശ്രദ്ധ ശ്രീനാഥ്, രാമചന്ദ്ര രാജു, സിദ്ദിഖ്, വിജയരാഘവന്‍, പ്രദീപ് കോട്ടയം, സായ് കുമാര്‍, സ്വാസിക, നേഹ സക്‌സേന, ഇന്ദ്രന്‍സ് എന്നിങ്ങനെ അനേകം താരങ്ങളും ഉണ്ടായിരുന്നു.

  'ഡീ​ഗ്രേഡിങ് നടത്താൻ മാത്രം മോശം സിനിമയല്ല മേപ്പടിയാൻ'; അണിയറപ്രവർത്തകരെ പ്രശംസിച്ച് സീരിയൽ താരം അശ്വതി!

  Recommended Video

  ആറാട്ട് ഇരു കൈകളുംനീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി -മോഹന്‍ലാല്‍

  മോഹന്‍ലാല്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമാനുഭവമാണ് ആറാട്ട് സമ്മാനിക്കുന്നതെന്നാണ് പൊതുവേയുള്ള അഭിപ്രായം. 'നരസിംഹം, ആറാം തമ്പുരാന്‍, ബാലേട്ടന്‍' തുടങ്ങി മോഹന്‍ലാലിന്റെ സിനിമകളിലെ ഡയലോഗുകളുടെയും കഥാപാത്രങ്ങളുടെയും റഫറന്‍സുകളുമായി സ്പൂഫ് രീതിയിലാണ് 'ആറാട്ട്' അവതരിപ്പിച്ചിരിക്കുന്നത്. തിയറ്ററുകളെ പൂരപ്പറമ്പക്കാന്‍ സിനിമയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് തന്നെയാണ് പൊതുവേയുള്ള വിലയിരുത്തല്‍.

  എനിക്കൊരു മോളുണ്ടായിരുന്നു, 10 മാസമേ ജീവിച്ചുള്ളു; സിനിമ ഉപേക്ഷിക്കാന്‍ തോന്നിയ നിമിഷത്തെ പറ്റി ലാലു അലക്സ്

  English summary
  Director John Ditto About Mohanlal Starrer Aaraattu Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X