വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ് നടന്ന ആള്‍ സിനിമ നടിയെ തന്നെ കെട്ടി; ഷാജി കൈലാസിന്റെ പ്രണയകഥ പറഞ്ഞ് ജോസ് തോമസ്

മലയാളക്കര ഏറ്റവുമധികം ആഘോഷമാക്കിയിട്ടുള്ള പ്രണയകഥയാണ് സംവിധായകന്‍ ഷാജി കൈലാസിന്റെയും നടി ആനിയുടേതും. 1996 ജൂണ്‍ ഒന്നിനാണ് അധികമാരും അറിയാതെ ഷാജി കൈലാസും ആനിയും രജിസ്റ്റര്‍ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും പ്രണയം അറിഞ്ഞ് പിന്തുണ നല്‍കി കൂടെ ഉണ്ടായിരുന്നത് നടന്‍ സുരേഷ് ഗോപി ആയിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചാണ് താരവിവാഹം നടന്നതും. പല അഭിമുഖങ്ങളിലും താരദമ്പതിമാര്‍ വിവാഹത്തെ കുറിച്ചുള്ള ഇത്തരം കഥകള്‍ പറയാറുള്ളത് പതിവാണ്.

എന്നാല്‍ വിവാഹമേ കഴിക്കില്ലെന്ന് പറഞ്ഞ് നടന്ന ആളായിരുന്നു ഷാജി കൈലാസ് എന്ന് പറയുകയാണ് സംവിധായകന്‍ ജോസ് തോമസ്. തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുതിയ വീഡിയോയിലാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതലേ ഷാജി കൈലാസുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും ആനിയുമായിട്ടുള്ള വിവാഹം വരെ കാര്യങ്ങള്‍ എത്തിയതിനെ കുറിച്ചും ജോസ് സംസാരിക്കുന്നത്. വിശദമായി വായിക്കാം...

ഷാജി കൈലാസ് ആനി പ്രണയകഥ പറഞ്ഞ് സംവിധായകൻ

ബാലു കിരിയത്തിനൊപ്പം സഹസംവിധായകരായി ഞങ്ങള്‍ രണ്ട് പേരും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാലു കിരിയത്തിന്റെ വീട്ടിലേക്ക് ചെന്നപ്പോഴാണ് ആദ്യമായി ഷാജി കൈലാസിനെ കാണുന്നത്. ഏതോ ഒരു മുജന്മ ബന്ധം പോലെയാണ് ഞങ്ങള്‍ അടുത്തത്. ഞങ്ങള്‍ക്കിടയിലെ ആത്മബന്ധമാണ് വളര്‍ന്നത്. വളരെ നന്നായി ചിത്രം വരയ്ക്കുന്ന, നല്ല വൃത്തിയുള്ള കൈയ്യക്ഷരം ഉള്ള ആളാണ് ഷാജി കൈലാസ്. സഹസംവിധായകരെ വിവിധ ചിത്രങ്ങളിലേക്കായി മാറ്റാറുണ്ട് ബാലു കിരിയത്ത്. മിക്കപ്പോഴും താനും ഷാജിയും ഒരുമിച്ചാണ് ഉണ്ടാവാറുള്ളത്. അങ്ങനെ ഞങ്ങള്‍ ഒരുമിച്ച് നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 ഷാജി കൈലാസ് ആനി പ്രണയകഥ പറഞ്ഞ് സംവിധായകൻ

പാദമുദ്ര, അമ്മാനംകിളി ഈ രണ്ട് സിനിമകള്‍ ചെയ്തതിന് പിന്നാലെയായാണ് ഷാജി സ്വതന്ത്ര്യ സംവിധായകനായത്. സ്വന്തമായി സിനിമ ചെയ്യുന്ന സമയത്ത് ഒരുകുടയും കുഞ്ഞുപെങ്ങളും എന്ന മുട്ടത്ത് വര്‍ക്കിയുടെ കഥയുണ്ട്. അത് സിനിമയാക്കണമെന്ന് ഞാന്‍ ഷാജിയോട് പറഞ്ഞിരുന്നു. അതിന് തീരുമാനിച്ചു. തിരക്കഥയും ഗാനങ്ങളുമെല്ലാം തയ്യാറായിരുന്നുവെങ്കിലും അത് നടക്കാതെ പോവുകയായിരുന്നു. അതിന് ശേഷം സുരേഷ് ഗോപിയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനായിട്ടാണ് മദ്രാസിലേക്ക് പോവുന്നത്. ഞങ്ങള്‍ തമ്മിലൊരു വാക്കുണ്ടായിരുന്നു. ആരാണ് ആദ്യം സ്വതന്ത്ര സംവിധായകനാവുന്നത് മറ്റേയാള്‍ അസോസിയേറ്റായി വര്‍ക്ക് ചെയ്യണമെന്ന്. അന്ന് പറഞ്ഞ വാക്കാണ്. അങ്ങനെയാണ് ഷാജിക്കൊപ്പം ന്യൂസ് എന്ന സിനിമയില്‍ ഞാന്‍ പ്രവര്‍ത്തിച്ചത്.

  ഷാജി കൈലാസ് ആനി പ്രണയകഥ പറഞ്ഞ് സംവിധായകൻ

സംവിധാന സഹായി ആയിരിക്കുന്ന കാലത്ത് തത്തമ്മേ പൂച്ച പൂച്ച എന്ന സിനിമ കൊടൈക്കനാലില്‍ ഷൂട്ട് ചെയ്യുകയാണ്. അതില്‍ ലാലു അലക്‌സ് അടക്കം നിരവധി താരങ്ങളുണ്ട്. ആ ലൊക്കേഷനില്‍ എല്ലാവരും വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഞാന്‍ വിവാഹം കഴിക്കില്ല, വിവാഹ ജീവിതം ഞാനിഷ്ടപ്പെടുന്നില്ല എന്നായിരുന്നു ഷാജി അന്ന് പറഞ്ഞത്. വിവാഹത്തെ കുറിച്ച് ചിന്തിക്കാനുള്ള പ്രായം പോലുമായിട്ടില്ല. പിന്നെ എന്തിനാണ് ഷാജി അങ്ങനെ പറഞ്ഞതെന്ന് ഞാനും ചോദിച്ചു. ലാലു അലക്‌സ് അന്ന് ബെറ്റ് വെച്ചോളൂ നീ കല്യാണം കഴിക്കുമെന്ന് പറഞ്ഞു. എന്ത് ബെറ്റ് വെണമെങ്കിലും വെക്കാം. പക്ഷേ ഞാന്‍ ഞാന്‍ കല്യാണം കഴിക്കില്ല. അതി കഠിനമായൊരു ബെറ്റ് ആണ് ഷാജി കൈലാസ് നിര്‍ദ്ദേശിച്ചത്. 'അങ്ങനെ വിവാഹം കഴിക്കേണ്ടി വന്നാല്‍ ഞാന്‍ പിന്നെ ആ സ്ത്രീയുടെ കൂടെ കാണുകയില്ല' എന്നായിരുന്നു ഷാജിയുടെ ബെറ്റ്.

   ഷാജി കൈലാസ് ആനി പ്രണയകഥ പറഞ്ഞ് സംവിധായകൻ

ത്രില്ലര്‍ സിനിമകളോടായിരുന്നു ഷാജിയ്ക്ക് താല്‍പര്യം. സണ്‍ഡേ സെവന്‍ പിഎം എന്ന സിനിമയാണ് അടുത്തതായി എടുത്തത്. സില്‍ക്ക് സ്മിതയായിരുന്നു ആ സിനിമയിലെ അട്രാക്ഷന്‍. ആ സിനിമയുടെ സെറ്റില്‍ വച്ച് ഒരു നടിയ്ക്ക് ഷാജിയോട് അതികലശലായ പ്രണയം. ഞാനും ഷാജിയും തമ്മിലുള്ള സൗഹൃദം അറിയുന്നത് കൊണ്ട് ആ നടി എന്നോട് വന്നിട്ടാണ് 'എനിക്ക് ഷാജിയേട്ടനെ ഇഷ്ടമാണെന്നും അദ്ദേഹത്തോട് ഇത് അവതരിപ്പിക്കണമെന്നും പറഞ്ഞു'. ഷാജി വിവാഹം കഴിക്കില്ലെന്ന് തീരുമാനിച്ച കാര്യം ഞാന്‍ അവരോട് പറഞ്ഞു. എന്നാലും ഒന്ന് പറയാന്‍ ഏല്‍പ്പിച്ചു. ഞാനത് ഷാജിയോട് പറഞ്ഞപ്പോള്‍ പോയി പണി നോക്കാന്‍ പറയെടാ എന്നായിരുന്നു മറുപടി. പിന്നീട് അദ്ദേഹം ആ നടിയെ മൈന്‍ഡ് ചെയ്യാത്ത അവസ്ഥയിലേക്ക് എത്തി.

ഷാജി കൈലാസ് ആനി പ്രണയകഥ പറഞ്ഞ് സംവിധായകൻ

ഒന്നോ രണ്ടോ സിനിമകള്‍ വിജയിച്ചാല്‍ സ്വഭാവും സെറ്റപ്പും മാറുന്ന നിരവധി സംവിധായകരുണ്ട്. എന്നാല്‍ ഷാജി കൈലാസിന് അന്നും ഇന്നും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. വളരെ സൗഹൃദം സൂക്ഷിക്കുന്ന മനുഷ്യനാണ്. അങ്ങനെ വിജയ ചിത്രങ്ങളൊക്കെ ചെയ്യുന്ന സമയത്ത് മറ്റൊരു നടിയുമായി പ്രണയത്തിലാണെന്ന ഗോസിപ്പ് വന്നിരുന്നു. ഞാനത് വിളിച്ച് ചോദിച്ചപ്പോള്‍ നിനക്ക് എന്നെ അറിയില്ലേ, ആളുകള്‍ എന്ത് പറഞ്ഞാലും ഞാനത് ചെവിയില്‍ കൊള്ളുന്നില്ലെന്നാണ് പുള്ളി പറഞ്ഞത്.

    ഷാജി കൈലാസ് ആനി പ്രണയകഥ പറഞ്ഞ് സംവിധായകൻ

എന്നാല്‍ പിന്നീട് രുദ്രാക്ഷം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഷാജിയും ആനിയും കണ്ടുമുട്ടുന്നത്. അതിലൂടെ ആനി ഷാജിയുടെ മനസ് കവരുകയും ചെയ്തു. ആ വിവരവും ഞാന്‍ അറിഞ്ഞെങ്കിലും വിളിച്ചില്ല. ഷാജിയുടെ കുടുംബത്തിലുള്ളവരെയെല്ലാം എനിക്കറിയാം. ആ പ്രണയം സഫലമാവട്ടെയെന്നായിരുന്നു അന്ന് ഞാന്‍ ആഗ്രഹിച്ചത്. പറഞ്ഞത് പോലെ തന്നെ നടന്നു. ഇരുവരും രജിസ്റ്റര്‍ മ്യാരേജ് ചെയ്തു. പത്രത്തിലൊക്കെ വാര്‍ത്ത വന്നിരുന്നു. ശേഷം ലാലു അലകസ് എന്നെ വിളിച്ചിട്ട് 'എടാ നീ പഴയ ഷാജിയുടെ ആ ബെറ്റ് ഓര്‍ക്കുന്നില്ലേ, ഞാനൊന്ന് വിളിച്ച് നോക്കട്ടെ എന്നായിരുന്നു ലാലു പറഞ്ഞത്. അതിനും കൗതുകരമായ മറുപടിയായിരുന്നു ഷാജി നല്‍കിയത്. ഏത് സാഹചര്യത്തെയും വളരെ തന്ത്രപൂര്‍വ്വം മറികടക്കാന്‍ കഴിയുന്ന ആളാണ് ഷാജി കൈലാസ് എന്നും ജോസ് തോമസ് പറയുന്നു.

    ഷാജി കൈലാസ് ആനി പ്രണയകഥ പറഞ്ഞ് സംവിധായകൻ

ഷാജി കൈലാസിനെ കുറിച്ച് ജോസ് തോമസ് പറഞ്ഞതൊക്കെ സത്യമായ കാര്യങ്ങളാണെന്നാണ് ആരാധകര്‍ പറയുന്നത്. തലക്കനമില്ലാത്ത, എപ്പോഴും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന സ്‌നേഹവാനായ ഷാജിയെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. നീണ്ട ഇടവേളക്കുശേഷം ഇറങ്ങാന്‍ പോകുന്ന പ്രിയ ഷാജിയുടെ സിനിമകള്‍ക്ക് വിജയാശംസകള്‍ നേരുന്നു എന്നാണ് ഒരു ആരാധകന്‍ വീഡിയോയ്ക്ക് താഴെ കമന്റിട്ടിരിക്കുന്നത്. ആറാം തമ്പുരാനും നരസിംഹവും മാത്രം അല്ല അദ്ദേഹം എടുത്തത്. അദ്ദേഹത്തിന്റെ തന്നെ വലിയ വിജയങ്ങള്‍ ആയ മറ്റു പടങ്ങളാണ് ഏകലവ്യന്‍, ദി കിങ്, കമ്മീഷ്ണര്‍, വല്യേട്ടന്‍ അതൊക്കെ പറയാന്‍ മറന്നു പോയോ എന്നും മറ്റൊരാള്‍ ചോദിക്കുന്നു.

     ഷാജി കൈലാസ് ആനി പ്രണയകഥ പറഞ്ഞ് സംവിധായകൻ

അരുണാചലം സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ഷാജി കൈലാസും ആനിയും ആദ്യം കണ്ടുമുട്ടുന്നത്. രണ്ട് മതത്തില്‍ ജനിച്ച് വളര്‍ന്നവര്‍ ആയത് കൊണ്ട് വിവാഹത്തിന് വീട്ടുകാരുടെ സമ്മതമില്ലായിരുന്നു. അങ്ങനെ തൊടിയിലെ ചക്ക പഴുത്തോന്ന് നോക്കാനെന്ന വ്യാജേനെ വീട്ടില്‍ നിന്നും പറമ്പിലേക്ക് ഇറങ്ങിയ ആനി ഒളിച്ചോടി പോവുകയാണ് ചെയ്തത്. സിനിമയുടെ ആവശ്യത്തിന് ബോംബെയില്‍ പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ഷാജി കൈലാസ് ആനിയെ വന്ന് കൂട്ടി കൊണ്ട് പോവുകയായിരുന്നു. അവിടുന്നാണ് ഇരുവരും നേരെ സുരേഷ് ഗോപിയുടെ വീട്ടിലേക്ക് പോയത്. വിവാഹശേഷം മതം മാറി ചിത്ര എന്ന പേര് ആനി സ്വീകരിച്ചിരുന്നു. മൂന്ന് ആണ്‍മക്കളാണ് ഇരുവര്‍ക്കുമുള്ളത്. വിവാഹത്തോടെ സിനിമാഭിനയം നിര്‍ത്തിയ ആനി ഇപ്പോള്‍ വീട്ടമ്മയായും ടെലിവിഷന്‍ അവതാരകയായിട്ടും പ്രവര്‍ത്തിക്കുകയാണ്.

Recommended Video

കാത്തിരിപ്പിന് വിരാമം, Mohanlal-Shaji Kailas കൂട്ടുകെട്ട് വീണ്ടും

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X