അതൊരു നല്ല നടന്റെ ലക്ഷണമാണ്!! തിലകനിലെ അഭിനയ പ്രതിഭ ഞാന്‍ ചെമ്പന്‍ വിനോദില്‍ കാണുന്നു
2015 ൽ പുറത്തിറങ്ങിയ ലൈല ഒ ലൈലയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ, എന്നിവരാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. . നാല് വർഷങ്ങൾക്ക് ശേഷമാണ് ജോഷി വെള്ളിത്തിരയിലേയ്ക്ക് മടങ്ങിയെത്തുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.

മലയാള സിനിമയിൽ പകരം വയ്ക്കാനാവാത്ത അഭിനയപ്രതിഭയാണ് തിലകൻ. അദ്ദേഹത്തിൽ കണ്ട് പ്രതിഭ തനിക്ക് ചെമ്പന്‍ വിനോദില്‍ കാണാന്‍ സാധിച്ചുവെന്നാണ് ജോഷി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചെമ്പൻ വിനോദിനെ കുറിച്ചും ജോജു ജോർജിനെ കുറിച്ചും ജോഷി തുറന്നു പറഞ്ഞത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനും പുറത്തു വന്ന ഗാനത്തിനു മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

രണ്ട് നടന്മാർ
തന്റെ പുതിയ സിനിമയിൽ രണ്ട് നല്ല നടന്മാരുണ്ട്. ജോജുവും ചെമ്പൻ വിനോദും. ജോജുവിനെ ആദ്യം ശ്രദ്ധിക്കുന്നത് ബെസ്റ്റ് ആക്ടറിലൂടെയാണ്. അതിനു ശേഷം സെവൻസിലേയ്ക്ക് വിളിച്ചു. ജോസഫ് കണ്ടതോടെ അയാൾ ഒരുപാട് റെഞ്ചുളള നല്ല നടനാണെന്ന് മനസ്സിലായി- അഭിമുഖത്തിൽ ജോഷി പറഞ്ഞു.

ചിത്രത്തിലെ മറ്റൊരു നടൻ ചെമ്പൻ വിനോദാണ്. ഒരു സിനിമ ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ ചെമ്പൻ വിനോദ് മറ്റൊരു ചിത്രത്തിൽ അഭിനയിക്കുകയുള്ളൂ. ഇതൊരു നല്ല നടന്റെ ലക്ഷണമാണ്. തിലകനിൽ കണ്ട പ്രതിഭ എനിയ്ക്ക് ചെമ്പന്‍ വിനോദില്‍ എനിക്ക് കാണാന്‍ കഴിയുന്നുണ്ട്.' ജോഷി പറയുന്നു. ആഗസ്റ്റ് 15 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

മലയാളത്തിലെ മുൻ നിര താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരെല്ലാം ജോഷി ചിത്രങ്ങളിൽ നായകന്മാരായിട്ടുണ്ട്. തൻ്റെ 40 വർഷം നീളുന്ന സിനിമാ ജീവിതത്തിൽ സൂപ്പർ ഹീറോകളില്ലാത്ത ചിത്രമാണിത്. ഒരു കോമഡി ചലച്ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്.
കാട്ടാളൻ പൊറിഞ്ചുവായി ജോജു ജോർജ് എത്തുമ്പോൾ പുത്തൻപള്ളി ജോസായി ചെമ്പൻ വിനോദും നൈല ഉഷ ആലപ്പാട്ട് മറിയമായും എത്തുന്നു.
ജോസഫിന് ശേഷം ജോജു നായകൻ ആയി എത്തുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ലൂസിഫറാണ് നൈല ഉഷയുടെ ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ചിത്രം.

അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്.ചാന്ദ് വി ക്രിയേഷന്‍സ് ആണ് പൊറിഞ്ചു മറിയം ജോസ് കേരളത്തില്‍ വിതരണം ചെയ്യാന്‍ പോകുന്നത്.


Click it and Unblock the Notifications











