twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അത് രണ്ടും മമ്മൂട്ടിയുടെ ഐഡിയ ആയിരുന്നു! പുതിയ സിബിഐ സീരിസിൽ സസ്പെൻസ്, വെളിപ്പെടുത്തി സംവിധായകൻ

    |

    മമ്മൂട്ടിയുടെ സിബിഐ സീരീസിൽ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും ഇരു കൈകളും നീട്ടിയായിരുന്നു പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴിത ചിത്രത്തിന്റെ പുതിയ ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചില സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തുടർ ഭാഗങ്ങൾ വേണ്ട എന്നാണ് ഭൂരിഭാഗം ആരാധകരും പറയുന്നത്. എന്നാൽ ഒരോ സീസൺ പുറത്തിറങ്ങുമ്പോഴും അടുത്ത ഭാഗം എന്ന് പുറത്തിറങ്ങുമെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

    ഇപ്പോഴിത സിബിഐ സീസണിന്റെ അഞ്ചാം ഭാഗത്തിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ കെ മധു. മനോരമ ഓൺ ലൈനു നൽകിയ അഭമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 32 വർഷത്തെ സിബിഐ സീരീസ് യാത്രയെ കുറിച്ചും ഇദ്ദേഹം പറയുന്നുണ്ട്.

    സിബിഐ എന്ന  ആശയം

    എസ്എൻ സ്വാമിയാണ് കഥയുടെ ആശയം ആദ്യമായി പറയുന്നത്. 20ാം നൂറ്റാണ്ടിന് ശേഷമാണ് താനും സ്വാമിയും ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു ഒരു സിബിഐ ഡയറിക്കുറിപ്പ്. അതുകൊണ്ട് തന്നെ ഈ ചിത്രം സംവിധായകനെന്ന നിലയിൽ ഓരേസമയം വെല്ലുവിളിയും ആവേശവുമായിരുന്നു.സിബിഐ ഡയറിക്കുറിപ്പിന് മുൻപ് ത്രില്ലർ ഗണത്തിൽ ആ കാലത്ത് ഇറങ്ങിയൊരു ചിത്രം യവനിക മാത്രമായിരുന്നു. ആക്ഷൻ സിനിമകളിൽ നിന്നും മമ്മൂട്ടിക്കൊരു മാറ്റം കൂടിയായിരുന്നു സിബി ഐ ചിത്രം.

    മമ്മൂട്ടിയുടെ  ഓർമപ്പെടുത്തൽ

    രണ്ടാം ചിത്രം ജാഗ്രതയിൽ ത്രില്ല് കൂടി. മൂന്നാമത്തെ ചിത്രം സേതുരാമയ്യർ സിബിഐ ഇറങ്ങുന്നത് 2004ലാണ്. ഷൂട്ടിങ്ങിനിടയിൽ മമ്മൂട്ടി ഇടയ്ക്കിടെ ഓർമിക്കിപ്പിക്കാറുണ്ടായിരുന്നു; 1989 കാലമല്ല. വർഷം 2004ലാണ് സിനിമയ്ക്ക് മാറ്റം വരുന്നുണ്ട്. സിനിമ വിജയിപ്പിക്കേണ്ടത് സംവിധായകന്റെ ഉത്തരവാദിത്തമാണെന്ന്. നാലാം ചിത്രം നേരറിയാൻ സിബിഐയുടെയും നിർമാതാവ് ഞാൻ തന്നെയായിരുന്നു. എന്റെ കൃഷ്ണകൃപ പ്രൊഡക്ഷൻസിന്റെ ബാനറിലായിരുന്നു ചിത്രം ഇറങ്ങിയത്.

      ഒരു ഇടവേളയ്ക്ക് ശേഷം

    സിബിഐയുടെ നാലാം സീരിസായ നേരറിയാൻ സിബിഐ വന്നപ്പോൾ ഞാനും സ്വാമിയും മമ്മൂട്ടിയും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു അടുത്ത ഭാഗം ഇനിയൊരു ഇടവേളയ്ക്ക് ശേഷം മതിയെന്ന്. ഇനി അത് നീളുന്നില്ല. താൻ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിട്ടാൽ ആളുകൾ കമന്റിൽ വന്ന് ചോദിക്കുന്ന ചോദ്യം അഞ്ചാം ഭാഗത്തെ കുറിച്ചാണ്. ആദ്യ ചിത്രം ഇറങ്ങുമ്പോൾ ജനിച്ചിട്ടില്ലാത്തവർ പോലും അഞ്ചാം ഭാഗം കാത്തിരിക്കുന്നുവെന്ന് പറയുന്നത് വലിയൊരു ഭാഗ്യമാണ്.

    മമ്മൂട്ടിയുടെ   സംഭാവന

    കൈ പിറകിൽ കെട്ടുന്ന രീതി നിർദ്ദേശിച്ചത് മമ്മൂട്ടിയാണ്. കൈ പിറകിൽ കെട്ടുന്ന രീതിയും നടപ്പും മുറുക്കും എല്ലാം കൊണ്ടുവന്നത്. കഥാപാത്രം അയ്യരായാൽ നന്നായിരിക്കും എന്ന് നിർദ്ദേശിച്ചതും മമ്മൂട്ടിയായിരുന്നു. അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതായിരുന്നു. കൂടാത ഈ സിനിമയിൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാവരും ഉണ്ടാകും. ജഗതി ശ്രീകുമാർ ഉണ്ടാകുമോ? ഇല്ലയോ എന്നുള്ളത് സിബിഐ സീരിസുകൾ പോലെ തന്നെ ഒരു സസ്പെൻസായി നിൽക്കട്ടെ എന്നും സംവിധായകൻ പറഞ്ഞു. എന്തായാലും പുതിയ തലമുറ ആഗ്രഹിക്കുന്ന ഒരു ടെമ്പോ ഈ ചിത്രത്തിൽ തീർച്ചയായും ഉണ്ടാകുമെന്നും സംവിധായകൻ ഉറപ്പ് നൽകിയിട്ടുണ്ട്.

    English summary
    Director K madhu says about cbi 5 season movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X