»   » ശിഷ്യരുടെ വിജയത്തില്‍ അഭിമാനപൂര്‍വ്വം കമല്‍

ശിഷ്യരുടെ വിജയത്തില്‍ അഭിമാനപൂര്‍വ്വം കമല്‍

Posted By:
Subscribe to Filmibeat Malayalam
Kamal
കമല്‍ എന്ന സംവിധായകന്‍ സിനിമയില്‍ നിറഞ്ഞു നില്ക്കാന്‍ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ട് കഴിഞ്ഞു. പഴയ കാലത്തെപോലെ പുതിയ ചിത്രങ്ങളൊന്നും അങ്ങിനെ സംഭവമാകുന്നില്ലെങ്കിലും അഭിമാനിക്കാവുന്ന വലിയ നേട്ടം കമലിന് അവകാശപ്പെട്ടതാണ്. തനിക്കു കീഴില്‍ സംവിധാനം പഠിക്കാന്‍ വന്നവരൊക്കെ നല്ല നിലയില്‍ മലയാളത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഈ ഒരു തലയെടുപ്പ് ഇന്ന് മലയാളത്തില്‍ കമലിന് മാത്രം അവകാശപ്പെട്ടതാണ്.

സംവിധാനം പഠിക്കാന്‍ വന്ന ദിലീപ് ഇന്ന് സൂപ്പര്‍താര സാന്നിദ്ധ്യമാണ്. ലാല്‍ജോസ്, റോഷന്‍ ആന്‍ഡ്രൂസ്, അക്കു അക്ബര്‍, സലീം പടിയത്ത്, ഏറ്റവും പഴക്കം ചെന്ന ശിഷ്യന്‍ സൂര്യന്‍ കുനിശ്ശേരിക്ക് പക്ഷേ സ്വന്തം സിനിമ ഒരുങ്ങിയത് ഏറെ വൈകിയാണ്. ബാബുരാജിനെ നായകനാക്കി ഡി.വൈ.എസ് .പി. ശങ്കുണ്ണി അങ്കിള്‍ ഒരുക്കുകയാണ് ഈ കമല്‍ ശിഷ്യന്‍.

ഏറെ തിരക്കുള്ള സംവിധായകരായി മാറി കഴിഞ്ഞ ലാല്‍ജോസും, റോഷന്‍ ആന്‍ഡ്രൂസുമാണ് കമല്‍ശിഷ്യരില്‍ ഏറ്റവും കഴിവു തെളിയിച്ചവര്‍. ഓര്‍ഡിനറി എന്ന പ്രഥമ ചിത്രത്തലൂടെ സുഗീതും നല്ല ഗുരുദക്ഷിണ തന്നെ സമര്‍പ്പിച്ചിരിക്കുന്നു. വെള്ളരിപ്രാവിന്റെ ചങ്ങാതിയിലൂടെ അക്കു അക്ബറും ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ്.

വൈകിയാണെങ്കിലും സൂര്യന്‍ കുനിശ്ശേരി ദൗത്യം ഏറ്റെടുത്തു കഴിഞ്ഞു. സര്‍വ്വ പിന്തുണയും നല്‍കി കമല്‍ കൂടെയുണ്ട്. മലയാളസിനിമയുടെ ചരിത്രം എഴുതുമ്പോള്‍ ഈ ഗുരുശിഷ്യന്‍മാരെ കാര്യമായ് ഗൗനിക്കാതെ മുമ്പോട്ട് പോകാനാവില്ല.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കമല്‍ സ്വന്തം നിലയില്‍ ഒരുക്കുന്ന പല ചിത്രങ്ങളും കൃത്യമായി വിജയലക്ഷ്യം കാണുന്നില്ല. തിരക്കഥയില്‍ വരുന്നപിഴവുകളാണ് പലപ്പോഴും ഈ ചിത്രങ്ങളില്‍ മുന്നിട്ട് നില്ക്കുന്നത്. കലവൂര്‍ രവികുമാര്‍ , ഗിരീഷ് കുമാര്‍ എന്നിവരാണ് കമലിന്റെ പുതിയ സിനിമകളുടെ എഴുത്തുകാരായി വന്നിട്ടുള്ളത്.

ഗദ്ദാമ വലിയ വിജയമല്ലെങ്കിലും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. കാക്കോത്തി കാവിലെ അപ്പൂപ്പന്‍താടികള്‍, ഉണ്ണികളെ ഒരു കഥ പറയാം, ഉള്ളടക്കം, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, വിഷ്ണുലോകം, ഗസല്‍ തുടങ്ങിയ നിരവധി ചിത്രങ്ങള്‍ ഇന്നും നമ്മുടെ മനസ്സിനെ മഥിക്കുന്നവയാണ്. ഗുരുവിന്റെ കുറവ് നികത്താന്‍ പ്രാപ്്തരായ ശിഷ്യര്‍ നിരന്നു നില്ക്കുന്നു എന്നത് കമലിന്റെ വലിയ നേട്ടമായിതന്നെ എടുത്തു പറയേണ്ടതാണ്. കമലിന് ശേഷം ഈ പദവി അലങ്കരിക്കുക ഒരു പക്ഷേ ഷാജി കൈലാസാവും.

English summary
Director Kamal contributed many talented persons to malayalam film industry.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam