ജയറാം ആ​ഗ്രഹിച്ചിരുന്നു; എവിടെയോ ഭാ​ഗ്യമില്ലാതെ പോയി; വേദനയോടെയാണ് പറയുന്നതെന്ന് കമൽ

ന‌ടൻ ജയറാമിന്റെ കരിയർ ​ഗ്രാഫ് എപ്പോഴും സിനിമാ ലോകത്ത് ചർച്ചയാകാറുണ്ട്. മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടൻമാരിൽ ഒരാളായിരുന്ന ജയറാം നിരവധി ശ്രദ്ധേയ സിനിമകൾ ചെയ്തു. കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി ജയറാം മാറി. എന്നാൽ ഒരു ഘട്ടത്തിൽ കരിയറിൽ വീഴ്ച സംഭവിച്ച നടന് അടുത്തിടെയാണ് ശക്തമായ തിരിച്ച് വരവ് മലയാളത്തിൽ ന‌ടത്താൻ സാധിച്ചത്. എബ്രഹാം ഒസ്ലർ എന്ന സിനിമ മികച്ച വിജയം നേടി.

ഇപ്പോഴിതാ ജയറാമിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കമൽ. ഭാ​ഗ്യം തുണയ്ക്കാത്ത നടനാണ് ജയറാമെന്ന് കമൽ പറയുന്നു. കൗമുദി മൂവീസിനോടാണ് പ്രതികരണം. ജയറാം എന്ന നടൻ അണ്ടർ എസ്റ്റിമേറ്റ് ചെയ്തിട്ടുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. അത് വളരെ വേദനയോടെ ഞാനിപ്പോൾ പറയുകയാണ്. ഒരുപാട് സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ ജയറാം അവതരിപ്പിച്ചിട്ടുണ്ട്.

Kamal  Jayaram

എവിടെയോ ഭാ​ഗ്യമില്ലാതെ പോകുന്ന അവസ്ഥയുണ്ട്. മികച്ച നടനുള്ള അവാർഡ് ഇതുവരെയും ജയറാമിനെ തേടി വന്നി‌ട്ടില്ല. ശേഷം എന്ന സിനിമയിൽ അത്ര മനോഹരമായി ജയറാം അഭിനയിച്ചു. നാഷണൽ അവാർഡ് വരെ പ്രതീക്ഷിച്ചതാണ്. പക്ഷെ ജയറാമിന് കിട്ടിയില്ല. സിനിമയ്ക്ക് കിട്ടി. അത് തന്നെയാണ് നടൻ എന്ന സിനിമയിലും സംഭവിച്ചത്.

മികച്ച നടനുള്ള അവാർഡ് ജയറാമിന് കിട്ടുമെന്ന് ഞാനൊരുപാട് പ്രതീക്ഷിച്ചു. ജയറാം ആ​ഗ്രഹിച്ചിരുന്നു. പക്ഷെ എവിടെയോ ജയറാമിനെ ഭാ​ഗ്യം തുണച്ചില്ല. കോമഡി മാത്രം ചെയ്താലേ നന്നാവൂ എന്ന തെറ്റിദ്ധാരണ പ്രേക്ഷകരുടെ മനസിൽ ഉണ്ട്. നടനിലെ അവസാന ഭാ​ഗങ്ങളിൽ അത്രയും മനോഹരമായി ചെയ്തിട്ടും അത് പ്രേക്ഷകർ എടുത്തില്ല എന്നത് ഇപ്പോഴും ഞാനും ജയറാമും വേദനയായി മനസിൽ കൊണ്ട് നടക്കുന്നുണ്ടെന്നും കമൽ വ്യക്തമാക്കി.

Jayaram

തന്റെ കരിയർ ​ഗ്രാഫിനെക്കുറിച്ച് ജയറാമും നേരത്തെ തുറന്ന് സംസാരിച്ചിട്ടുണ്ട്. കരിയറിലെ തുടക്ക കാലം മുതൽ പ്ര​ഗൽഭരായ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ ജയറാമിന് സാധിച്ചു. എന്നാൽ ഇവരുടെ വിയോ​ഗത്തോടെ ഇത്തരം മികച്ച അവസരങ്ങൾ തനിക്ക് ലഭിക്കാതായെന്നാണ് ജയറാം പറയുന്നത്. എബ്രഹാം ഒസ്ലറിലൂടെ മികച്ച തിരിച്ച് വരവാണ് ജയറാം നടത്തിയത്. ഇതേ ​ഗ്രാഫ് നടന് നിലനിർത്താൻ സാധിക്കട്ടെയെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നു.

സിനിമകൾ പരാജയപ്പെടുന്നുണ്ടെങ്കിലും പ്രേക്ഷകരുടെ മനസിൽ വലിയ സ്ഥാനും ഇന്നും ജയറാമിനുണ്ട്. മലയാളത്തിൽ നിന്ന് മാറി നിന്നപ്പോഴും മറ്റ് ഭാഷകളിൽ ജയറാം സജീവമായിരുന്നു. തമിഴിൽ പൊന്നിയിൻ സെൽവൻ ഉൾപ്പെടെയുള്ള സിനിമകളിൽ മികച്ച വേഷം ലഭിച്ചു. ജയറാമിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മകൻ കാളിദാസ് ജയറാമും തമിഴകത്താണ് സജീവം. മലയാളത്തിൽ ബാലതാരമായി തിളങ്ങിയ കാളിദാസിന് നായകനായപ്പോൾ മികച്ച അവസരങ്ങൾ ലഭിച്ചത് തമിഴിൽ നിന്നാണ്.

റയാൻ ആണ് കാളിദാസിന്റെ പുതിയ തമിഴ് ചിത്രം. കാളിദാസിന്റെ പുതിയ സിനിമകളിൽ പ്രതീക്ഷയുണ്ടെന്ന് നേരത്തെ ജയറാമും പറഞ്ഞിരുന്നു. അടുത്തിടെയാണ് ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം നടന്നത്. വിവാഹദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. വൈകാതെ കാളിദാസിന്റെ വിവാഹവും ഉണ്ടാവും. നടന്റെ വിവാഹ നിശ്ചയം കഴിഞ്ഞതാണ്.

Read more about: kamal jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X