'അസിൻ വന്നെങ്കിലും സെലക്ട് ചെയ്യാൻ എനിക്ക് തോന്നിയില്ല, ആദ്യം ആരും നല്ലത് പറഞ്ഞില്ല... കൂക്കിവിളിയായിരുന്നു'

സൂപ്പർ സ്റ്റാർസ് മുതൽ യുവ നടന്മാരെ വെച്ച് വരെ സിനിമ ചെയ്ത സംവിധായകനും പുതുമുഖങ്ങൾക്ക് ഒരുപാട് അവസരം കൊടുത്ത സംവിധായകനുമാണ് കമൽ. ഹൃദയസ്പർശിയായ ഒരുപാട് ചിത്രങ്ങൾ കമലിന്റെ സംവിധാനത്തിൽ പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ട്. നാൽപ്പത് വർഷത്തെ കരിയറിൽ നിരവധി മികച്ച പ്രണയ സിനിമകൾ സൃഷ്ടിച്ച സംവിധായകൻ കൂടിയാണ് കമൽ. അതിൽ ഏറ്റവും വലിയ സെൻസേഷനായി മാറിയ ഒരു സിനിമയാണ് കുഞ്ചാക്കോ ബോബനും ശാലിനിയും നായകനും നായികയുമായ നിറം.

ചോക്ലേറ്റ് ഹീറോ എന്ന പരിവേഷം കുഞ്ചാക്കോ ബോബന് ലഭിച്ചതും നിറം സിനിമയിലൂടെയാണ്. 1999ൽ പുറത്തിറങ്ങിയ സിനിമയിലെ സീനുകളും ​ഗാനങ്ങളുമെല്ലാം ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ശാലിനി-കുഞ്ചാക്കോ ബോബൻ ജോഡി ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെട്ടതും നിറത്തിന് ശേഷമാണ്.

Kamal, Asin

ഇപ്പോഴിതാ നിറം സിനിമയുമായി ബന്ധപ്പെട്ട് അധികം ആർക്കും അറിയാത്ത ചില പിന്നാമ്പുറ കഥകൾ പങ്കുവെക്കുകയാണ് സംവിധായകൻ കമൽ ​ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ. ശാലിനിയെ നായികയായി സെലക്ട് ചെയ്യും മുമ്പ് അസിൻ വരെ കമലിന് മുമ്പിൽ ഓഡീഷനായി വന്നിരുന്നുവെന്നും സംവിധായകൻ വെളിപ്പെടുത്തുന്നു. കൂടാതെ നിറം സിനിമയ്ക്ക് ആദ്യം കൂക്കലായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചതെന്നും കമൽ പറയുന്നു.

'കഥയും നിര്‍മാതാവും സംവിധായകനുമെല്ലാം റെഡി. പക്ഷെ എബിക്കൊപ്പം ആരെ സോനയാക്കും..? ഒരുപാട് ആലോചിച്ചു. ചാക്കോച്ചന്‍-ശാലിനി കൂട്ടുകെട്ട് മനസില്‍ വന്നു. അനിയത്തിപ്രാവിന്റെ ആവര്‍ത്തനമാകുമോ എന്ന തോന്നല്‍ കാരണം മാറ്റിച്ചിന്തിച്ചു. അങ്ങനെ സോനയെത്തേടി ഓഡീഷനുകള്‍ നടത്തി. ഓഡിഷനില്‍ നോ പറഞ്ഞവരില്‍ ഒരാള്‍ പിന്നീട് ബോളിവുഡുവരെ എത്തിയെന്നത് മറ്റൊരു ചരിത്രം.'

'ഗജിനിയില്‍ തിളങ്ങിയ അസിന്‍ ആയിരുന്നു നിറം സിനിമയുടെ ഓഡീഷന് എത്തിയ പെൺകുട്ടികളിൽ‌ ഒരാൾ. ഒരുപാടുപേരെ ഓഡിഷന്‍ ചെയ്തിരുന്നു. അതിലേക്ക് അസിനും വന്നു. പക്ഷെ എന്തുകൊണ്ടോ അന്ന് അസിനെ തെരഞ്ഞെടുക്കാന്‍ എനിക്ക് തോന്നിയില്ല. ഒന്നും സെറ്റാകാതെ വന്നതോടെ മനസ് വീണ്ടും ശാലിനിയിലെത്തി.'

'നേരത്തെ സംവിധാനം ചെയ്ത കൈക്കുടന്ന നിലാവില്‍ ശാലിനിയായിരുന്നു നായിക. ഞാന്‍ ശാലിനിയോട് സംസാരിച്ചു. അവള്‍ ഓക്കെയായി. നിറം തുടങ്ങുന്നതിന് കുറച്ച് മുമ്പാണ് എന്ന് സ്വന്തം ജാനകിക്കുട്ടി റിലീസായത്. ജോമോളെ വര്‍ഷയാക്കാന്‍ അധികം ആലോചിക്കേണ്ടി വന്നില്ല. പിന്നീട് വേണ്ടിയിരുന്നത് പ്രകാശനെയായിരുന്നു. നടന്‍ ആലുംമൂടന്‍ ചേട്ടന്‍ മകന്റെ അഭിനയമോഹം എന്നെ അറിയിച്ചിരുന്നു.'

Kamal, Asin

'ബോബനെ ഓഡിഷന് ക്ഷണിച്ചു. ബോബന്‍ ഓക്കെയായതോടെ ആ കഥാപാത്രവും ഫിക്‌സായി. ഒരു വ്യാഴാഴ്ചയായിരുന്നു ചിത്രത്തിന്റെ റിലീസ്. ആദ്യ ദിവസം എല്ലാ തിയേറ്ററുകളിലും കൂക്കിവിളിയായിരുന്നു. അഭിപ്രായമറിയിച്ച് പല സ്ഥലങ്ങളില്‍നിന്ന് വിളിവന്നു. ആരും നല്ലത് പറഞ്ഞില്ല. വെള്ളിയാഴ്ച മോണിങ് ഷോയിലും മാറ്റിനിയിലും ഇതേ അഭിപ്രായം തുടര്‍ന്നു.'

'എല്ലാ സീനുകള്‍ക്കും കൂക്കിവിളി. ആളുകള്‍ എന്തിനാണ് കൂവുന്നതെന്ന് മനസിലായില്ല. പക്ഷെ വെള്ളിയാഴ്ച ഫസ്റ്റ് ഷോയ്ക്ക് തിയേറ്ററുകളില്‍ സ്ത്രീകളെത്തി. ശനിയാഴ്ചയായപ്പോഴേക്കും യുവതി യുവാക്കള്‍ തിയേറ്ററിലേക്കൊഴുകി. സിനിമയ്ക്ക് നല്ല അഭിപ്രായം വന്നു.'

'ഞായറാഴ്ചയാണ് എനിക്ക് തിയേറ്ററില്‍ പോയിക്കാണാനുള്ള ആത്മവിശ്വാസം വന്നത്. തിരുവനന്തപുരത്തെ കൃപ തിയേറ്ററിലാണ് ഞാനും ഭാര്യയും സിനിമ കണ്ടത്. റിലീസായതോടെ കേരളത്തില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ ചിത്രം ചര്‍ച്ചയായി. തമിഴിലേക്കും തെലുങ്കുവിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തു.'

'നിറം സിനിമ ഇപ്പോള്‍ കാണുമ്പോള്‍ പലര്‍ക്കും പൈങ്കിളിയായിത്തോന്നാം. പക്ഷെ അന്ന് അതത്ര പൈങ്കിളിയല്ലായിരുന്നു. ഒരുപക്ഷെ നിറം ഇപ്പോഴാണ് ചെയ്യുന്നതെങ്കില്‍ അതിന്റെ ക്ലൈമാക്‌സ് തന്നെ മാറിയേനേ', എന്നാണ് കമൽ നിറം സിനിമയുടെ പിന്നാമ്പുറ കഥകൾ ഓർത്തെടുത്ത് പറഞ്ഞത്.

More from Filmibeat

Read more about: kamal asin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X