സൗന്ദര്യയാണ് മോഹന്‍ലാലിന്റെ നായികയാവേണ്ടിയിരുന്നത്! അയാള്‍ കഥയെഴുതുകയാണ് സിനിമയിലെ നായികയെ പറ്റി കമല്‍

കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍. നടിമാരായ രേവതിയും അംബികയും നായികമാരായി അഭിനയിച്ച സിനിമയ്ക്ക് വലിയ ജനപ്രീതി ലഭിച്ചിരുന്നു. അതേ സമയം സിനിമയില്‍ നടിമാരുടെ ചെറുപ്പക്കാലം അവതരിപ്പിച്ച ബാലതാരങ്ങളെ പറ്റി രസകരമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സംവിധായകന്‍ കമല്‍.

സിനിമയെന്ന് പറയുന്നത് യാത്രകള്‍ക്കിടയിലൂടെ കടന്ന് പോകുന്ന യാദൃശ്ചികതകള്‍ നിറഞ്ഞതാണെന്നാണ് കമല്‍ പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

raasi-mantra

അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി ആദ്യം തീരുമാനിച്ചത് സൗന്ദര്യയെ ആയിരുന്നു. സൗന്ദര്യ അവസാന നിമിഷത്തില്‍ ഡേറ്റിന്റെ പ്രശ്‌നം കൊണ്ട് മാറി. ഇതോടെ നായികയെ കിട്ടാതെ പ്രശ്‌നമായി. പലരെയും നോക്കി. മദ്രാസില്‍ നിന്നും സരിതയെ വിളിച്ചിട്ട് ഇങ്ങനൊരു നടിയെ ആവശ്യമുണ്ടെന്ന് പറഞ്ഞു. സരിതയാണ് തെലുങ്കില്‍ മന്ത്ര എന്ന പേരിലൊരു നടിയുണ്ടെന്ന് പറയുന്നത്.

മന്ത്ര ഇപ്പോള്‍ അവിടുത്തെ ടോപ്പ് ആയി നില്‍ക്കുകയാണ്. അങ്ങനെ മന്ത്രയെ വിളിച്ചപ്പോള്‍ അവര്‍ വലിയൊരു തെലുങ്ക് പടത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അങ്ങനെ തിരക്കുകള്‍ കാരണം മന്ത്ര സിനിമ ഏറ്റെടുത്തില്ല. ഇതിനിടയില്‍ മലയാളത്തില്‍ നിന്നും വന്ന ഓഫര്‍ ആരുടേതാണ്, നായകനാരാ? എന്നൊക്കെ നടി ചോദിച്ചു. അപ്പോഴാണ് സംവിധായകന്‍ കമലാണെന്നും നായകന്‍ മോഹന്‍ലാല്‍ ആണെന്നുമൊക്കെ മന്ത്ര അറിയുന്നത്.

ഉടനെ, എനിക്ക് കമല്‍ സാറിനെ അറിയാം, ഞാന്‍ അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് മന്ത്ര വിളിച്ചു. സാറിന്റെ പടത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ടെന്നാണ് മന്ത്ര പറഞ്ഞത്. കാക്കോത്തിക്കാവിലെ രേവതിയുടെ ചെറുപ്പക്കാലം അവതരിപ്പിച്ച ആ കുട്ടി താനാണെന്ന് മന്ത്ര പറഞ്ഞു. ശരിക്കും അതെനിക്ക് അറിയില്ലായിരുന്നു. അവര്‍ പറഞ്ഞപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്.

എന്റെ സിനിമയില്‍ ബാലതാരമായി അഭിനയിച്ച കുട്ടി തെലുങ്കില്‍ വലിയ നടിയായി. ഇക്കാര്യം ഞാന്‍ പോലും അറിഞ്ഞിരുന്നില്ല. ഞാന്‍ കുറേ സിനിമകള്‍ ചെയ്ത് ഇവിടെ വലിയ സംവിധായകനായെന്ന് അവര്‍ക്കും അറിയില്ലായിരുന്നു. സിനിമയില്‍ പല യാദൃശ്ചികതകളും ഉണ്ടാവും.

raasi-mantra

രണ്ടാമത്തെ സിനിമയായിരുന്നു കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍. അതിന് ശേഷം നിരവധി സിനിമകള്‍ ചെയ്തു. നായികാ നിരയിലേക്ക് വന്നതിന് ശേഷം തമിഴിലും തെലുങ്കിലും സജീവമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുടെ പല്ലാവൂര്‍ ദേവനാരായണന്‍ എന്ന സിനിമയിലും മന്ത്ര അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമാ ലോകത്ത് രാസി എന്ന പേരില്‍ അറിയപ്പെടുന്ന നടി ഇപ്പോള്‍ സീരിയലുകളിലും സജീവമാണ്.

നായകന്മാരില്ലാതെ ചെയ്ത സിനിമയാണ് കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍. രേവതിയ്ക്ക് പുറമേ നടി അംബികയാണ് പ്രധാനപ്പെട്ട മറ്റൊരു റോളില്‍ അഭിനയിച്ചത്. രേവതിയും അംബികയും സഹോദരിമാരായിട്ടാണ് അഭിനയിച്ചത്. അംബികയുടെ ചെറുപ്പക്കാലം അവതരിപ്പിച്ചത് നടി കാവേരിയാണ്. പിന്നീട് കാവേരി മലയാത്തിലും തമിഴിലുമൊക്കെ തിരക്കുള്ള നായികയായി വളര്‍ന്നു.

രേവതിയുടെ ബാല്യം ചെയ്യാനുള്ള കുട്ടിയെ കിട്ടാനായിരുന്നു അന്ന് ഒരുപാട് ബുദ്ധിമുട്ടിയതെന്നാണ് കമല്‍ പറയുന്നത്. ആദ്യം കണ്ടെത്തിയ കുട്ടിയാണെങ്കില്‍ നിര്‍ത്താതെ കരയും. അങ്ങനെ കരച്ചില്‍ കാരണം അവരെ തിരിച്ചയക്കേണ്ടി വന്നു. പിന്നീടാണ് മദ്രാസില്‍ നിന്ന് ഒരു കുട്ടിയെ കൊണ്ടുവരാമെന്ന് തീരുമാനിച്ചത്. അങ്ങനെ വന്ന ആ കുട്ടിയാണ് സിനിമയില്‍ അഭിനയിച്ച മന്ത്ര. തെലുങ്കുകാരിയായ ആ കുഞ്ഞിന് ഭാഷ അറിയില്ലെങ്കിലും, പറഞ്ഞ കാര്യങ്ങളൊക്കെ വളരെ ഭംഗിയായി ചെയ്തുവെന്നും സംവിധായകന്‍ പറയുന്നു.

More from Filmibeat

Read more about: kamal കമല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X