എന്നെ എറ്റവും വിസ്മയിപ്പിച്ചത് ഈ താരം, അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഊഹിക്കാന്‍ പറ്റാറില്ല

By Midhun Raj

മലയാളത്തില്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുളള സംവിധായകനാണ് കമല്‍. സൂപ്പര്‍ താരങ്ങളെ വെച്ചുളള സംവിധായകന്‌റെ സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടി. എല്ലാതരം സിനിമകളും ഒരുക്കി പ്രേക്ഷകരുടെ കൈയ്യടി നേടിയിട്ടുണ്ട് കമല്‍. ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്ന കമല്‍ ചിത്രങ്ങളുണ്ട്. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള സംവിധായകന്‌റെ സിനിമകളില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെയുളള താരങ്ങളെല്ലാം നായകവേഷങ്ങളില്‍ അഭിനയിച്ചു.

മൃണാല്‍ താക്കൂറിന്‌റെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

മോഹന്‍ലാലിനെ നായകനാക്കി മിഴിനീര്‍പൂവുകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധായകന്‌റെ തുടക്കം. തുടര്‍ന്ന് നാല്‍പതിലധികം സിനിമകള്‍ മലയാളം, തമിഴ് ഭാഷകളിലായി സംവിധായകന്‍ ഒരുക്കി. ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും കരിയറില്‍ നേടിയ സംവിധായകനാണ് കമല്‍.

അതേസമയം സിനിമാചിത്രീകരണത്തിനിടെ

അതേസമയം സിനിമാ ചിത്രീകരണത്തിനിടെ ഏതെങ്കിലും അഭിനേതാവിന്‌റെ പ്രകടനം കണ്ട് വിസ്മയിച്ച് പോയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് കമല്‍. കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുന്നത്. ജയറാമും പങ്കെടുത്ത അഭിമുഖത്തില്‍ അവതാരക രഞ്ജിനി ഹരിദാസാണ് സംവിധായകനോട് ഈ ചോദ്യം ചോദിച്ചത്.

അത്തരത്തിലുളള ഒരുപാട് അഭിനേതാക്കളുണ്ട്

അത്തരത്തിലുളള ഒരുപാട് അഭിനേതാക്കളുണ്ട് എന്ന് കമല്‍ പറയുന്നു. ശങ്കരാടി, കുതിരവട്ടം പപ്പു, ഇന്നസെന്‌റ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്നീ നടന്മാരെല്ലാം അത്തരത്തില്‍ വിസ്മയിപ്പിച്ചവരാണെന്ന് കമല്‍ പറഞ്ഞു. തന്‌റെ സിനിമകളില്‍ അഭിനയിച്ച നായകന്മാരുടെ പ്രകടനത്തെ കുറിച്ചും കമല്‍ മനസുതുറന്നു. എന്‌റെ സിനിമകളില്‍ ഹീറോയായി എത്തിയ എല്ലാവരും വിസ്മയിപ്പിച്ച ഷോട്ടുകള്‍ നല്‍കിയവരാണെന്നും, എന്നാല്‍ മോഹന്‍ലാലാണ് ഇപ്പറഞ്ഞ എല്ലാവരേക്കാളും തന്നെ വിസ്മയിപ്പിച്ച നടന്‍ എന്നും സംവിധായകന്‍ പറയുന്നു.

ജയറാമിനെ മുന്‍പിലിരുത്തികൊണ്ട് തന്നെ

ജയറാമിനെ മുന്‍പില്‍ ഇരുത്തികൊണ്ട് തന്നെ പറയുകയാണ്; അത്തരത്തില്‍ അത്ഭുതപ്പെടുത്തിയ നടന്‍ മോഹന്‍ലാലാണ്. എല്ലാവരും പറയുന്ന കാര്യമാണത്. അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും പറയാനാവില്ല. ഒരുപാട് പടങ്ങള്‍ ജയറാമിനൊപ്പം ചെയ്തതുകൊണ്ട് തന്നെ ജയറാം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് എനിക്ക് ഊഹിക്കാം. മമ്മൂക്കയുടെ കാര്യത്തിലും അങ്ങനെ ഒരു പരിധിവരെ എനിക്ക് ഊഹിക്കാന്‍ കഴിയും.

പക്ഷേ മോഹന്‍ലാല്‍ എന്താണ്

പക്ഷേ മോഹന്‍ലാല്‍ എന്താണ് ക്യാമറയുടെ മുന്‍പില്‍ ചെയ്യാന്‍ പോകുന്നതെന്ന് എനിക്ക് ഊഹിക്കാന്‍ പറ്റാറില്ല, അഭിമുഖത്തില്‍ കമല്‍ വ്യക്തമാക്കി. അതേസമയം മോഹന്‍ലാലിനൊപ്പം നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ ചെയ്തിട്ടുളള സംവിധായകനാണ് കമല്‍. ഉണ്ണികളെ ഒരു കഥ പറയാം, ഓര്‍ക്കാപ്പുറത്ത്, വിഷ്ണുലോകം, ഉളളടക്കം, അയാള്‍ കഥയെഴുതുകയാണ് തുടങ്ങിയവയെല്ലാം ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളാണ്‌.

Recommended Video

Mohanlal reminds Mammootty to wear mask
പ്രണയമീനുകളുടെ കടല്‍ ആണ് കമലിന്‌റെതായി

പ്രണയമീനുകളുടെ കടല്‍ ആണ് കമലിന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വിനായകനാണ് സിനിമയില്‍ നായക വേഷത്തില്‍ എത്തിയത്. എന്നാല്‍ സിനിമ തിയ്യേറ്ററുകളില്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ല. 2018ല്‍ പുറത്തിറങ്ങിയ ആമി എന്ന ചിത്രം സംവിധായകന് മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിക്കൊടുത്ത സിനിമയാണ്. മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായ ചിത്രത്തില്‍ ടൊവിനോ തോമസ്, മുരളി ഗോപി തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.

Read more about: mammootty mohanlal kamal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X