വിളിച്ചപ്പോഴോ ലൊക്കേഷനിൽ എത്തിയപ്പോഴോ ശോഭന അങ്ങനെ പറഞ്ഞില്ല; അമലയ്ക്കും ആനിക്കുമൊപ്പം അഭിനയിച്ചപ്പോൾ

മലയാള സിനിമാ ലോകത്തെ നായിക നിരയിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ തുടരെ ലഭിച്ച നടിയാണ് ശോഭന. ഇന്ന് സിനിമാ രം​ഗത്ത് സജീവമല്ലെങ്കിലും ഒരുകാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിയായിരുന്നു ശോഭന. പ്ര​ഗൽഭരായ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ ശോഭനയ്ക്ക് സാധിച്ചു. ശോഭനയെക്കുറിച്ച് സംവിധായകൻ കമൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തനിക്ക് ബഹുമാനം തോന്നുന്ന നടിയാണ് ശോഭനയെന്നും അതിന് കാരണമുണ്ടെന്നും കമൽ പറയുന്നു. കൗമുദി മൂവീസിനോടാണ് പ്രതികരണം.

ശോഭന എന്റെ രണ്ട് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ. ഒന്ന് ഉള്ളടക്കവും രണ്ടാമത്തേത് മഴയെത്തും മുൻപേയുമാണ്. ഈ രണ്ട് സിനിമകളിലും ഏറ്റവും പ്രധാനപ്പെ‌ട്ട‌ സ്ത്രീ കഥാപാത്രം ശോഭന ആയിരുന്നില്ല. മഴയെത്തും മുൻപേയിൽ ആനിയാണ്. ഉള്ളടക്കത്തിൽ അമലയും. പക്ഷെ ഈ റോളുകൾക്ക് ശോഭനയെ വിളിക്കുമ്പോഴോ ലൊക്കേഷനിൽ വന്നപ്പോഴോ എന്റെ റോളിനേക്കാളും വലുത് മറ്റേ കുട്ടിയുടെ റോൾ ആണെന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടില്ല.

Kamal  Shobana

അത് ആർട്ടിസ്റ്റിന്റെ മഹത്വമായി ഞാൻ കാണുന്നു. അവർക്ക് അവരുടെ കാര്യത്തിൽ നല്ല ആത്മവിശ്വാസമുണ്ട്. എനിക്ക് രണ്ട് സീനായാലും മറ്റേയാൾ 200 സീനായാലും ഈ രണ്ട് സീനിൽ എന്റെ പെർഫോമൻസ് എങ്ങനെയായിരിക്കും എന്ന് നല്ല ധാരണയുണ്ട് എന്ന് ആത്മവിശ്വാസമുള്ള നടിയായാണ് എനിക്കെന്നും ശോഭനയെ തോന്നിയത്. അതുകൊണ്ട് തന്നെ ശോഭനയോട് വലിയ ബഹുമാനമുണ്ടെന്നും കമൽ വ്യക്തമാക്കി. ശോഭന മാത്രമല്ല, ആ കാലഘട്ടത്തിലെ മിക്കവർക്കും ഇത്തരം കാര്യങ്ങളിലൊന്നും ഇടപെടില്ല.

ടെൻഷൻ തരാതെ അവരുടെ ക്യാരക്ടർ അഭിനയിച്ച് പോകുമെന്നും കമൽ ചൂണ്ടിക്കാട്ടി മഴയെത്തും മുൻപേയിലെ ആനിയുടെ പ്രകടനത്തെക്കുറിച്ചും കമൽ സംസാരിച്ചു. ആദ്യത്തെ സിനിമ കഴിഞ്ഞ് ആനി മഴയെത്തും മുൻപേയിൽ മമ്മൂട്ടിക്കൊപ്പമാണ് അഭിനയിക്കുന്നത്. മമ്മൂക്ക ജോയിൻ ചെയ്യുന്ന ദിവസം ആനിക്ക് ഭയങ്കര ടെൻഷനായിരുന്നു. ടെൻഷനടിക്കേണ്ട, മമ്മൂക്ക കുഴപ്പക്കാരനല്ല എന്ന് ഞാൻ പറഞ്ഞു. മമ്മൂക്ക അടുത്ത് വിളിച്ച് സംസാരിച്ചു.

Kamal  Shobana

ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ മമ്മൂക്കയും ആനിയുമാെക്കെ കമ്പനിയായി. ആനി വളരെ മനോഹരമായി അഭിനയിച്ച സിനിമയാണ് മഴയെത്തും മുൻപേയെന്നും കമൽ വ്യക്തമാക്കി. സിനിമയുടെ റിലീസിനെക്കുറിച്ചും കമൽ സംസാരിച്ചു. ഓപ്പോസിറ്റ് റിലീസ് ചെയ്യുന്ന പടം സ്ഫടികമാണ്. ഒരേ ദിവസമാണ് റിലീസ്. ലാൽ അഴിഞ്ഞാടുന്ന ആക്ഷൻ സിനിമ എന്ന രീതിയിൽ റിലീസിന് മുമ്പ് തന്നെ നമുക്ക് ഫീഡ് ബാക്ക് കിട്ടിക്കൊണ്ടിരുന്നു. എനിക്കും പ്രൊഡ്യൂസർക്കും പേടിയുണ്ടായിരുന്നു.

സ്ഫടികത്തിന്റെ കൂടെ റിലീസ് ചെയ്യുമ്പോൾ എന്താവുമെന്ന്. ധൈര്യമായി റിലീസ് ചെയ്യാൻ മമ്മൂക്ക പറഞ്ഞു. സ്ഫടികത്തിന്റെ അത്രയും കലക്ഷൻ ആദ്യത്തെ ദിവസം മഴയെത്തും മുൻപേയ്ക്ക് ഉണ്ടായിരുന്നില്ല. ഹൗസ് ഫുൾ ആയിരുന്നെങ്കിലും സ്ഫടികത്തിന്റെ തിയറ്ററിന് പുറത്ത് കാണുന്ന ബഹളം ഈ സിനിമയ്ക്കില്ല. മമ്മൂക്ക ടെൻഷനായി വിളിച്ച് കുഴപ്പമാകുമോ എന്ന് ചോദിച്ചു. പക്ഷെ നാലഞ്ച് ദിവസം കഴിഞ്ഞപ്പോൾ സ്ഫടികത്തോടൊപ്പം തന്നെ നമ്മുടെ സിനിമയ്ക്ക് ഭയങ്കര കലക്ഷൻ വന്നു. ലേഡീസ് കലക്ഷനും വന്നു. പാട്ടുകളും ഹിറ്റായെന്ന് കമൽ ചൂണ്ടിക്കാട്ടി.

Read more about: kamal shobana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X