ബിജു എവിടെ നിന്നോ ഓടി വന്ന് സംയുക്തയെ താങ്ങിയെടുത്തു; സംയുക്തയുടെ മുറിയിലും ബിജു: കമല്‍

By Desk

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത വര്‍മ. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുര്‌സകാരം രണ്ട് തവണ നേടിയിട്ടുണ്ട് സംയുക്ത. വെറും നാല് വര്‍ഷം മാത്രമാണ് സംയുക്ത അഭിനയ രംഗത്ത് സജീവമായി ഉണ്ടായിരുന്നത്. എന്നാല്‍ ഇതിനുള്ളില്‍ തന്നെ എന്നന്നേക്കും ഓര്‍ത്തിരിക്കാന്‍ തക്ക സിനിമകളും കഥാപാത്രങ്ങളും സംയുക്ത സമ്മാനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് വര്‍ഷമിത്രയായിട്ടും സംയുക്തയെ മലയാളികള്‍ ഓര്‍ത്തിരിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട ഓണ്‍ സ്‌ക്രീന്‍ ജോഡിയായിരുന്നു സംയുക്ത വര്‍മയും ബിജു മേനോനും. ഇരുവരും ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. വിവാഹ ശേഷം സിനിമകളില്‍ നിന്നും സംയുക്ത പിന്മാറി. ഇപ്പോഴിതാ സംയുക്തയുടേയും ബിജു മേനോന്റേയും പ്രണയകാലത്തെ ചില ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ കമല്‍.

Kamal

മധുരനൊമ്പരക്കാറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ രസകരമായ ഓര്‍മ്മകളാണ് അദ്ദേഹം പങ്കുവെക്കുന്നത്. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ബിജുവും സംയുക്തയും എന്റെ രണ്ട് സിനിമകളില്‍ അടുപ്പിച്ച് അഭിനയിച്ചു. മേഘമല്‍ഹാറും മധുരനൊമ്പരക്കാറ്റും. സിനിമ കണ്ടവര്‍ക്ക് അറിയാം ആ സിനിമയില്‍ വല്ലാതെ കാറ്റ് വീശുന്നുണ്ട്. ഒരു സീനില്‍ വല്ലാതെ കാറ്റടിച്ച്, സംയുക്ത വീര്‍പ്പുമുട്ടുന്നതും വന്നിരിക്കുന്നതുമൊക്കെയുണ്ട്. ആ രംഗം ഷൂട്ട് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ആ ഷോട്ടുകളില്‍ ബിജു മേനോന്‍ ഇല്ല. പക്ഷെ ബിജു അവിടെ വന്നിരിക്കും. എന്താണെന്ന് അപ്പോള്‍ ഞങ്ങള്‍ക്ക് അറിയില്ല'' കമല്‍ പറയുന്നു.

ഏതോ ഒരു ഷോട്ടില്‍ കരിയലയും മണ്ണുമൊക്കെ വന്ന് വീണതോടെ ശ്വാസം കിട്ടാതെ സംയുക്ത വന്നിരുന്നു. ആദ്യം ഞങ്ങള്‍ക്ക് മനസിലായില്ല.രണ്ട് സെക്കന്റ് കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ ശ്രദ്ധിക്കുന്നതും ഓടിച്ചെന്ന് പിടിക്കുന്നതും. അപ്പോള്‍ എവിടെ നിന്നോ ബിജു മേനോന്‍ ഓടി, ചാടി വന്ന് സംയുക്തയെ താങ്ങിയെടുത്തു. സംയുക്തയ്ക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇനി മുഴുവന്‍ അത്തരം ഷോട്ടുകള്‍ ആയതിനാല്‍ ഞാന്‍ സംയുക്തയോട് റൂമിലേക്ക് പൊക്കോളാന്‍ പറഞ്ഞുവെന്നാണ് അദ്ദേഹം പറയുന്നത്.

Kamal

ഷൂട്ട് തീര്‍ന്ന ശേഷം ക്യാമറാമാന്‍ സുകുമാറും ഞാനും സംയുക്തയെ ഒന്ന് കണ്ടിട്ടു പോകാം എന്നു കരുതി. വയ്യാതെ പോയതല്ലേ. ഹോട്ടലില്‍ ചെല്ലുമ്പോള്‍ മുറിയില്‍ സംയുക്തയുമുണ്ട് അമ്മയുമുണ്ട്, പിന്നെ ബിജുവും ഉണ്ട്. നീയെന്താ ഇവിടെ എന്ന് ഞാന്‍ ചോദിച്ചു. എങ്ങനെയുണ്ടെന്ന് അറിയാന്‍ വന്നതാണെന്ന് ബിജു പറഞ്ഞു. ഉടനെ ഇപ്പോള്‍ വന്നതാണെന്നും പറഞ്ഞു. ഞാന്‍ അത് ചോദിച്ചിരുന്നില്ലെന്നും കമല്‍ തമാശയായി പറയുന്നുണ്ട്.

2002ലായിരുന്നു സംയുക്തയും ബിജു മേനോനും വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് സംയുക്ത അഭിനയം നിര്‍ത്തുകയായിരുന്നു. അതേസമയം ഇന്ന് മലയാള സിനിമയിലെ തിരക്കുള്ള നായകനാണ് ബിജു മേനോന്‍. കഥ ഇന്നുവരെയാണ് ബിജു മേനോന്‍ അഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തുണ്ട്, തലവന്‍, നടന്ന സംഭവങ്ങള്‍ എന്നീ സിനിമകളാണ് ബിജു മേനോന്റേതായി ഈ വര്‍ഷം റിലീസ് ചെയ്ത സിനിമകള്‍. നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി അണിയറയിലുള്ളത്.

More from Filmibeat

Read more about: kamal biju menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X