കുടുംബത്തിലെ പ്രശ്നങ്ങൾ; മഞ്ജു ലൊക്കേഷനിൽ മൂഡ് ഓഫ് ആയിരുന്നു; തുറന്ന് പറഞ്ഞ് സംവിധായകൻ കമൽ

മഞ്ജു വാര്യർ ആരാധകർക്ക് എന്നും ഇഷ്ടം നടിയുടെ പഴയ സിനിമകളാണ്. മലയാള സിനിമാ ലോകത്തെ പ്ര​ഗൽഭരെ പോലും അമ്പരിപ്പിച്ച പ്രകടനം കാഴ്ച വെച്ച ഒട്ടനവധി മഞ്ജു വാര്യർ ചിത്രങ്ങൾ ആ കാലഘ‌ട്ടത്തിൽ പിറന്നു. കണ്ണെഴുതി പൊട്ടും തൊട്ട്, ദയ, കന്മദം, ആറാം തമ്പുരാൻ തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. മഞ്ജുവിനെ മാത്രം മനസിൽ കണ്ട് ഫിലിം മേക്കേർസ് സിനിമകൾ പ്ലാൻ ചെയ്യുന്ന ഘട്ടത്തിലാണ് ന‌ടി സിനിമാ രം​ഗം വി‌ട്ടത്. അന്ന് നടിയുടെ ആരാധകർക്കുണ്ടായ നിരാശ ചെറുതല്ല.

മഞ്ജു വാര്യർക്കുള്ള സ്ഥാനം മറ്റൊരു ന‌ടിക്കും ആരാധകർ നൽകിയില്ല. ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ മഞ്ജു തിരിച്ച് വന്നപ്പോൾ സിനിമാ ലോകത്ത് അത് ആഘോഷമായി. മഞ്ജുവിന്റെ പഴയ സിനിമകളിൽ വൻ ജനപ്രീതി നേടിയ സിനിമയാണ് കൃഷ്ണ​ഗുഡിയിൽ ഒരു പ്രണയ കാലത്ത്. ജയറാം, ബിജു മേനോൻ തുടങ്ങിയവർ പ്രധാന വേഷം ചെയ്ത സിനിമ സംവിധാനം ചെയ്തത് കമൽ ആണ്. സിനിമയെക്കുറിച്ചുള്ള ഓർമ പങ്കുവെക്കുകയാണ് കമൽ. കൗമുദി മൂവീസിലാണ് പ്രതികരണം.

Kamal  Manju Warrier

തന്റെ കരിയറിൽ എന്നും ഓർക്കാൻ ഇഷ്ടമുള്ള സിനിമയാണ് കൃഷ്ണ​ഗുഡിയിൽ ഒരു പ്രണയ കാലത്തെന്ന് കമൽ പറയുന്നു. കൃഷ്ണ​ഗുഡിയുടെ ഷൂട്ടിം​ഗ് സമയത്ത് കുറേ പിരിമുറുക്കങ്ങൾ ഉണ്ടായിരുന്നു. മഞ്ജുവിന്റെ ചില ഫാമിലി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എല്ലാ ദിവസവും ഭയങ്കര ടെൻഷനിലാണ് ഷൂട്ടിം​ഗ്. ഷൂട്ടിം​ഗ് ലൊക്കേഷനിൽ മഞ്ജു ഭയങ്കര മൂ‍ഡ് ഓഫ് ആയിരിക്കും. ഞാൻ ചെന്ന് മഞ്ജുവിനെ ഹാപ്പിയാകെന്ന് പറഞ്ഞ് എൻകറേജ് ചെയ്ത് വിടും. പക്ഷെ ക്യാമറയുടെ മുന്നിൽ മഞ്ജു വേറൊരാളാണ്. വളരെ ഹാപ്പിയായി അഭിനയിക്കും.

കഴുതപ്പുറത്ത് മഞ്ജു വരുമ്പോൾ ജയറാം കളിയാക്കുന്ന സീനുണ്ട്. കഴുത ഇങ്ങോട്ട് വിളിക്കുമ്പോൾ അങ്ങോട്ട് പോകും. അതിന്റെ പുറത്ത് കയറുകയെന്നത് വലിയൊരു അഭ്യാസമായിരുന്നു. മഞ്ജു അടുത്ത് ചെല്ലുമ്പോൾ കഴുത ഭീകര ജീവിയെ പോലെയാണ് മഞ്ജുവിനെ നോക്കിയത്. മഞ്ജു അടുത്തെത്തുമ്പോൾ ഓടിപ്പോകും. കഴിഞ്ഞ ജന്മത്തിൽ മഞ്ജു കഴുതായിരുന്നു, പൂർവ ജന്മത്തിലെ വൈരാ​ഗ്യമാണെന്ന് പറഞ്ഞ് ജയറാം കളിയാക്കി.

Kamal  Manju Warrier

ഇന്നത്തെ പൊളിറ്റിക്കൽ കറക്ട്നെസിന്റെ കാലത്ത് ഇതൊക്കെ ഭയങ്കര പ്രശ്നമാണെന്നറിയാം. പക്ഷെ ജയറാമിന്റെ രസകരമായ സംസാരങ്ങളാണതെന്നും കമൽ പറയുന്നു. അഞ്ചാറ് പേർ കഴുതയെ പിടിച്ച് വെച്ചിട്ടാണ് മഞ്ജുവിനെ അതിന്റെ പുറത്ത് കയറി ഇരുത്തുന്നത്. കുറേ ദൂരെ പോയി കഴുത വരുന്ന ഷോട്ടാണ്. മഞ്ജു കഴുതയോട് എന്തോ സംസാരിക്കുന്നത് കേട്ടു.

കൂടെ ഒരു പയ്യനുമുണ്ട്. മഞ്ജു എന്താണ് പറഞ്ഞതെന്ന് നമുക്കാർക്കും മനസിലായിട്ടില്ല. കഴിഞ്ഞ ജന്മത്തിൽ ഇവർ തമ്മിൽ പ്രേമമായിരുന്നു, ആ പ്രേമം ഓർമ്മിപ്പിച്ചതായിരിക്കുമെന്ന് ജയറാം പറഞ്ഞെന്നും കമൽ ഓർത്തു. ഓരോ സിനിമകളും ഓരോ ഓർമ്മകൾ സമ്മാനിക്കും. ചിലരെ സിനിമ കഴിഞ്ഞ് കാണുന്നത് വർഷങ്ങൾക്ക് ശേഷമാണെന്നും കമൽ പറഞ്ഞു.

Read more about: kamal manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X