Don't Miss!
- News
ലഹരിക്കടത്ത് ; ആലപ്പുഴ സിപിഎമ്മില്‍ വീണ്ടും നടപടി, പ്രതിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
'മോഹന്‍ലാല്‍ ഷോക്കേറ്റ് വീണതിന് ശേഷം ഒരു കുലുങ്ങല്‍ ഉണ്ടായിരുന്നു,അന്ന് കട്ട് പറഞ്ഞിരുന്നെങ്കില്‍...
മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മുന്‍നിര സംവിധായകനായി ഉയര്‍ന്ന ആളാണ് കമല്‍. സൂപ്പര്‍താരങ്ങളെയെല്ലാം നായകന്മാരാക്കി വിജയചിത്രങ്ങള്‍ സംവിധായകന് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയവരെല്ലാം കമലിന്റെ സംവിധാനത്തില്‍ സിനിമകളില്‍ അഭിനയിച്ചിരുന്നു. എന്റര്ടെയ്നര് സിനിമകള്‍ക്കൊപ്പം തന്നെ സീരിയസ് ചിത്രങ്ങളും മലയാളത്തില്‍ സംവിധാനം ചെയ്തിട്ടുളള ആളാണ് കമല്‍.
മോഹന്‍ലാലിനെ നായകനാക്കിയാണ് കമല്‍ മലയാളത്തില്‍ സംവിധായകനായി അരങ്ങേറിയത്. മിഴിനീര് പൂവുകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധായകന്റെ തുടക്കം. തുടര്‍ന്ന് ഉണ്ണികളെ ഒരു കഥ പറയാം. ഓര്‍ക്കാപ്പുറത്ത്, വിഷ്ണുലോകം, ഉളളടക്കം, അയാള്‍ കഥ എഴുതുകയാണ് എന്നീ ചിത്രങ്ങളും ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു.

1998ലാണ് മോഹന്‍ലാല്‍-കമല്‍ കൂട്ടുകെട്ടില്‍ അയാള്‍ കഥയെഴുതുകയാണ് പുറത്തിറങ്ങിയത്. ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ സാഗര്‍ കോട്ടപ്പുറം എന്ന കഥാപാത്രമായി മോഹന്‍ലാല്‍ പൂണ്ടുവിളയാടിയിരുന്നു. നന്ദിനി, ശ്രീനിവാസന്, ഇന്നസെന്റ്, സിദ്ധിഖ്, നെടുമുടി വേണു, തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നത്.

രവീന്ദ്രന് ഒരുക്കിയ പാട്ടുകളും ചിത്രത്തിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അയാള്‍ കഥ എഴുതുകയാണ് ചിത്രത്തിലെ മോഹന്‍ലാലിന്റെ സാഗര്‍ കോട്ടപ്പുറം ഇന്നും സിനിമാ പ്രേമികളുടെ ഇഷ്ട കഥാപാത്രങ്ങളിലൊന്നാണ്. അതേസമയം അയാള്‍ കഥ എഴുതുകയാണ് ചിത്രത്തിലെ മോഹന്‍ലാലിന്റെ ഒരു രംഗത്തെ കുറിച്ച് സംവിധായകന് കമല്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മോഹന്‍ലാല്‍ ഒരു ഡയറക്ടറുടെ ആക്ടര്‍ ആണെന്ന് കമല്‍ പറയുന്നു. ഒരു സംവിധായകന് മനസില്‍ കാണുന്നതിന്റെ അപ്പുറത്തേക്ക് അഭിനയിച്ചു ഫലിപ്പിക്കുന്ന നടനാണ് മോഹന്‍ലാല്‍ എന്ന് സംവിധായകന് പറയുന്നു. അയാള്‍ കഥയെഴുതുകയാണ് ചിത്രത്തില്‍ ഒരു ഷോക്ക് അടിക്കുന്ന രംഗം ഉണ്ടെന്നും റിഹേഴ്സല്‍ വേണ്ടെന്നും നമുക്ക് നേരെ ടേക്ക് എടുക്കാം എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് മോഹന്‍ലാലിന് ഷോക്ക് അടിക്കുന്ന ഭാവം കണ്ട് എല്ലാവരും ചിരിച്ചു. കട്ട് ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഇപ്പോള്‍ കട്ട് ചെയ്യരുത് എന്ന് ഞാന്‍ പറഞ്ഞു. മോഹന്‍ലാല്‍ ഷോക്ക് അടിച്ചുവീണതിന് ശേഷം ഒരു കുലുങ്ങല്‍ ഉണ്ടായിരുന്നു. അന്ന് കട്ട് പറഞ്ഞിരുന്നെങ്കില്‍ അത് കിട്ടുമായിരുന്നില്ലെന്ന് കമല്‍ പറഞ്ഞു. അതേസമയം മോഹന്‍ലാല്‍ ഡയറക്ടറുടെ ആക്ടര്‍ ആണെങ്കില്‍ മമ്മൂട്ടി ഒരു റൈറ്ററുടെ ആക്ടര്‍ ആണെന്നും സംവിധായകന് പറഞ്ഞു.
Recommended Video

മമ്മൂട്ടിക്കൊപ്പവും നിരവധി സിനിമകളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച സംവിധായകനാണ് കമല്‍. മഴയെത്തുംമുന്‍പേ, അഴകിയ രാവണ്‍, രാപ്പകല്‍, കറുത്ത പക്ഷികള്‍, ഉട്ട്യോപ്യയിലെ രാജാവ് തുടങ്ങിയവയെല്ലാം മമ്മൂട്ടി-കമല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകളാണ്. മോഹന്‍ലാലിനൊപ്പം അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിലാണ കമല്‍ അവസാനമായി ഒന്നിച്ചത്. പ്രണയ മീനുകളുടെ കടല്‍ എന്ന ചിത്രമാണ് കമലിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ സിനിമ.
-
വീട്ടില്‍ എതിര്‍ത്താല്‍ കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ചിരുന്നു; ചക്കിക്കൊത്ത ചങ്കരനെന്ന് എല്ലാവരും പറഞ്ഞു
-
എനിക്ക് സങ്കടം വന്നു; മഞ്ജുവിനെ ചേർത്ത് പിടിച്ച് അമ്മ ഗിരിജ; എന്നും ഇത് പോലെ നിലനിൽക്കട്ടെയെന്ന് ആരാധകർ
-
ഭര്ത്താക്കന്മാര് ഈ നടിമാരുടെ കൂടെ അഭിനയിക്കരുത്; താരപത്നിമാരുടെ വാശിയ്ക്ക് കാരണമായി മാറിയ സംഭവമിങ്ങനെ