പൈസ കുറച്ചുവാങ്ങണമെന്ന് പറഞ്ഞു, സാര്‍ എന്നെ മൊത്തത്തില്‍ പൂട്ടിയല്ലേ എന്ന് പൃഥ്വി; കമല്‍ പറയുന്നു

മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന സംവിധായകനാണ് ജെ. സി ഡാനിയേല്‍. മലയാളത്തിലെ ആദ്യ സിനിമയായ വികത കുമാരന്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ ജെ. സി ഡാനയേലിന്റെ ജീവചരിത്രം പറഞ്ഞ കഥയാണ് കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ്.

വികതകുമാരന്‍ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ ജീവിതം തകര്‍ന്നു പോയ ഡാനിയേലിന്റെ ആ സിനിമയുടെ ഒരു റീല്‍ കോപി പോലും ഇന്ന് ലഭ്യമല്ല. ഏറെ കഷ്ടപ്പെട്ട് ചിത്രീകരിച്ച വികത കുമാരന്‍ മലയാളത്തിലെ ജാതി ബോധം കാരണമാണ് വെളിച്ചം കാണാതെ പോയതെന്ന കാര്യവും നിരാശാജനകമാണ്.

kamal

സെല്ലുലോയ്ഡ് എന്ന ചിത്രം എടുക്കാനും അതിന് പൃഥ്വിരാജ് സംവിധാനം ചെയ്യാനുമുണ്ടായ സാഹചര്യത്തെക്കുറിച്ച് കമല്‍ കൗമുദി മൂവീസിന്റെ യുട്യൂബ് ചാനലില്‍ പറയുന്ന വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. ചിത്രത്തില്‍ നിര്‍മാതാവ് കൂടിയായപ്പോള്‍ പൃഥ്വിരാജിനോട് താന്‍ പൈസ കുറച്ച് വാങ്ങാന്‍ പറഞ്ഞുവെന്നും കമല്‍ പറയുന്നു.

സെല്ലുലോയ്ഡിന്റെ സ്‌ക്രിപ്റ്റ് ചെയ്യുന്ന സമയത്ത്, വേറെ ഒരു സിനിമ ആലോചിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ആ നിര്‍മാതാവിനോട് ഈ സിനിമയെക്കുറിച്ച് പറഞ്ഞു. പക്ഷെ അദ്ദേഹത്തിന് ഇങ്ങനെ ഒരു സിനിമ എടുക്കാന്‍ ധൈര്യമില്ല. അങ്ങനെ അദ്ദേഹം ഇതില്‍ നിന്ന് പിന്മാറി. അങ്ങനെയാണ് സിനിമ സ്വന്തമായി പ്രൊഡ്യൂസ് ചെയ്യാന്‍ തീരുമാനിക്കുന്നത്.

പീരിയഡ് സിനിമ ആയതുകൊണ്ട് തന്നെ നല്ല ചെലവ് വരുന്നുണ്ട്. ഇന്നത്തെ പോലെ അത്ര ഗ്രാഫിക്‌സ് ഒന്നും ഉപയോഗിക്കാന്‍ പറ്റുന്ന കാലമല്ല. പരിമിതമാണ്. 2012ലാണ് ഈ സിനിമ താന്‍ ചെയ്യുന്നതെന്നും കമല്‍ പറഞ്ഞു. സുഹൃത്തായ ഉബൈദും താനും ചേര്‍ന്നാണ് പിന്നീട് ആ സിനിമ നിര്‍മിച്ചതെന്നും കമല്‍ പറഞ്ഞു.

ജെ സി ഡാനിയേല്‍ ആയി അഭിനയിക്കാന്‍ ആദ്യമേ എന്റെ മനസില്‍ ഉണ്ടായിരുന്നത് പൃഥ്വിരാജാണ്. അദ്ദേഹത്തിന് എവിടെയൊക്കെയോ ജെ സി ഡാനിയേലിന്റെ ചില സാമ്യമുണ്ടെന്ന് തനിക്ക് തോന്നിയിരുന്നു. ജെ സി ഡാനിയേല്‍ അക്കാലത്ത് തന്നെ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന നല്ല വിദ്യാഭ്യാസമുള്ള സോഫിസ്റ്റിക്കേറ്റഡ് ആയിട്ട് വസ്ത്രം ഒക്കെ ധരിച്ച് നടക്കുന്ന ആളാണ്.

മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയേലിനെക്കുറിച്ച് ഒരു ബയോപിക് ചെയ്യാന്‍ പോവുകയാണ്. നിങ്ങള്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് ഞാന്‍ പൃഥ്വിരാജിനോട് പറഞ്ഞു. അന്നേരം പൃഥ്വിരാജ് പറഞ്ഞു, ഞാന്‍ അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടുണ്ടെന്നതല്ലാതെ എനിക്ക് ഒന്നും അറിയില്ല എന്ന്.

സ്‌ക്രിപ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍, ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ ഇത്രമാത്രം സംഭവങ്ങള്‍ നടന്നിട്ടുണ്ടോ? അങ്ങനെ ഒരു മനുഷ്യനാണോ ജെ സി ഡാനിയേല്‍ എന്ന് പൃഥ്വി ചോദിച്ചു. താന്‍ ഇത് ചെയ്താല്‍ ശരിയാവുമോ എന്നും അദ്ദേഹം ചോദിച്ചു.

നിങ്ങള്‍ ചെയ്താലേ ശരിയാകൂ. വികത കുമാരന്‍ ചെയ്യുമ്പോള്‍ ജെസി ഡാനിയേലിനും 28 വയസേ ഉള്ളു. അന്ന് പൃഥ്വിരാജിനും അത്രയൊക്കെ തന്നെ പ്രായമേ കാണൂ. രാജുവിനും ആ സമയത്ത് ഏകദേശം അതേ പ്രായമാണ്. പിന്നെ തിരുവനന്തപുരം ഭാഷയാണ്. അത് അതുപോല തന്നെ പറയാന്‍ പറ്റുന്ന ഒരാള്‍ തന്നെ വേണമായിരുന്നു. അതുകൊണ്ട് നിങ്ങള്‍ തന്നെ ചെയ്യണമെന്ന് അദ്ദേഹത്തോട് പറയുകയും ചെയ്തു.

പൃഥ്വി അന്നും വലിയ പൈസ ഒക്കെ വാങ്ങിക്കുന്ന ആളാണ് അതുകൊണ്ട് തന്നെ ഇതില്‍ കുറച്ച് പൈസ വാങ്ങണം എന്ന് പറഞ്ഞു. ഈ സിനിമയുടെ നിര്‍മാതാവ് ഞാനാണ്, അതുകൊണ്ട് രാജു ഇപ്പോള്‍ വാങ്ങിക്കുന്ന പൈസ തരാന്‍ എന്റെ കൈയ്യില്‍ ഇല്ല. ഞാന്‍ തരുന്ന പൈസ വാങ്ങിക്കാന്‍ തയ്യാറാണോ എന്നും ചോദിച്ചു.

kamal

ഇത് കേട്ട് രാജു കുറേനേരം ചിരിച്ചു.എന്നിട്ട് സാര്‍ എന്നെ മൊത്തത്തില്‍ അങ്ങ് പൂട്ടുകയാണല്ലേ എന്ന് ചോദിച്ചു. പക്ഷെ എങ്ങനെയായാലും ഡാനിയേല്‍ ആയി നിങ്ങള്‍ അഭിനയിക്കുക എന്നത് എന്റെ ഡ്രീം ആണ്. അതുകൊണ്ട് നിങ്ങള്‍ അത് ചെയ്യണം. മറ്റു കാര്യങ്ങള്‍ ഒക്കെ രാജു എങ്ങനെ തീരുമാനിക്കുന്നു അതിനനുസരിച്ച് ചെയ്യാമെന്ന് പറഞ്ഞു.

അന്ന് രാജു പറഞ്ഞത്, എല്ലാം സാര്‍ തീരുമാനിച്ചോളൂ പക്ഷെ എനിക്ക് സമയം തരണം. കാരണം ഞാന്‍ ഹിന്ദി സിനിമ ഒക്കെ ചെയ്യുന്നതുകൊണ്ട് ഡേറ്റ് ക്ലാഷ് ആണ്. അങ്ങനെ രണ്ട് ഷെഡ്യൂള്‍ ആയാണ് ആ സിനിമ ചെയ്തത് എന്നും കമല്‍ പറഞ്ഞു.

Read more about: kamal prithviraj sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X