സംയുക്ത വര്‍മ്മയുടേയും ബിജു മേനോന്‍റെയും പ്രണയം ദൃഢമായത് അന്നായിരുന്നു! ആ നോട്ടം കൊണ്ട് മനസ്സിലായി!

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരജോഡികളിലൊരാളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്കും പകര്‍ത്തുകയായിരുന്നു ഇരുവരും. ഇവര്‍ ജീവിതത്തിലും ഒരുമിക്കുകയാണെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ക്കും സന്തോഷമായിരുന്നു. മാതൃക ദമ്പതികളായാണ് ഇവരെ വിശേഷിപ്പിക്കാറുള്ളത്. വിവാഹ ശേഷം നിരവധി അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും സംയുക്ത വര്‍മ്മ സ്വീകരിച്ചിരുന്നില്ല. കുടുംബകാര്യങ്ങളും യോഗ പഠനവുമായി തിരക്കിലാണ് സംയുക്ത വര്‍മ്മ.

സിനിമയില്‍ സജീവമല്ലെങ്കിലും സംയുക്ത വര്‍മ്മയുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിയാറുണ്ട്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ബിജു മേനോനെക്കുറിച്ചും മകനായ ദക്ഷ് ധാര്‍മ്മിക്കിനെക്കുറിച്ചും വാചാലയായത്. യോഗ പഠനവുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ സിനിമയും നടക്കുമോയെന്ന് അറിയില്ലെന്ന് താരം പറഞ്ഞിരുന്നു. മഴയിലൂടെ തുടങ്ങിയ ഇഷ്ടം മേഘമല്‍ഹാറിലെത്തിയപ്പോള്‍ പ്രണയമായി മാറുകയായിരുന്നുവെന്ന് ബിജു മേനോന്‍ പറഞ്ഞിരുന്നു. ഇവരുടെ പ്രണയത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സംവിധായകനായ കമല്‍.

സ്‌ക്രീനിലെ പ്രണയം

സ്‌ക്രീനിലെ പ്രണയം

ഓണ്‍സ്‌ക്രീനിലെ താരജോഡികളില്‍ പലരും ആ പ്രണയം ജീവിതത്തിലേക്ക് പകര്‍ത്തിയിട്ടുണ്ട്. ചിലര്‍ ഇടയ്ക്ക് വെച്ച് വഴിപിരിഞ്ഞപ്പോള്‍ മറ്റ് ചിലര്‍ ഇന്നും മികച്ച കെമിസ്ട്രി നിലനിര്‍ത്തി മുന്നേറുകയാണ്. പ്രണയിച്ച് വിവാഹിതരായ താരങ്ങളെക്കുറിച്ച് പറയുമ്പോള്‍ ആ ലിസ്റ്റില്‍ ഇടംപിടിക്കുന്നവരാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. ഭാര്യയും ഭര്‍ത്താവുമായും അല്ലാതെയുമൊക്കെ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. മേഘമല്‍ഹാര്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു ഇവരുടെ പ്രണയം ശക്തിപ്പെട്ടതെന്ന് കമല്‍ പറയുന്നു.

വീട്ടുകാരുടെ എതിര്‍പ്പ്

വീട്ടുകാരുടെ എതിര്‍പ്പ്

സംയുക്തയും ബിജു മേനോനും തമ്മില്‍ പ്രണയത്തിലാണെന്നറിഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് ആദ്യം എതിര്‍പ്പായിരുന്നു. സംയുക്തയുടെ വീട്ടുകാരുടെ എതിര്‍പ്പ് മാറിയത് പിന്നീടായിരുന്നു. സംയുക്തയെ കാണുന്നതിനായി ബിജു മേനോന്‍ ആ പരിസരത്തൂടെ കറങ്ങുന്നത് സ്ഥിരമാക്കിയതോടെയായിരുന്നു വീട്ടുകാര്‍ക്ക് സംശയം തോന്നിയത്. തുടക്കത്തില്‍ എതിര്‍ത്തവരെല്ലാം പിന്നീട് ഇരുവരേയും ആശീര്‍വദിക്കാനായി എത്തിയിരുന്നു.

Recommended Video

കുറുപ്പിന്റെ തകര്‍പ്പന്‍ വീഡിയോയുമായി ദുല്‍ഖര്‍ | Filmibeat Malaylam
 മഴയില്‍ നിന്നും മേഘമല്‍ഹാറിലേക്ക്

മഴയില്‍ നിന്നും മേഘമല്‍ഹാറിലേക്ക്

ലെനിന്‍ രാജേന്ദ്രന്റെ ‘മഴ' എന്ന സിനിമയ്ക്ക് ശേഷം ബിജുവും സംയുക്തയും നേരെ വരുന്നത് എന്റെ സിനിമയുടെ ലൊക്കേഷനിലേക്കാണ്. മഴ എന്ന ചിത്രത്തില്‍ അവര്‍ ഒന്നിച്ചുള്ള സീനുകള്‍ കുറവാണ്. പക്ഷെ ബിജു എന്നോട് പറഞ്ഞത് അറിയാതെ ഒരു ഇഷ്ടം ആ സമയത്ത് സംയുക്തയോട് തോന്നിയിരുന്നു എന്നാണെന്ന് കമല്‍ പറയുന്നു. പക്ഷെ ‘മേഘമല്‍ഹാര്‍' എന്ന സിനിമയില്‍ എത്തിയപ്പോള്‍ ആ കഥയുടെ മൂഡ്‌ ഇവരുടെ പ്രണയത്തെ ഭയങ്കരമായി സഹായിച്ചു.

ആ നോട്ടത്തില്‍

ആ നോട്ടത്തില്‍

ബിജുമേനോന്റെയും സംയുക്തയുടെയും പ്രണയം എനിക്ക് മേഘമല്‍ഹാറിന്റെ ലൊക്കേഷനില്‍ വച്ച് തന്നെ മനസിലായിരുന്നു. ബസില്‍ ഇവര്‍ രണ്ട് പേരും ഇരിക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. ഒരു സീറ്റില്‍ ബിജുവും സംയുക്തയും ഇരിക്കുന്നു, ഞങ്ങള്‍ ദൂരെ പുറത്ത് ക്യാമറ വച്ചിരിക്കുകയാണ്. ഞാന്‍ ഫ്രെയിം നോക്കാനായിട്ട് ക്യാമറയില്‍ കൂടി സൂം ചെയ്തു നോക്കുമ്പോള്‍ ഇവര്‍ രണ്ടുപേരും തമ്മിലുള്ള നോട്ടത്തില്‍ എനിക്ക് കാര്യം പിടികിട്ടി". കമല്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X