സംയുക്ത വര്‍മ്മ പെട്ടെന്ന് തലകറങ്ങി വീണു; നടിയ്ക്ക് വേണ്ടി വഴിപ്പാട് കഴിപ്പിച്ചതിനെ കുറിച്ച് നിര്‍മാതാവ്
ബിജു മേനോനും സംയുക്ത വര്‍മ്മയും തമ്മിലുള്ള പ്രണയത്തെ കുറിച്ച് എല്ലാ കാലത്തും ചര്‍ച്ചയാക്കപ്പെടാറുള്ളതാണ്. പതിനെട്ട് വര്‍ഷത്തിന് മുകളിലായി വിവാഹം കഴിച്ച് സന്തുഷ്ടരായി കവിയുകയാണ് ഇരുവരും. മധുരനൊമ്പരക്കാറ്റ് എന്ന സിനിമയില്‍ നായിക, നായകനായി ഒരുമിച്ച് അഭിനയിക്കുമ്പോള്‍ ഇരുവരും പ്രണയത്തിലായിരുന്നു.
മമ്മൂട്ടിയുടെ നായിക റായി ലക്ഷ്മി ഇത്രയും ഹോട്ട് ആയിരുന്നോ? നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ അപ്രതീക്ഷിതമായി സംയുക്ത തലകറങ്ങി വീണ നിമിഷത്തെ കുറിച്ച് പറയുകയാണ് നിര്‍മാതാവും സംവിധായകനുമൊക്കെയായ കുമാര്‍ നന്ദ. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന ചിത്രീകരണത്തെ കുറിച്ച് കുമാര്‍ വെളിപ്പെടുത്തുന്നത്. ഒപ്പം മലയാളികളുടെ പ്രിയപ്പെട്ട പ്രണയകഥയും.

സിനിമയില്‍ വരണമെന്നത് ചെറുപ്പം മുതല്‍ ആഗ്രഹിച്ചതാണ്. തികച്ചും അപ്രതീക്ഷിതമായിട്ടാണ് മധുരനൊമ്പരക്കാറ്റ് എന്ന സിനിമ ഉണ്ടാവുന്നത്. വെറും കാറ്റ് എന്നായിരുന്നു തുടക്കത്തില്‍ സിനിമയ്ക്കിട്ട പേര്. പിന്നീട് ജോളി സാഗരിക തന്നെയാണ് അത് മാറ്റി മധുരനൊമ്പരക്കാറ്റ് എന്ന പേരിടുന്നതും അത് പെട്ടെന്ന് തന്നെ അനൗണ്‍സ് ചെയ്തതും. കാറ്റിന് പല അര്‍ഥങ്ങളുണ്ടല്ലോ. നിറം സിനിമയുടെ സമയത്താണ് ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത്.

സ്ഥിരമായി കാറ്റടിക്കുന്ന സ്ഥലത്താണ് സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നത്. ക്ലൈമാക്‌സ് രംഗത്തില്‍ വീശുന്ന കാറ്റ് രംഗം ചിത്രീകരിക്കുന്ന സമയത്ത് അറക്കപ്പൊടിയും കരിയിലകളും കാറ്റില്‍ പറന്ന് പോവുകയാണ്. അടുത്ത പ്രദേശത്ത് നിന്നെല്ലാം ഇത് ഞങ്ങള്‍ വാങ്ങി കൂട്ടി. 85 ദിവസത്തോളമായിരുന്നു സിനിമയുടെ ഷൂട്ടിങ്ങ്. ഈ സമയത്ത് മാനസികവും ശാരീരികവുമായി ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുള്ളത് സംയുക്ത വര്‍മ്മയാണ്. കാറ്റ് വീശിയപ്പോള്‍ അറക്കപ്പൊടി അകത്ത് പോയി സംയുക്ത പെട്ടെന്ന് ബോധം കെട്ട് വീണു.

ഞാന്‍ ഏറ്റവും കൂടുതല്‍ പേടിച്ച് പോയ നിമിഷമാണത്. എല്ലാവരും കൂടി പിടിച്ച് വണ്ടിയില്‍ കയറ്റി കൊണ്ട് പോയി. ഭഗവാനെ വിളിച്ച് സംയുക്തയ്ക്ക് വേണ്ടി വഴിപ്പാട് കഴിച്ചിട്ടുള്ള ആളാണ് ഞാന്‍. പടം നിന്ന് പോവുമോന്ന് പേടിച്ച് പോയി. കാറ്റ് കാരണം ഒരുപാട് ടെന്‍ഷന്‍ അടിച്ചിട്ടുണ്ട്. അതിനെ കുറിച്ച് ഇന്നോര്‍ക്കുമ്പോള്‍ വളരെ രസകരമായി തോന്നും. മധുരനൊമ്പരക്കാറിന്റെ ക്ലൈമാക്‌സ് എടുത്തത് ഭയങ്കര രസകരമായിരുന്നു.
Recommended Video

മധുരനൊമ്പരക്കാറ്റിന്റെ സമയത്താണ് ബിജു മേനോനും സംയുക്ത വര്‍മ്മയും തമ്മില്‍ അടുപ്പത്തിലാവുന്നത്. ഞങ്ങളുടെ അടുത്ത് ഇരുന്നാണ് ഇവരുടെ ഇഷ്ടം ഓരോ ഘട്ടത്തിലേക്ക് വളര്‍ന്ന് വന്നത്. ഈ സിനിമ കൊണ്ട് നടന്ന ഏറ്റവും വലിയ കാര്യം ബിജുവിന്റെയും സംയുക്തയുടെയും വിവാഹം നടന്നു എന്നതാണ്. രഹസ്യ സംഭാഷങ്ങളും മറ്റുമായുള്ള ഒരു പ്രേമം ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. ഇവര് തമ്മില്‍ ചെറിയൊരു അറ്റാച്ച്‌മെന്റ് ഉണ്ടായിരുന്നു. അതിന് ശേഷമാണ് മോഹങ്ങളെല്ലാം പൂവണിയുന്നത്.


Click it and Unblock the Notifications











