'അന്ന് ഉമ്മറിന്റെയും റാണി ചന്ദ്രയുടേയും സ്കേർട്ട് അടക്കമുള്ള വസ്ത്രങ്ങൾ ഞാൻ തന്നെ രാത്രി ഇരുന്ന് കഴുകി'
നാല് പതിറ്റാണ്ട് മുമ്പ് നിര്‍മാണ കമ്പനി തുടങ്ങുകയും സിനിമ നിര്‍മിക്കുകയും പിന്നീട് സംവിധായകനാവുകയും ചെയ്ത ചിത്രകാരനായ കുര്യന്‍ സിനിമയുടെ ഗതിവേഗങ്ങളെയും തളര്‍ച്ചയേയും കൃത്യമായി നിരീക്ഷിക്കുന്നയാളാണ്. സിനിമയുടെ ഏതാണ്ടെല്ലാ മേഖലകളിലൂടെയും സഞ്ചരിച്ചിട്ടുള്ള കുര്യൻ സിനിമകൾക്ക് പോസ്റ്റർ ഡിസൈൻ ചെയ്താണ് ശ്രദ്ധിക്കപ്പെടുന്നത്. 1972ല്‍ ഇന്നത്തെ തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ഥിയായിരുന്നു തൃശൂര്‍ വരന്തരപള്ളി സ്വദേശിയായ കുര്യന്‍. പേരിനൊപ്പം വര്‍ണശാല ഇഴ ചേര്‍ന്നത് പിന്നീട് പരസ്യകലാ സ്ഥാപനം തുടങ്ങിയപ്പോഴാണ്.
ഐ.വി ശശി, ഷരീഫ്, കുര്യന്‍ വര്‍ണശാല കൂട്ട്‌കെട്ട് ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ്. എണ്‍പതുകളില്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന കുര്യന്‍ വര്‍ണശാല താൻ സിനിമയിൽ എത്തിയതെങ്ങനെയെന്നും ഐ.വി ശശിക്കൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവങ്ങളും മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

കോസ്റ്റ്യൂമർ ജോലിക്കെത്താതിരുന്നപ്പോൾ താരങ്ങളുടെ വസ്ത്രങ്ങൾ വരെ താൻ കഴുകി കൊടുത്തിട്ടുണ്ടെന്നും കുര്യൻ പറയുന്നു. ചെറുപ്പം മുതൽ സിനിമാ സംവിധായകനാകണമെന്ന വലിയ ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹത്തിന്റെ പുറത്ത് ഞാൻ ചെന്നൈയിൽ ചെന്ന് പെട്ടു. അവിടെ വെച്ചാണ് സംവിധായകൻ ഐ.വി ശശിയെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹം സംവിധായകനായിട്ടില്ല. ആർട്ട് ഡയറക്ടറായൊക്കെ ചെറിയ പടങ്ങളിൽ പ്രവർത്തിക്കുന്ന സമയമാണ്.
പുള്ളി സംവിധാനത്തിന് വേണ്ടി നിർമാതാവിനെ തപ്പിക്കൊണ്ടിരിക്കുന്ന സമയം കൂടിയായിരുന്നു. നിർമാതാവിനെ കിട്ടുമ്പോൾ എന്നെ അസോസിയേറ്റായി വെക്കാൻ സാധിക്കുമോയെന്ന് ഞാൻ ചോദിച്ചു. അന്ന് അദ്ദേഹം അതിന് സമ്മതവും പറഞ്ഞു. അങ്ങനെയാണ് അദ്ദേഹത്തിന്റെ സിനിമയുടെ സ്ക്രിപ്റ്റ് ഞാൻ കാണുന്നത്.
ഉത്സവം എന്നതായിരുന്നു സിനിമ. പക്ഷെ ഡിസ്ട്രിബ്യൂട്ടറെ ഒന്നും കിട്ടാത്തതുകൊണ്ട് പടം നീണ്ട് നീണ്ട് പോയി. പിന്നീട് ഐ.വി ശശി വഴി തന്നെ സത്യൻ അന്തിക്കാട് അടക്കമുള്ളവരേയും പരിചയപ്പെട്ടു. പിന്നീട് പോസ്റ്റർ ഡിസൈനിലേക്ക് ഐ.വി ശശി വഴി തന്നെ ഞാൻ തിരിഞ്ഞു. ഉത്സവം സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ഞാൻ ആ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്.
നടൻ ബഹദൂർ അടക്കമുള്ളവരാണ് ഉത്സവം സിനിമ പൂർത്തിയാക്കാൻ സാമ്പത്തീകമായി സഹായിച്ചത്. സിനിമ പൂർത്തിയാക്കാൻ കാശില്ലാത്തതിനാൽ ഈ സിനിമയിൽ പ്രവർത്തിച്ചിരുന്ന കോസ്റ്റ്യൂമർ ജോലിക്ക് വന്നില്ല. പിറ്റേദിവസം ഒരു പാട്ട് സീൻ ഷൂട്ടുണ്ട്. ഉമ്മറും റാണിചന്ദ്രയുമാണ് അഭിനയിക്കുന്നത്.

കോസ്റ്റ്യൂമർ ഇല്ലാത്തതിനാൽ ഉമ്മറിന്റെയും റാണി ചന്ദ്രയുടേയും സ്കേർട്ട് അടക്കമുള്ള വസ്ത്രങ്ങൾ ഞാൻ തന്നെ രാത്രി ഇരുന്ന് കഴുകി ഉണക്കി തേച്ചെടുത്തു. കോസ്റ്റ്യൂമറില്ലെന്നും ഞാൻ തന്നെയാണ് കഴുകിയതെന്നും റാണി ചന്ദ്രയോട് ഞാൻ പറഞ്ഞു.
അവർക്ക് അത് വിഷമമായി. ഞാൻ കള്ളം പറഞ്ഞതാണെന്ന് പിന്നീട് ഉമ്മറിക്കയ്ക്കും മനസിലായി. അസോസിയേറ്റാകുമ്പോൾ ആ രീതിക്ക് നിന്നില്ലെങ്കിൽ തനിക്ക് വില കിട്ടില്ലെന്ന് പറഞ്ഞ് അന്ന് അദ്ദേഹം എന്നെ ഒരുപാട് ഉപദേശിച്ചു. അതിനുശേഷം അദ്ദേഹവുമായി നല്ല ആത്മബന്ധം എനിക്കുണ്ടായിയെന്ന് കുര്യൻ പറയുന്നു.


Click it and Unblock the Notifications











