മമ്മൂക്കയ്ക്ക് എന്നോട് നീരസമുണ്ടായിരുന്നു; അന്ന് സംഭവിച്ചത്, വെളിപ്പെടുത്തി ലാൽ ജോസ്

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാൽ ജോസ്. സഹസംവിധായകനായി സിനിമ കരിയർ ആരംഭിച്ച ലാൽ ജോസ് വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധയാകൻ ആകുകയായിരുന്നു. 1966 ൽ മമ്മൂട്ടി ചിത്രമായ ഒരു മറവത്തൂർ കനവിലൂടെയായിരുന്നു സ്വതന്ത്ര സംവിധായകനായി ലാൽ ജോസ് അരങ്ങേറ്റം കുറിച്ചത്. ശ്രീനിവാസന്റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം സൂപ്പർ ഹിറ്റായിരുന്നു, മമ്മൂട്ടി, ബിജു മേനോൻ, മോഹിനി, ദിവ്യ ഉണ്ണി എന്നിങ്ങനെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്.

ഇപ്പോഴിത ചിത്രം ചെയ്തപ്പോഴുണ്ടായ ഒരു പ്രതിസന്ധിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് ലാൽ ജോസ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിനിമ ചെയ്യുമ്പോൾ മമ്മൂട്ടിയുമായുണ്ടായ പ്രശ്നത്തെ കുറിച്ച് ലാൽ ജോസ് പറഞ്ഞത്.

  മമ്മൂട്ടിയുടെ ഗെറ്റപ്പ്


‘ഒരു മറവത്തൂര്‍ കനവ്' ചെയ്തപ്പോള്‍ മമ്മുക്കയ്ക്ക് എന്നോട് നീരസമുണ്ടായിരുന്നു. അതിന്റെ പ്രധാന കാരണം അദ്ദേഹത്തിന്റെ ഗെറ്റപ്പുമായി ബന്ധപ്പെട്ടതായിരുന്നു. മുടി പറ്റയടിക്കണം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ആദ്യം അതിന് തയ്യാറായില്ല. മറ്റ് സിനിമകളെ അത് ബാധിക്കുമെന്ന് പറഞ്ഞ് മമ്മുക്ക അതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു.

 നിലപാടിൽ ഉറച്ച്  മമ്മൂക്ക

ഞാന്‍ മുടി വെട്ടുന്ന പ്രശ്നമേയില്ലെന്ന് മമ്മുക്ക പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, ‘നടപ്പില്ല മമ്മുക്ക എന്റെ കഥാപാത്രം ഇതാണേല്‍ മമ്മുക്ക മുടി വെട്ടിയെ മതിയാകൂ' പക്ഷേ മുടി വെട്ടില്ലെന്ന് പറഞ്ഞ മമ്മുക്ക അടുത്ത ദിവസം പറ്റയടിച്ചു കൊണ്ട് എനിക്ക് മുന്നിലെത്തിയിട്ട് പറഞ്ഞു നിനക്ക് സമാധനമായല്ലോ എന്ന്' - ലാൽ ജോസ് പറയുന്നു.

ചന്ദ്രലേഖയുടെ ലൊക്കേഷൻ

ഒരു മറവത്തൂര്‍ കനവ്' സിനിമയുടെ കൂടുതൽ ചർച്ചയ്ക്ക വേണ്ടി താനും മമ്മൂക്കയും മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രമായ ‘ചന്ദ്രലേഖ'യുടെ ലൊക്കേഷനിൽ പോയിരുന്നു. കാരണം മറവത്തൂര്‍ കനവിന്റെ തിരക്കഥാകൃത്തായ ശ്രീനിവാസന്‍ ചന്ദ്ര ലേഖ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. ആ സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ശ്രീനിവാസന്‍ മറവത്തൂര്‍ കനവിന്റെ കഥ വികസിപ്പിച്ചത്. അത് ചർച്ച ചെയ്യാൻ വേണ്ടിയായിരുന്നു ശ്രീനി തങ്ങളെ ‘ചന്ദ്രലേഖ'യുടെ സെറ്റിലേക്ക് വിളിപ്പിച്ചത്. മമ്മൂട്ടിക്ക് ഏറെ പ്രതീക്ഷയുള്ള സിനിമകളില്‍ ഒന്നായിരുന്നു ‘ഒരു മറവത്തൂര്‍ കനവ്'.

മോഹൻലാലിന്റെ വാക്കുകൾ

ചന്ദ്രലേഖയുടെ സെറ്റിൽ മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മറവത്തൂര്‍ കനവ് എന്ന സിനിമയുടെ കഥയെക്കുറിച്ച് ശ്രീനിവാസൻ പറയുന്നത്. അന്ന് ആ കഥ കേട്ടു കൊണ്ടിരിക്കെ മോഹന്‍ലാല്‍ തന്നോട് ചോദിച്ചത് ഇന്നും ഓര്‍മ്മയിലുണ്ടെന്നു തുറന്നു പറയുകയാണ് ലാല്‍ ജോസ്.‘നീ എന്നെ നായകനാക്കി സിനിമ ആലോചിച്ചില്ലല്ലോ? ഇതായിരുന്നു അദ്ദഹത്തിന്റെ ദ്യ കമന്റ്. മമ്മൂട്ടി ഒന്ന് പിന്നില്‍ നിന്നപ്പോഴായിരുന്നു മറവത്തൂര്‍ കനവിൻ‌റെ പിറവി. ചിത്രം സൂപ്പർ ഹിറ്റാവുകയായിരുന്നു.150ലധികം ദിവസം പ്രദര്‍ശിപ്പിച്ച ഒരു മറവത്തൂര്‍ കനവ് 1998ലെ ഏറ്റവും വലിയ ഹിറ്റായി മാറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X