For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവൾ വലിയ കുട്ടിയായി എന്ന് പറഞ്ഞ് ഒരാൾ നിർദ്ദേശിച്ചു, പേര് പറയുന്നില്ല'; നായിക ആക്കിയതിനെക്കുറിച്ച് ലാൽ ജോസ്

  |

  മലയാള സിനിമയിൽ ജനപ്രിയ നടി എന്ന പേര് സ്വന്തമാക്കിയ താരമായിരുന്നു കാവ്യ മാധവൻ. ബാലതാരമായി സിനിമയിലെത്തി പിന്നീട് പെട്ടന്ന് തന്നെ മുൻനിര നായിക നടിയായ കാവ്യയെ മലയാള സിനിമയുടെ മുഖശ്രീയെന്നായിരുന്നു ആരാധകർ വിളിച്ചിരുന്നത്. ഏറെക്കാലമായി സിനിമയിൽ അഭിനയിക്കുന്നില്ലെങ്കിലും കാവ്യ ഇപ്പോഴും മലയാള നടിമാരുടെ കൂട്ടത്തിൽ ഉയർന്നു വരുന്ന പേരാണ്. നടൻ ദിലീപുമായി വിവാഹിതയായ കാവ്യക്ക് മഹാലക്ഷ്മി എന്ന കുഞ്ഞുമുണ്ട്.

  ലാൽ ജോസ് ചിത്രം ചന്ദ്രനുദിക്കുന്ന ദിക്കിലാണ് കാവ്യ ആദ്യമായി നായികാ വേഷം ചെയ്യുന്നത്. ദിലീപ്, സംയുക്ത വർമ, ബിജു മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വൻ വിജയമായിരുന്നു. കാവ്യ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ സിനിമയിൽ അഭിനയിക്കുന്നത്. ചെറിയ കുട്ടിയായ കാവ്യയെ നായികയായി അഭിനയിപ്പിച്ചപ്പോഴുള്ള വെല്ലുവിളികളെ പറ്റി സംസാരിക്കുകയാണ് ലാൽ ജോസ്.

  Also Read: ഞങ്ങള്‍ കണ്ടിട്ടില്ല, ചാറ്റിംഗായിരുന്നു; പ്രായമുള്ളയാളെ പ്രണയിക്കാനുള്ള കാരണം പറഞ്ഞ് ജോമോള്‍!

  'പ്രധാന ചലഞ്ച് എന്നത് അവൾ സ്കൂൾ കുട്ടിയാണ്. ഷോട്ടിൽ അഭിനയിക്കുന്ന സീൻ കഴിഞ്ഞാൽ ഇവൾ വെയിലത്തൊക്കെ പോയി കുട്ടികളോടൊപ്പം കളിക്കും. ആ സിനിമയിൽ തന്നെ കുറേ കുട്ടികൾ ഉണ്ടായിരുന്നു. സ്ഥിരമായിട്ട് ചെവിക്ക് പിടിച്ച് കൊണ്ടു വരണമായിരുന്നു. നീ വെയിലത്തൊന്നും പോവരുത്. സ്കിൻ മോശമാവും എന്നൊക്കെ പറഞ്ഞു കൊടുക്കും. അപ്പോൾ അവരൊക്കെ കളിക്കുന്നുണ്ടല്ലോ എന്ന് ചോദിക്കും. അവര് പിള്ളേരല്ലേ. നീ മാറി നിൽക്ക് എന്ന് പറയും. കാവ്യയെ ആദ്യം കാണുന്നത് രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്'

  Also Read: പനി സീരിയസായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മൂക്കിൽ‌ പഞ്ഞിവെച്ച് തരാൻ അമ്മയോട് ആവശ്യപ്പെട്ട ടൊവിനോ!

  'അന്ന് അവൾക്കൊരു പല്ല് ഇല്ലായിരുന്നു. പിന്നീട് പത്തോ പതിനൊന്നോ വയസുള്ളപ്പോൾ അഴകിയ രാവണനിൽ അഭിനയിക്കാൻ വന്നു. ഞാൻ അസോസിയേറ്റ് ആയി വർക്ക് ചെയ്ത ഭൂതകണ്ണാടിയിൽ ഒരു വേഷം ചെയ്തു. കാവ്യയുടെ വളർച്ച കണ്ട ആളാണ് ഞാൻ'

  'ചന്ദ്രനുദിക്കുന്ന ദിക്കിൽ ശാലിനിയെ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. അവസാന നിമിഷം എന്റെ ​ഗുരുനാഥന്റെ തന്നെ (കമൽ) നിറം എന്ന സിനിമ വന്നു. മണിരത്നത്തിന്റെ സിനിമയും വന്നു. ഇതിനിടയിൽ എന്റെ സിനിമ ചെയ്യാൻ പറ്റിയില്ല. അതിൽ നിന്ന് അവർ പിൻമാറി'

  Also Read: മൈക്ക് കണ്ടു തീര്‍ത്തത് അസ്വസ്ഥതയോടെ; അര്‍ജുന്‍ റെഡ്ഡിയും നീനയും ഒരുമിച്ച് കണ്ട ഫീല്‍!

  Recommended Video

  മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പമുള്ള ദിലീപ്,അയാൾ നല്ലൊരു അച്ഛനാണ്

  'ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് വേറൊരാൾ കാവ്യയെ നിർദ്ദേശിക്കുന്നത്. ഇങ്ങനെ ഒരു കുട്ടിയുണ്ട്. പക്ഷെ അവർ തീരെ കൊച്ചാണെന്ന് സംശയമുണ്ടെന്ന് ഞാൻ പറഞ്ഞപ്പോൾ ഒരാൾ, അത് ആരാണെന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ എനിക്ക് പറയാൻ പറ്റില്ല. 'അവൾ വലിയ കുട്ടിയായിട്ടുണ്ട്. ഈ അടുത്ത് കണ്ടിരുന്നു. സാരി ഉടുത്തിട്ടുള്ള ഒരു ഫോട്ടോ കണ്ടിരുന്നു, ഓക്കെയാണ് ലാലേട്ടാ' എന്ന് പറഞ്ഞു'

  'അങ്ങനെ ഞാൻ കുട്ടിയെ കാണാൻ നീലേശ്വരത്തേക്ക് പോയി. അവരുടെ മാതാപിതാക്കളോട് പറഞ്ഞപ്പോൾ അവർക്ക് നായികയാക്കാൻ പേടിയായിരുന്നു. ബാല താരമായി പോവട്ടെ പിന്നെ പഠനമെന്നായിരുന്നു അവർ വിചാരിച്ചത്. ആ സിനിമയിൽ ചെറിയ കുട്ടികളുടെ വേഷമുണ്ടെങ്കിൽ ചെയ്താൽ പോരെ എന്നായിരുന്നു അവർ ചോദിച്ചത്. ഒടുവിൽ താൻ നിർബന്ധിച്ചാണ് നായിക ആക്കിയത്,' ലാൽ ജോസ് പറഞ്ഞു.

  Read more about: kavya madhavan lal jose
  English summary
  director lal jose about kavya madhavan's entry as Heroine; says she was too small
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X