അന്നേ അറിയാമായിരുന്നു മഹാരോഗത്തിന് ചികിത്സയിലാണെന്ന്, സുഹൃത്തിന്റെ വിയോഗത്തെ കുറിച്ച് ലാൽ ജോസ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാൽ ജോസ്. സഹസംവിധായകനായിട്ടാണ് കരിയർ ആരംഭിക്കുന്നത്. 1998-ൽ പുറത്ത് ഇറങ്ങിയ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനാവുന്നത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ മീഡിയയിൽ സജീവമാണ് ലാൽ ജോസ്. തന്റെ സിനിമ വിശേഷങ്ങളും പിന്നമ്പുറക്കാഴ്ചകളും അദ്ദേഹം പങ്കുവെയ്ക്കാറുണ്ട് . ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സുഹൃത്തിനെ കുറിച്ചുള്ള ലാൽ ജോസിന്റെ വാക്കുകളാണ്.

ലാൽ ജോസിന്റെ ഏറ്റവും പുതിയ ചിത്രമാണ് മ്യാവൂ. സൗബിൻ ഷാഹിറും മംത മോഹൻദാസുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഗൾഫിലാണ് ചിത്രീകരിച്ചിരിക്കുന്നത് . സിനിമയുടെ ചിത്രീകരണ സമയത്ത് എല്ലാമെല്ലാമായി കൂടെയുണ്ടായിരുന്ന ഇബ്രാഹിം നമീദ് എന്ന വ്യക്തിയായിരുന്നു . ഇയാളുടെ അപ്രതീക്ഷിത വിയോത്തിന്റെ ഞെട്ടലിലാണ് സംവിധായകൻ. വളരെ യാദൃശ്ചികമായിട്ടാണ് ഇബ്രാഹിമുമായി സൗഹൃദത്തിലാവുന്നതെന്നാണ് സംവിധായകൻ പറയുന്നത്. അയാളുടെ വണ്ടിയാണ് സൗബിൻ അവതരിപ്പിക്കുന്ന നായക കഥാപാത്രം ദസ്തക്കീറിന്റെ വണ്ടിയായത്. അയാളുടെ അടുക്കളയിൽ പാകം ചെയ്ത സ്നേഹം പല ദിവസങ്ങളിലും ലൊക്കേഷനിൽ ഉള്ളവരെയെല്ലാം ഊട്ടി -ലാൽ ജോസ് പറയുന്നു.
സംവിധായകൻരെ വാക്കുകൾ ഇങ്ങനെ...ഇബ്രാഹീം നമ്രീദ് എന്ന അറബ് മനുഷ്യനും ഞാനും തമ്മിൽ എന്ത് ? പരിചയപ്പെട്ടു മാസങ്ങൾക്കുള്ളിൽ മറുലോകത്തേക്ക് മാഞ്ഞു പോയൊരാൾ നമ്മളിൽ എത്ര ബാക്കി വെക്കും ? പല ദീർഘ സൗഹൃദങ്ങളും കൊഴിച്ചിട്ട് പോയതിനെക്കാൾ കൂടുതൽ ഓർമ്മകൾ. മ്യാവുവിന് ലൊക്കേഷൻ തേടി റാസെൽ ഖൈമയിൽ അലയുമ്പോൾ യാദൃശ്ചികമായി കിട്ടിയ സൗഹൃദമാണ്. അയാൾ കാട്ടി തന്ന മനോഹരമായ ഇടങ്ങളിലാണ് മ്യാവു ഷൂട്ട് ചെയ്തത്.
അയാളുടെ വണ്ടിയാണ് സൗബിൻ അവതരിപ്പിക്കുന്ന നായക കഥാപാത്രം ദസ്തക്കീറിന്റെ വണ്ടിയായത്. അയാളുടെ അടുക്കളയിൽ പാകം ചെയ്ത സ്നേഹം പല ദിവസങ്ങളിലും ലൊക്കേഷനിൽ ഉള്ളവരെയെല്ലാം ഊട്ടി. എന്നെ കാണുമ്പോഴൊക്കെ വരിഞ്ഞു മുറുക്കും പോലെ കെട്ടിപ്പിടിക്കും. അന്നേ അറിയാമായിരുന്നു. മഹാരോഗത്തിന് ചികിത്സയിലാണെന്ന്. മ്യാവു വിന്റെ ആദ്യ ടീസർ റിലീസ് ആയ ദിവസം ഇബ്രാഹിം പോയി. ഒരു ദൗത്യം കൂടി പൂർത്തിയാക്കിയിട്ട് എന്ന പോലെ. പ്രിയ സുഹൃത്തേ അറബിക്കടലിന്റെ ഇക്കരയിരുന്ന് ഞാൻ നിന്നെ ഓർക്കുന്നു. ആദരാഞ്ജലികൾ ... ലാൽ ജോസ് കുറിച്ചു
ഹൃദയസ്പർശിയായ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. മനസിൽ നന്മയുള്ളവർക്ക് ഇവിടെ ഈശ്വരൻ അനുവദിച്ചിരിക്കുന്ന സമയം തുച്ഛമാണ്. അവന് സർവ്വേശ്വരന്റെ പാദത്തിങ്കൽ നിത്യശാന്തിയാണ് ഇനി എന്നും. ഹൃദയബന്ധങ്ങൾക്ക് മരണമില്ല. അദ്ദേഹത്തിന് ഒരു ചാൻസ് കൊടുത്തിരുന്നോ അങ്ങനെ എങ്കിലും കാണാമായിരുന്നു അല്ലെങ്കിൽ സിനിമ തുടങ്ങുമ്പോൾ ഫസ്റ്റ് എഴുതി കാണിക്കണം. ഭാഷയോ അതിരുകളോ സൗഹൃദത്തിൽ ഇല്ലെന്ന് കാട്ടിത്തന്ന മഹദ് വ്യക്തി. വാക്കുകളിൽ ഒതുങ്ങുന്ന സ്നേഹ പ്രകടനത്തേക്കാൾ ഹൃദയത്തിൽ നിന്നു വരുന്ന നൊമ്പരം കാണാൻ പറ്റുന്നുണ്ട്. ആത്മ ബന്ധം തോന്നാൻ ഒരു നോട്ടം മതി. കുറിപ്പ് വായിച്ചപ്പോൾ വിഷമം തോന്നുന്നു, പാവം മനുഷ്യൻ തുടങ്ങിയ കമന്റുകളാണ് കുറിപ്പിന് താഴെയുള്ളത്.


Click it and Unblock the Notifications