twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മുതിർന്നയാളുടെ അച്ഛനാകാൻ ലാലേട്ടന് പേടിയായിരുന്നു, പിന്നീട് പൃഥ്വിരാജിന്റെ അച്ഛനായി അഭിനയിച്ചു'; ലാൽ ജോസ്

    |

    2022 മോഹൻലാൽ എന്ന നടന് അത്ര സുഖമുള്ള ഒരു വർഷമായിരുന്നില്ല. നല്ല പ്രതികരണം പ്രേക്ഷകരിൽ നിന്നും ലഭിക്കുമെന്ന് കരുതി അദ്ദേഹം ചെയ്ത മിക്ക സിനിമകളും പിന്നീട് വലിയ പരാജയമായി മാറി. നാലോളം സിനിമകളാണ് 2022ൽ‌ ഇതുവരെ മോഹൻലാലിന്റേതായി റിലീസ് ചെയ്തത്. അതിൽ ആറാട്ടും മോൺസ്റ്ററും തിയേറ്ററിലാണ് റിലീസ് ചെയ്തത്.

    ബ്രോ ഡാഡിയും 12ത്ത് മാനും ഒടിടിയിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഒടിടിയിൽ റിലീസ് ചെയ്ത രണ്ട് സിനിമകളും മോശമില്ലാത്ത പ്രതികരണം നേടിയപ്പോൾ ആറാട്ടും മോൺസ്റ്ററും പരാജയമായിരുന്നു.

    Also Read: 'ഇതെപ്പോൾ സംഭവിച്ചു....'; ആശുപത്രി കിടക്കയിൽ നിന്നും കൈകുഞ്ഞിനൊപ്പം മഞ്ജു പത്രോസ്, അത്ഭുതം മാറാതെ ആരാധകർ!Also Read: 'ഇതെപ്പോൾ സംഭവിച്ചു....'; ആശുപത്രി കിടക്കയിൽ നിന്നും കൈകുഞ്ഞിനൊപ്പം മഞ്ജു പത്രോസ്, അത്ഭുതം മാറാതെ ആരാധകർ!

    ഇതോടെ മോഹൻലാലിന്റെ സ്ക്രിപ്റ്റ് സെലക്ഷനിൽ പാളിച്ചകൾ ഉണ്ടെന്നും ഇനിയെങ്കിലും താരം കൃത്യമായ രീതിയിൽ സിനിമകൾ തെരഞ്ഞെടുത്തില്ലെങ്കിൽ തുടർന്നും പരാജയങ്ങൾ തന്നെ ഉണ്ടാകുമെന്നാണ് സിനിമ പ്രേമികൾ പറയുന്നത്.

    ഇപ്പോഴിത മോഹൻലാലിനെ കുറിച്ച് സംവിധായകൻ ലാൽ ജോസ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലാൽ ജോസ് മോഹൻലാലിനൊപ്പമുള്ള ലൊക്കേഷൻ അനുഭവങ്ങൾ പങ്കുവെച്ചത്.

    മുതിർന്നയാളുടെ അച്ഛനാകാൻ ലാലേട്ടന് അന്ന് പേടിയായിരുന്നു

    മോഹൻലാലിനെ നായകനാക്കി ലാൽ‌ ജോസ് വെളിപാട് എന്നൊരു സിനിമ സംവിധാനം ചെയ്തിരുന്നു. ലാൽ ജോസിന്റെ ഒരേയൊരു മോഹൻലാൽ ചിത്രവും വെളിപാടിന്റെ പുസ്തകമാണ്.

    താനൊരിക്കൽ മുതിർന്നയാളുടെ അച്ഛൻ വേഷം ചെയ്യാമോയെന്ന് മോഹൻലാലിനോട് ചോദിച്ചിരുന്നുവെന്നും അന്ന് അത് വിസമ്മതിച്ച താരം പിന്നീട് പൃഥ്വിരാജിന്റെ അച്ഛനായി അഭിനയിച്ചുവെന്നും ലാൽ ജോസ് വെളിപ്പെടുത്തി. 'എനിക്കും ലാലേട്ടനുമിടയില്‍ എന്തോ ഒരു നിര്‍ഭാഗ്യമുണ്ട്. ആ നിര്‍ഭാഗ്യം ഇപ്പോഴും വിടാതെ പിന്തുടരുകയാണ് എന്നാണ് ഞാന്‍ കരുതുന്നത്.'

    പിന്നീട് അദ്ദേഹം പൃഥ്വിരാജിന്റെ അച്ഛനായി അഭിനയിച്ചു

    'പക്ഷെ സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ എന്നോട് ഏറ്റവും ഫ്രണ്ട്‌ലിയായി പെരുമാറിയിരുന്ന ഒരാളായിരുന്നു ലാലേട്ടന്‍. വിഷ്ണു ലോകം, ഉള്ളടക്കം, മാന്ത്രികം പോലെ ഒരുപാട് സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്.'

    'ഞങ്ങളുടെ ഏറ്റവും ഹാപ്പിയായിരുന്ന സെറ്റായിരുന്നു അത്. അന്നൊക്കെ ലാലേട്ടന്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ അടുത്ത് വന്നിരുന്ന് തമാശയൊക്കെ പറയുമായിരുന്നു. നമ്മളോട് വഴക്കിടുകയും ചിലപ്പോള്‍ കളിക്കാന്‍ വരുകയുമൊക്കെ ചെയ്യുമായിരുന്നു.'

    Also Read: 'എന്തിനാണ് ഹോട്ട് ലുക്കിൽ വരുന്നത് ലൈക്ക് കൂട്ടാനോ?, കാലിലെ മണ്ണെങ്കിലും കഴുകിക്കൂടെ?'; ദിൽഷയോട് പ്രേക്ഷകർAlso Read: 'എന്തിനാണ് ഹോട്ട് ലുക്കിൽ വരുന്നത് ലൈക്ക് കൂട്ടാനോ?, കാലിലെ മണ്ണെങ്കിലും കഴുകിക്കൂടെ?'; ദിൽഷയോട് പ്രേക്ഷകർ

    ഒരുമിച്ചുള്ള സിനിമ സംഭവിക്കാന്‍ പത്തൊമ്പത് കൊല്ലം വേണ്ടി വന്നു

    'പക്ഷെ ഞങ്ങള്‍ ഒരുമിച്ചുള്ള സിനിമ സംഭവിക്കാന്‍ പത്തൊമ്പത് കൊല്ലം വേണ്ടി വന്നു. ഇതിന്റെ ഇടയില്‍ ഞങ്ങള്‍ പല സിനിമകളും പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് അതൊന്നും നടന്നില്ല. കസിന്‍സ് എന്നുപറയുന്ന ഒരു സിനിമയാണ് ആദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.'

    'എന്നാല്‍ അത് നടന്നില്ല. അതുപോലെ തന്നെ ശിക്കാര്‍ ആദ്യം ചെയ്യാന്‍ തീരുമാനിച്ചത് ഞാനായിരുന്നു. അപ്പോള്‍ അത് വേറെ തന്നെയൊരു സിനിമയായിരുന്നു. അന്ന് അതിന്റെ പേര് ബലരാമന്‍ എന്നായിരുന്നു.'

    ഫാന്‍സിന് ഇഷ്ടപ്പെടുമോ എന്നായിരുന്നു അവര്‍ക്ക് പേടി

    'അതൊക്കെ ലാസ്റ്റ് മിനിട്ടില്‍ എന്തോ കാര്യങ്ങള്‍ കൊണ്ട് നടന്നില്ല. അങ്ങനെ ഞങ്ങളുടെ സിനിമ നീണ്ട് നീണ്ട് പോയി. അപ്രതീക്ഷിതമായി വന്ന് ചേര്‍ന്ന സിനിമയാണ് വെളിപാടിന്റെ പുസ്തകം. ശരിക്കും ഞാന്‍ ചെയ്യാന്‍ തീരുമാനിച്ചത് വേറെയൊരു സബ്ജക്ടായിരുന്നു.'

    'ആ സബ്ജക്ട് ഞാന്‍ ചെന്ന് പറഞ്ഞപ്പോള്‍ പുള്ളിക്ക് കഥയൊക്കെ ഇഷ്ടമായി. പക്ഷെ അത് വര്‍ക്കൗട്ട് ആകുമോ എന്ന പേടിയായിരുന്നു പുള്ളിക്ക്. ആ കഥയില്‍ ലാലേട്ടന് മുതിര്‍ന്ന ഒരു മകനൊക്കെ ഉണ്ടായിരുന്നു. അത് ചിലപ്പോള്‍ ഫാന്‍സിന് ഇഷ്ടപ്പെടുമോ എന്നായിരുന്നു അവര്‍ക്ക് പേടി.'

    പ്ലാന്‍ ചെയ്ത കാര്യങ്ങളൊന്നും നടന്നില്ല

    'എന്നാല്‍ അതിനുശേഷം പൃഥ്വിരാജ് അദ്ദേഹത്തിന്റെ മകനായിട്ട് അഭിനയിച്ചു. അങ്ങനെ നിര്‍ഭാഗ്യം കൊണ്ട് പ്ലാന്‍ ചെയ്ത കാര്യങ്ങളൊന്നും നടന്നില്ല. പിന്നെ ബെന്നിയുടെ കയ്യില്‍ ഒരു കഥാപാത്രമുണ്ടായിരുന്നു.'

    'ഇതുവരെ പുരോഹിതന്റെ കഥാപാത്രങ്ങളൊന്നും ചെയ്യാത്തത് കൊണ്ട് അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് വെളിപാടിന്റെ പുസ്തകം സംഭവിച്ചത്' ലാൽ‌ ജോസ് പറഞ്ഞു. ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ലാൽ‌ ജോസ് സിനിമ സോളമന്റെ തേനീച്ചകളാണ്.

    Read more about: lal jose
    English summary
    Director Lal Jose Open Up About His Shooting Experience With Mohanlal-Read In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X