twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചാന്ത്പൊട്ടിലെ ഇന്റിമേന്‌റ് രംഗം ഉണ്ടായത് ഇങ്ങനെ, ഗോപിക അന്ന് പറഞ്ഞതിനെ കുറിച്ച് ലാൽ ജോസ്

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാൽ ജോസ്. 1998 ൽ പുറത്ത് ഇറങ്ങിയ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ, രണ്ടാംഭാവം, മീശമാധവൻ, പട്ടാളം,അയാളും ഞാനും തമ്മിൽ, എൽസമ്മ എന്ന ആൺകുട്ടി തുടങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റ് ആയിരുന്നു.

    കല്യാണം ആയോ എന്ന ചോദ്യത്തിന് ഉത്തരമെന്ന് ലക്ഷ്മി നക്ഷത്ര, ഒരുപാട് നന്മകൾ ഉണ്ടാകട്ടെയെന്ന് ആരാധകർകല്യാണം ആയോ എന്ന ചോദ്യത്തിന് ഉത്തരമെന്ന് ലക്ഷ്മി നക്ഷത്ര, ഒരുപാട് നന്മകൾ ഉണ്ടാകട്ടെയെന്ന് ആരാധകർ

    ലാൽ ജോസിന്റെ ഒരു ഹിറ്റ് ചിത്രമായിരുന്നു ചാന്ത്‌പൊട്ട്. 2005ൽ പുറത്ത് ഇറങ്ങിയ ചിത്രത്തിൽ ദിലീപ്, ഗോപിക എന്നിവരായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്. ഭാവനയും ഒരു വേഷം ചെയ്തിരുന്നു. ഇന്നും ദിലീപിന്റെ ചാന്ത്പൊട്ട് പ്രേക്ഷകരുടെ ഇടയിൽ കാഴ്ചക്കാരെ നേടുന്നുണ്ട്. സിനിമയിലെ ഗാനങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

    പ്രതീഷുമായുള്ള വിവാഹത്തിന് ശേഷം കൂടുതൽ വേദനിപ്പിച്ചത് ഇതായിരുന്നു, വെളിപ്പെടുത്തി സ്വാതി നിത്യാനന്ദ്പ്രതീഷുമായുള്ള വിവാഹത്തിന് ശേഷം കൂടുതൽ വേദനിപ്പിച്ചത് ഇതായിരുന്നു, വെളിപ്പെടുത്തി സ്വാതി നിത്യാനന്ദ്

    ഗോപിക

    ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ചാന്ത്പൊട്ട് ചിത്രത്തിലെ ഗോപികയുടെ പ്രകടനത്തെ കുറിച്ച് ലാൽ ജോസ് പറഞ്ഞ വാക്കുകളാണ്. വനിതയിലൂടെ സംവിധായകനോട് ഗോപിക ഒരു ചോദ്യം ചോദിച്ചിരുന്നു. ഇതിന് മറുപടി പറയുമ്പോഴാണ് ഗോപികയെ കുറിച്ചും നടിയുടെ പ്രഫഷണലിസത്തെ കുറിച്ചും സംവിധായകൻ പറഞ്ഞത്. ചിത്രത്തിൽ ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത്... എന്ന ഗാനം ഗോപിക ചെയ്തതിനെ കുറിച്ചായിരുന്നു ലാൽ ജോസ് പറഞ്ഞത്.

    പ്രെഫഷണലായ കുട്ടിയാണ് ഗോപിക

    സംവിധായകന്റെ വാക്കുകൾ ഇങ്ങനെ...'' വളരെ പ്രെഫഷണലായ കുട്ടിയാണ് ഗോപിക. സിനിമയെ കുറിച്ച് ഒരു കാര്യം പറഞ്ഞാൽ അസലായി മനസിലാക്കും. ചാന്ത്പൊട്ടിൽ 'ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്' എന്ന പാട്ട് രംഗം. അതിലാണ് പെൺകുട്ടികളെ പോലെ നടന്ന രണ്ടു പേരിൽ ഒരാൾ ആണാണെന്ന് തിരിച്ചറിയുന്നത്. ആ രംഗം ഗോപിക ചെയ്യുമോ എന്ന് പലർക്കും സംശയമായി. ഈ സീൻ മാറ്റാനാകില്ല. സിനിമയെ സംന്ധിച്ച് അത് ഏറ്റവും നിർണ്ണായകമായ രംഗമാണ്.

    പാട്ട്  രംഗം

    ഞാൻ ഗോപികയോട് പറഞ്ഞു. ' എന്‌റെ ഒരു സിനിമയിലും പരിധിവിട്ടുള്ള ഇന്റിമേന്‌റ് സീനുകൾ ഉണ്ടാവാറില്ല. പക്ഷെ ഈ സിനിമയിൽ അങ്ങനെയൊരു സീൻ അത്യാവശ്യമാണ്. ഗോപിക അത് ചെയ്തില്ലെങ്കിൽ സിനിമയെ മുഴുവൻ ബാധിക്കും' എന്ന്. തെല്ലും ആലോചിക്കാതെ ഗോപിക പെട്ടെന്ന് മറുപടി പറഞ്ഞു. ' ഇതെന്റെ പ്രഷഷനാണ്. സിനിമ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അതു ചെയ്യാം എന്നാം' . ചന്തുപൊട്ടിൽ പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഗാനമായിരുന്നു അത്. ഷഹബാസ് അമനും സുജാത മോഹനു ചേർന്നാണ് ഗാനം ആലപിച്ചത്.

    Recommended Video

    Vasisht Interview | മിന്നൽ മുരളിയുടെ വിശേഷങ്ങൾ പങ്കുവെച്ച് Josemon | FIlmiBeat Malayalam
    ഗോപികയുടെ  ചോദ്യം

    സിനിമ ജീവിതത്തിൽ ഓർത്തിരിക്കുന്ന നിമിഷത്തെ കുറച്ചായിരുന്നു ഗോപിക പ്രിയപ്പെട്ട സംവിധായകനോട് ചോദിച്ചത്. ഇരുപത്താറാം സിനിമ ഇറങ്ങുമ്പോഴും സംവിധായകൻ കമൽ പറഞ്ഞ ആ വരി ഓർമിക്കുന്നുണ്ടെന്നാണ് ലാൽ ജോസ പറയുന്നത്. '' ഒറ്റ സിനിമയ്ക്ക് വേണ്ടിയാണ് കമൻ സാർ എന്നെ അദ്ദേഹത്തിനൊപ്പം നിർത്തിയത്. പക്ഷെ അടുത്ത ചിത്രമായ പാവം പാവം രാജകുമാരനിലും അദ്ദേഹം എന്നെ കൂട്ടി. ആ സമയത്താണ് ദുബായിയിൽ ജോലി ശരിയാക്കി അപ്പൻ വിളിക്കാൻ വരുന്നത്. പക്ഷെ കമൽ സാർ പറഞ്ഞു. ' അവൻ മിടുക്കനാണ് മാഷേ, അവൻ ഇവിടെ നിന്നോട്ടെ...'' ' ആ വരിയാണ് 26ാം സിനിമയിറങ്ങുമ്പോഴു ഞാനോർക്കുന്നതെന്ന് ഗോപികയുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ഇതിന് ശേഷമാണ ഗോപികയെ കുറിച്ച് സംവിധായകൻ പറയുന്നത്. തന്റെ സിനിമകളിൽ ശക്തരായ സ്ത്രീകഥാപാത്രങ്ങൾ ഉണ്ടാവുന്നതിന്റെ കാരണവും സംവിധായകൻ പറയുന്നുണ്ട്.

    Read more about: lal jose gopika
    English summary
    Director Lal Jose Opens Up About Chanthupottu Movie Gopika And Dileep Intimate Song seen, went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X