ബെഡ് റൂം സീനുണ്ടെന്ന് കരുതി ശാലിനി പേടിച്ച് നില്‍ക്കുകയാണ്! കാവ്യയ്ക്ക് പകരം ശാലിനിയായിരുന്നുവെന്ന് ലാൽ ജോസ്

മലയാള സിനിമയില്‍ ബാലതാരമായി അഭിനയിച്ച് ഏറ്റവും ജനപ്രീതി നേടിയ താരമാണ് ബേബി ശാലിനി. ചെറിയ പ്രായത്തില്‍ നിരവധി സിനിമകൡലായിരുന്നു ശാലിനി അഭിനയിച്ചത്. ശേഷം അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായികയായിട്ടും മലയാളത്തിലെത്തി. അവിടുന്നിങ്ങോട്ട് കുറഞ്ഞ കാലം കൊണ്ട് നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച നടിയിപ്പോള്‍ കുടുംബിനിയായി കഴിയുകയാണ്.

അനിയത്തിപ്രാവ് ഹിറ്റായതിന് പിന്നാലെ മലയാളത്തിലും തമിഴിലുമൊക്കെ ശാലിനിയ്ക്ക് അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ദിലീപിന്റെ നായികയായി ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലും ശാലിനി അഭിനയിക്കേണ്ടതായിരുന്നു. പിന്നീട് കാവ്യ മാധവനാണ് ശാലിനിയ്ക്ക് വേണ്ടി പറഞ്ഞ് വെച്ചിരുന്ന കഥാപാത്രം ചെയ്യുന്നത്.

 lal-jose-

അന്ന് തന്റെ നായികയായി ശാലിനി വരാത്തതിനെപറ്റി പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസിപ്പോള്‍. സംവിധായകന്‍ എന്നതിന് പുറമേ അഭിനേതാവ്് കൂടിയാണ് ലാല്‍ ജോസ്. അദ്ദേഹം പ്രധാനപ്പെട്ടൊരു റോളിലെത്തുന്ന പുത്തന്‍ ചിത്രമാണ് 'ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം'. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

ലാല്‍ ജോസ് സംവിധാനം ചെയ്ത സിനിമകളിലെ നായികമാരെ പറ്റി പറയാനാണ് അവതാരകന്‍ ആവശ്യപ്പെട്ടത്. ആദ്യ ചോദ്യം ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയെ കുറിച്ചായിരുന്നു. ഇതിന് മറുപടി പറയുമ്പോഴാണ് ശാലിനിയെ കുറിച്ചും ലാല്‍ ജോസ് സംസാരിച്ചത്. 'ചന്ദ്രനുദിക്കുന്ന ദിക്കിലെ ആദ്യത്തെ നായികയായി തീരുമാനിച്ചത് ശാലിനിയെയാണ്.

അന്ന് മലയാളത്തിന് പുറമേ തമിഴിലും നടി ചുവടുറപ്പിച്ച് കഴിഞ്ഞിരുന്നു. സംവിധായകന്‍ മണിരത്‌നത്തിന്റെ അലൈപായുതേ എന്ന സിനിമ ശാലിനി ഏകദേശം ചെയ്യാനിരിക്കുകയാണ്. കമ്മിറ്റ് ചെയ്‌തെങ്കിലും ഒരു ആശയക്കുഴപ്പം അവര്‍ക്കുണ്ടായിരുന്നു. മണിരത്‌നത്തിന്റെ സിനിമയിലേക്ക് വിളിച്ചിട്ടുണ്ട്. അത് കണ്‍ഫോം ചെയ്തിട്ടില്ല. കാരണം അവര്‍ക്കൊരു പേടി ഉണ്ടായിരുന്നുവെന്നാണ് ലാല്‍ ജോസ് പറയുന്നത്.

 lal-jose-

മണിരത്‌നത്തിന്റെ സിനിമയില്‍ സാധാരണ ഒരു പാട്ട് സീനില്‍ എങ്കിലും ബെഡ്‌റൂം സീന്‍ ഉണ്ടാവും. ഈ ചിത്രത്തിലും അങ്ങനെ എന്തെങ്കിലും ഉണ്ടാവുമോ എന്നതായിരുന്നു ശാലിനിയുടെ പേടി. അങ്ങനൊന്ന് ഉണ്ടെങ്കില്‍ ആ സിനിമ ചെയ്യില്ലെന്നാണ് ശാലിനിയുടെ പിതാവ് എന്നോട് പറഞ്ഞിരുന്നത്. മാത്രമല്ല ലാല്‍ ജോസിന്റെ പടത്തില്‍ അഭിനയിക്കാന്‍ യാതൊരു കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അങ്ങനെ നോക്കി നില്‍ക്കുന്ന സമയത്താണ് സംവിധായകന്‍ കമല്‍ 'നിറം' എന്നൊരു സിനിമയുമായി വരുന്നത്. പുതിയൊരു നായികയെ വെച്ച് അഭിനയിപ്പിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരുന്നത്. ഏകദേശം ആ സിനിമയുടെ ചിത്രീകരണം തുടങ്ങാറായി. പക്ഷേ അവസാന നിമിഷത്തില്‍ കണ്ടെത്തിയ നായിക ശരിയാവുന്നില്ലെന്ന് തോന്നി. ഈ സമയം പെട്ടെന്നാണ് നിറത്തിലെ നായികയായി കമല്‍ ശാലിനിയെ സമീപിക്കുന്നത്.

നിറം ചെയ്യാമെന്ന് നടി തീരുമാനിക്കുന്നു. അതിന് പിന്നാലെ തന്നെ ശാലിനിയുടെയും പിതാവിന്റെയും ആശങ്കകള്‍ മണിരത്‌നം മാറ്റി കൊടുക്കുകയും ചെയ്തു. അങ്ങനെ ഒരേ സമയത്ത് അലൈപായുതേ, നിറം എന്നിങ്ങനെ രണ്ട് സിനിമകള്‍ ശാലിനിയിലേക്ക് എത്തി. ആ സിനിമകള്‍ ചെയ്യാമെന്ന് അവര്‍ ഏറ്റതോടെ ഞാന്‍ പുറത്താവുകയും ചെയ്തു. അങ്ങനെ പെട്ടെന്ന് ചന്ദ്രനുദിക്കുന്ന ദിക്കില്‍ നായികയില്ലാത്തവനായി ഞാന്‍ മാറിയെന്നാണ് തമാശരൂപേണ ലാല്‍ ജോസ് പറയുന്നത്.

More from Filmibeat

Read more about: lal jose shalini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X