'നൈറ്റി ഊരിയ ശേഷമാണ് സുബി എന്നെ കണ്ടത്, ഞാനും അവളും ഞെട്ടി, അവൾ വളരെ ചെറുപ്പം, വല്ലാത്ത മൊമന്റായിരുന്നു'
സുബി സുരേഷ് വളരെ കുറച്ച് സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും ചെയ്തതെല്ലാം എക്കാലവും ഓർത്തിരിക്കുന്ന കഥാപാത്രങ്ങളാണ്. അത്തരത്തിൽ സുബിക്ക് ലഭിച്ച ചില നല്ല സിനിമകൾ ലാൽ ജോസിന്റേതായിരുന്നു. സുബിയുമായി ഏറെക്കാലത്തെ പരിചയവും സൗഹൃദവും സുബിക്കുണ്ടായിരുന്നു. ഇപ്പോഴിതാ സുബിയെ കുറിച്ചുള്ള ഓർമകൾ തന്റെ എൽജെ ടോക്ക്സ് എന്ന യുട്യൂബ് ചാനലിലൂടെ പങ്കുവെക്കുകയാണ് ലാൽ ജോസ്. സുബി എത്രത്തോളം പ്രൊഫഷണലാണെന്ന് താൻ മനസിലാക്കിയ സംഭവവും ലാൽ ജോസ് വിവരിച്ചു.
ദിലീപിലൂടെയാണ് കൊച്ചിയിലെ മിമിക്രിക്കാരുമായി ഒരു പരിചയം എനിക്ക് ഉടലെടുക്കുന്നത്. അങ്ങനെ ദിലീപ് വഴി അന്നത്തെ ലീഡിങ് മിമിക്രിക്കാരായ അഭി, നാദിർഷ, ഹരിശ്രീ അശോകൻ, മച്ചാൻ വർഗീസ്, ഷിയാസ് തുടങ്ങി ആ ജനറേഷനിലുള്ള മിമിക്രിക്കാരുമായെല്ലാം എനിക്ക് പരിചയപ്പെടാൻ കഴിഞ്ഞു.

ആ സമയത്ത് മിമിക്രി വീഡിയോ കാസറ്റ് ചെയ്യുന്ന സമയത്ത് ഞാനും ദിലീപും ചേർന്നിട്ട് ദിലീപ് ലാൽ എന്ന പേരിൽ മിമിക്രി വീഡിയോ കാസറ്റ് ഡയറക്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. അന്ന് മിമിക്രി വീഡിയോ കാസറ്റിന്റെ ഭാഗമായി രണ്ട് സ്ത്രീകൾ മാത്രമെ പ്രവർച്ചിരുന്നുള്ളു. ഒന്ന് തെസ്നി ഖാനും മറ്റൊന്ന് പ്രസീതയുമായിരുന്നു. പിന്നീട് ഞാൻ സംവിധായകനായി. പിന്നീട് മിമിക്രി രംഗത്തിന്റെ പുതിയ തലമുറയിലേക്ക് കടന്ന് വന്നയാളായിരുന്നു സുബി സുരേഷ്.
സ്റ്റേജിൽ പൊട്ടിച്ചിരി സൃഷ്ടിച്ചിരുന്ന പെൺകുട്ടിയാണ്. ഭയങ്കര സെൻസ് ഓഫ് ഹ്യൂമറും കൗണ്ടറുകളും ഡെഡിക്കേഷനുമാണ്. നാടകങ്ങളിലും അവൾ അഭിനയിച്ചിട്ടുണ്ട്. ദിലീപ്, മച്ചാൻ വർഗീസ് തുടങ്ങിയവർ സിനിമയിൽ ബിസിയായപ്പോൾ മിമിക്രി രംഗത്തേക്ക് കടന്ന് വന്ന പുതിയ തലമുറയായിരുന്നു സുബി അടക്കമുള്ളവർ.
സുബി പല യാത്രകൾക്കിടയിലും വെച്ച് കാണുകയും സംസാരിക്കുകയും എല്ലാം ചെയ്തിട്ടുണ്ട്. അങ്ങനെയാണ് സുബിയുമായി പരിചയത്തിലാകുന്നത്. സുബിയെ കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം മനസിൽ വരുന്ന ഒരു ഓർമയുണ്ട്. മീശ മാധവൻ സിനിമയുടെ 202 ദിവസം സെലിബ്രേഷൻ എറണാകുളത്ത് നടക്കുകയാണ്. ഒപ്പം പട്ടാളം സിനിമയുടെ ഓഡിയോ ലോഞ്ച് ഫങ്ഷനും അതേ സമയം അവിടെ വെച്ച് നടന്നിരുന്നു. മമ്മൂക്കയും ദാസേട്ടനും ദിലീപും അടക്കമുള്ള പ്രമുഖ സെലിബ്രിറ്റികളെല്ലാം എത്തിയിട്ടുണ്ട്.
മീശമാധവനിൽ അഭിനയിച്ചവർക്കും പ്രവൃത്തിച്ചവർക്കുമുള്ള ഷീൽഡ് വിതരണം, പട്ടാളം സിനിമയിലെ ഗാനങ്ങളുടെ അവതരണം എല്ലാം നടക്കുന്നുണ്ട്. കുറച്ച് ലെങ്ത്തുള്ള ഫങ്ഷനായിരുന്നു. പട്ടാളത്തിന്റെ ഫൈനൽ വർക്കിന് ഇടയിൽ നിന്ന് വന്നതുകൊണ്ട് കൂടുതൽ എനിക്ക് ഇൻവോഴ്വ് ചെയ്യാൻ പറ്റിയില്ല. ടൈം മാനേജ്മെന്റിൽ അടക്കം വീഴ്ച വന്നു. മീശമാധവന്റെ ഷീൽഡ് എല്ലാവർക്കും കൊടുക്കാൻ തികഞ്ഞതുമില്ല.

അതിന്റെ പ്രശ്നങ്ങൾ ഒരു സൈഡിൽ നടക്കുന്നുണ്ട്. പരിപാടിക്ക് ഇഴച്ചിൽ വന്നപ്പോൾ ഞാൻ പിറകിലെ ഗ്രീൻ റൂമിൽ പോയി പ്രോഗ്രാമുകൾ അറേഞ്ച് ചെയ്ത് ലിസ്റ്റ് എഴുതുകയാണ്. സുബിയുടേയും ടിനിയുടേയുമെല്ലാം സ്കിറ്റ് സ്റ്റേജിൽ കളിക്കുന്നുണ്ട്. അതിനിടയിൽ അടുത്ത സീനിനായി വേഷം മാറാൻ സുബി ഓടി ഗ്രീൻ റൂമിൽ വന്നു. ഞാൻ അവിടെ ഉള്ളത് സുബി കണ്ടില്ല. വന്നയുടൻ അവൾ നൈറ്റി ഊരി. അപ്പോഴാണ് എന്നെ കണ്ടത്.
രണ്ടുപേരും ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി. അന്ന് അവൾ ചെറിയ പെൺകുട്ടിയാണ്. എനിക്ക് എങ്ങോട്ടും ഓടി മാറാനും പറ്റുന്നില്ല. കൂടുതൽ ഒന്നും ചിന്തിക്കാതെ അടുത്ത കോസ്റ്റ്യൂം എടുത്തിട്ട് അവൾ സ്റ്റേജിലേക്ക് പോയി. ഒരു പെൺകുട്ടിയാണ്. പെട്ടന്ന് ഒരു അന്യപുരുഷന്റെ മുന്നിൽ വെച്ച് ഡ്രസ് ഊരുന്ന നിമിഷം എന്നത് അതൊരു വല്ലാത്ത മൊമന്റാണ്.
മറ്റേതെങ്കിലും പെൺകുട്ടിയായിരുന്നുവെങ്കിൽ ടെൻഷനടിച്ച് ടൈമിങ് അടക്കം തെറ്റി ആകെ കുളമാകുമായിരുന്നു. സുബി എത്രത്തോളം പ്രൊഫഷണലാണെന്ന് അന്ന് മനസിലായി. അതല്ല പ്രശ്നം സ്റ്റേജിൽ കയറുക എന്നതാണെന്ന പ്രസൻസ് ഓഫ് മൈന്റ് സുബിക്ക് ഉണ്ടായി എന്നും ലാൽ ജോസ് പറഞ്ഞു.


Click it and Unblock the Notifications











