'ഭാവനയ്ക്ക് കൊടുത്ത വാക്ക് ലാൽ ജൂനിയർ പാലിച്ചത് ഹണി ബീയിലൂടെ, ബിവറേജ് സെറ്റിട്ടപ്പോൾ ജനങ്ങളുടെ നീണ്ടനിര'
സെബാനും ചങ്ക് ബ്രോസും ഒരിക്കൽ കേരളകരയിൽ വിതച്ച ആവേശം ഹണി ബീ എന്ന സിനിമയിലൂടെയാണ് പ്രേക്ഷകർ ആസ്വദിച്ചത്. കൊച്ചിയുടെ ന്യൂജെന്‍ ജീവിതവും ആഘോഷവും കുറുമ്പുകളും ആവിഷ്‌കരിച്ച ഹണി ബീക്ക് രണ്ട് ഭാ ഗങ്ങളാണ് ഉണ്ടായിരുന്നത്. ലാൽ ജൂനിയറിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ഹണി ബീ. ആദ്യ ഭാ ഗത്തിന് വലിയ സ്വീകാര്യത ലഭിച്ചതുകൊണ്ടാണ് പിന്നീട് രണ്ടാം ഭാഗം അണിയറപ്രവർത്തകർ ഒരുക്കിയത്.
ഹണി ബീ എന്ന ആദ്യ ഭാ ഗത്തിന്റെ ടെയില്‍ എന്റിന് തൊട്ടുമുമ്പുളള കഥയാണ് രണ്ടാം ഭാഗത്തിന് പ്രമേയമായത്. രണ്ട് ഭാ ഗങ്ങളും അതിലെ ഗാനങ്ങളും സീനുകളും വരെ മലയാളി ഏറ്റെടുത്ത് ആഘോഷിച്ചതാണ്. ഫോർട്ട് കൊച്ചിയെന്ന് ആലോചിക്കുമ്പോൾ തന്നെ മലയാളികളുടെ മനസിലേക്ക് വരുന്നത് ഹണി ബീ സിനിമയാണ്. ചിത്രത്തിൽ നായകൻ ആസിഫ് അലിയും നായിക ഭാവനയുമായിരുന്നു.

ബാബുരാജിന്റെ ഏറ്റവും മനോഹരമായ കോമഡി കഥപാത്രങ്ങളിൽ ഒന്ന് ഉണ്ടായതും ഹണി ബീയിലാണ്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട ചില അറിയാക്കഥകളാണ് വൈറലാകുന്നത്. ലാൽ ജൂനിയർ ഭാവനയ്ക്ക് കൊടുത്ത വാക്കിന്റെ ഭാ ഗമായാണത്രെ നടി ഹണി ബീയിൽ നായികയായത് എന്നാണ് അവയിൽ ഒന്ന്. പ്രൊഡ്യൂസർ സിബിയോട് ഒരിക്കൽ ആരോ പറഞ്ഞു ലാലിന്റെ മകന്റെ കയ്യിൽ ഒരു കഥയുണ്ടെന്നെന്നും ആ കഥ കേട്ട് നോക്കി അത് സിനിമയാക്കാമെന്നും.
അങ്ങനെ സിബി ആദ്യമായി ലാൽ ജൂനിയറിന്റെ അടുത്ത് പോയി കഥ കേട്ടു. അങ്ങനെയാണ് ഹണി ബീ സിനിമയുണ്ടായത് അത്രെ. ഒരു ദിവസം ലാൽ ജൂനിയറും ആഷിക് അബുവും കൂടി ഡിന്നർ കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് സിനിമയുടെ കഥ ഉണ്ടായത്.
ആഷിക് അബു ഒരു ചെറിയ ത്രെഡ് ലാൽ ജൂനിയറിന് പറഞ്ഞ് കൊടുത്തു. അത് അദ്ദേഹത്തിന് വളരെ അധികം ഇഷ്ടപ്പെട്ടു. അങ്ങനെ ആഷിക് അബുവിന്റെ സമ്മതത്തോടെ ആ ത്രെഡ് സിനിമയാക്കാൻ ലാൽ ജൂനിയർ തീരുമാനിച്ചു. ഈ ത്രെഡിനെ കുറിച്ച് ലാലിനോട് പറഞ്ഞപ്പോൾ അദ്ദേഹവും പിന്തുണച്ചു. ശേഷം നടൻ ബാലു വർ ഗീസും ലാൽ ജൂനിയറും കൂടി കഥ എഴുതാൻ ഇരുന്നു.
അതുകൊണ്ട് തന്നെ ഈ സിനിമയിൽ ആദ്യം വന്ന കാസ്റ്റ് ബാലുവായിരുന്നു. പിന്നീടാണ് ആസിഫ് അലി വരുന്നത്. അതുമാത്രമല്ല ലാൽ ജൂനിയർ പണ്ടേ ഭാവനയോട് പറയുമായിരുന്നു ഞാൻ ആദ്യമായി ഒരു സിനിമ ചെയ്താൽ അതിൽ നായിക നീ ആയിരിക്കുമെന്ന് അങ്ങനെയാണ് ഭാവന ഹണി ബീയിൽ നായികയായത്.

ലാൽ ജൂനിയർ സിനിമ എഴുതിയപ്പോൾ ഓരോ സീനും എഴുതി കഴിയുമ്പോൾ അമ്മയെ വായിച്ച് കേൾപ്പിക്കും. അമ്മയ്ക്ക് ഇഷ്ടപ്പെട്ടാലാണ് അച്ഛനായ ലാലിനെ അത് വായിച്ച് കേൾപ്പിക്കുക. അവിടെ നിന്നും ഓക്കെ കിട്ടിയാലെ അടുത്ത സീൻ എഴുതുമായിരുന്നുള്ളു.
സിനിമയുടെ മെയിൻ ലോക്കേഷൻ മാട്ടാഞ്ചേരി-ഫോർട്ട് കൊച്ചി ഏരിയയായിരുന്നു. അന്ന് ഈ പടത്തിന് വേണ്ടി മട്ടാഞ്ചേരി ഏരിയയിൽ ഒരു ബിവറേജ് സെറ്റിട്ടിരുന്നു. അന്ന് അത് ഒറിജിനൽ ഷോപ്പാണെന്ന് കരുതി ഒരുപാട് ജനങ്ങൾ അതിന് മുമ്പിൽ ക്യു നിന്ന സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഭാവന ചെയ്ത എന്റർടെയ്ൻമെന്റ് സിനിമകളിൽ മുന്നിൽ തന്നെയാണ് ഹണി ബീയുടെ സ്ഥാനം.
ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ ഫിലിം മേക്കിങ് പഠിച്ചാണ് ലാൽ ജൂനിയർ എന്ന് അറിയപ്പെടുന്ന ജീൻ പോൾ ലാൽ സിനിമയ്ക്ക് പിന്നാലെ സഞ്ചാരം തുടങ്ങിയത്. ഡ്രൈവിംഗ് ലൈസൻസ്, ഹായ് ഐ ആം ടോണി, സുനാമി എന്നിവയാണ് സംവിധായകൻ എന്ന നിലയിൽ ലാൽ ജൂനിയറിന്റെ ശ്രദ്ധിക്കപ്പെട്ട മറ്റ് സിനിമകൾ.


Click it and Unblock the Notifications