വെറുതെ പറഞ്ഞതല്ല, പുതിയ ചിത്രവുമായി ലിജോ ജോസ് പെല്ലശ്ശേരി, പോസ്റ്റർ പുറത്ത്...
ഞാനൊരു സിനിമ പിടിക്കാൻ പോകുവാട ആരാടാ തടയാൻ ദിവസങ്ങൾക്ക് മുൻപ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റാണിത്. അന്ന് പ്രേക്ഷകർക്ക് കാര്യമായി ഒന്നും പിടികിട്ടിയിരുന്നില്ലെങ്കിലും പൂർണ്ണ പിന്തുണയുമeയി പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. പ്രേക്ഷകർ ആകാംക്ഷയോടെയാണ് ലിജോ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത് . ഇപ്പോഴിത തന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനവുമായി ലിജോ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെ തന്നെയാണ് സംവിധായകന്റെ പുതിയ സിനിമ പ്രഖ്യാപനം.

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവെച്ചു കൊണ്ടാണ് പ്രഖ്യാപനം. എ എന്ന ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ജൂലൈ 1 മുതൽ ചിത്രീകരണം ആരംഭിക്കുമെന്നും ലിജോ ഫസ്റ്റ് ലുക്ക് പോസ്റ്ററിനോടൊപ്പം കുറിച്ചു. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് ലഭിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. ലിജോ ചിത്രങ്ങൾക്ക് മികച്ച ഓഡിയൻസാണ് മോളിവുഡിലുളളത്. ജല്ലിക്കട്ടിന്റെ മികച്ച വിജയത്തിന് ശേഷം ലിജോ ഒരുക്കുന്ന ചിത്രമാണ് എ. ഏറെ ആകാംക്ഷയോടെയാണ് സിനിമയ്ക്കായി പ്രേക്ഷകർ കാത്തിരിക്കുന്നത്.
Recommended Video
സിനിമ ചിത്രീകരണത്തെ ചൊല്ലി മലയാള സിനിമയിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്ന സമയത്താണ് പുതിയ സിനിമയുടെ പ്രഖ്യാപനവുമായി ലിജോ എത്തുന്നത്. പുതിയ സിനിമകള്‍ ഉടന്‍ തുടങ്ങുന്നതിൽ ചില നിര്‍മാതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു 'ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍?' എന്ന പ്രതികരണവുമായി ലിജോ ജോസ് രംഗത്തെത്തിയത്. കൊവിഡിനെ തുടർന്ന് നിർത്തിവെച്ച ചിത്രങ്ങളുടെ ചിത്രീകരണം വീണ്ടും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.
സുനാമിയ്ക്ക് ശേഷം ഫഹദ് ഫാസിൽ ചിത്രം മാലിക്കിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു. നിർമ്മാതാക്കളുടെ എതിർപ്പ് നിലനിൽക്കവെയാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത് നിലവിലുള്ള ചിത്രീകരണ രീതിയിൽ നിന്ന് വ്യത്യസ്തമായി ഐഫോണിലാണ് ചിത്രം ഷൂട്ട് ചെയ്യുക. ഒന്നര മണിക്കൂറാകും ചിത്രത്തിന്റെദൈർഘ്യം. ചിത്രത്തിന് ഫെഫ്ക്ക പൂർണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്. നിരവധി സിനിമകളുടെ പ്രഖ്യാപനവുമായി സിനിമ പ്രവർത്തകർ എത്തുന്നുണ്ട്. ലോക്ക് ഡൗൺ കാര്യമായി ബാധിച്ച ഒരു മേഖലയാണ് സിനിമ മേഖല.


Click it and Unblock the Notifications