'അവൻ അത് അനുഭവിച്ചെ പറ്റൂവെന്ന് പറയുന്നത് ന്യായമോ?, പൈപ്പ് വെള്ളം കുടിച്ച കഥ ദുൽഖർ പറയുന്നുണ്ടോ'; എം.എ നിഷാദ്!
സംവിധാനം പഠിക്കാനായി ഇരുപത്തിയഞ്ചാം വയസില്‍ സിനിമ നിര്‍മ്മിച്ചുകൊണ്ടാണ് എം.എ നിഷാദ് മലയാള സിനിമയില്‍ കാലുകുത്തുന്നത്. മമ്മൂട്ടിയെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഒരാള്‍ മാത്രം ആദ്യ നിര്‍മ്മാണ ചിത്രമായിരുന്നു. തുടര്‍ന്ന് ഡ്രീംസ്, തില്ലാനാ തില്ലാന എന്നീ ചിത്രങ്ങളും നിര്‍മ്മിച്ചു.
നിര്‍മ്മാണരംഗത്ത് പക്ഷെ വേണ്ടതുപോലെ ശോഭിക്കാന്‍ നിഷാദിന് കഴിഞ്ഞില്ല. എന്നാല്‍ അദ്ദേഹം എന്തിനുവേണ്ടിയാണോ സിനിമ നിര്‍മ്മിച്ചത് അതാകാന്‍ അദ്ദേഹത്തിന് വളരെ വേഗം സാധിച്ചു. 2006ല്‍ പൃഥ്വിരാജിനെ നായകനാക്കി പകല്‍ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. പിന്നീട് തുടര്‍ച്ചയായി എട്ട് ചിത്രങ്ങള്‍.
ഇതിനിടെ നടനുമായി. ടു മെന്‍ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതും എം.എ നിഷാദായിരുന്നു. ഭാരത് സര്‍ക്കസാണ് അദ്ദേഹം ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം. എല്ലാ വിഷയങ്ങളിലും മുഖം നോക്കാതെ സംസാരിക്കാറുള്ള വ്യക്തി കൂടിയാണ് എം.എ നിഷാദ്. ഇപ്പോഴിതാ വീണ്ടും വിവാദപരമായൊരു പ്രസ്താവന പറഞ്ഞ് ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് എം.എ നിഷാദ്.

കഷ്ടപ്പാടും ദുരിതങ്ങളും അനുഭവിച്ച് വന്നവര്‍ മാത്രമെ കലാകാരനാവാന്‍ പാടുള്ളൂവെന്ന് പറയുന്നത് ശരിയല്ലെന്നാണ് എം.എ നിഷാദ് പറയുന്നത്. സിനിമക്കാർ പൊതുവെ കഴിഞ്ഞ കാലത്തെ കുറിച്ച് സംസാരിക്കുമ്പോൾ മദ്രാസിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന് അവസരം ചോദിച്ചതിനെ കുറിച്ചും കോടമ്പക്കത്തെ പൈപ്പ് വെള്ളം കുടിച്ച് വിശപ്പടക്കിയതിനെ കുറിച്ചും സംസാരിക്കാറുണ്ട്.
താരങ്ങളുടെ മക്കൾ സിനിമകളിലേക്ക് എത്തുമ്പോൾ വായിൽ സ്വർണ്ണകരണ്ടിയുമായി ജനിച്ചവർക്ക് എല്ലാം എളുപ്പമാണെന്ന രീതിയിൽ സിനിമാപ്രേമികൾ പോലും സംസാരിക്കാറുണ്ട്. അത്തരം രീതികൾക്ക് എതിരെ കൂടിയാണ് നിഷാദ് സംസാരിച്ചത്.
സാമ്പത്തിക ചുറ്റുപാടില്‍ വളര്‍ന്നവര്‍ക്കും സാമൂഹിക ബോധമുണ്ടെന്നും അയാള്‍ വിശപ്പും വേദനയും അനുഭവിച്ചാലെ പറ്റുകയുള്ളൂവെന്ന് പറയുന്നത് ന്യായമല്ലെന്നും നിഷാദ് പറയുന്നു. 'കോടമ്പാക്കത്തെ പൈപ്പുവെള്ളം കുടിച്ച കഥ ചിലര്‍ക്ക് കേള്‍ക്കണം. എനിക്ക് അങ്ങനെ ഒരു കഥയില്ല. അതുകൊണ്ട് ഒരാള്‍ക്ക് കലാകാരനാവാന്‍ മേലേ..?.'
'അങ്ങനെയുള്ളവര്‍ക്കെ പാടുള്ളോ... എല്ലാത്തരം അനുഭവങ്ങളും വേണ്ടേ... അത്യാവശ്യം ചുറ്റുപാടില്‍ ജീവിച്ച ആള്‍ക്ക് പൊതുസമൂഹത്തില്‍ ബന്ധമില്ലേ. അയാള്‍ക്ക് സാമൂഹിക ബോധമില്ലേ. അയാള്‍ക്ക് വിശപ്പിന്റെ വേദന അറിയില്ലേ. അയാള്‍ക്ക് സാധാരണക്കാരുടെ വേദന അറിയില്ലേ.'

'അവൻ അത് അനുഭവിച്ചേ പറ്റുകയുള്ളൂ എന്ന് പറയുന്നത് എവിടുത്തെ ന്യായമാണ്. അങ്ങനെ ഒരാൾക്ക് കലാകാരനാവാൻ പറ്റുകയുള്ളൂവെന്ന് ആര് എഴുതിവെച്ചതാണ്. അലിഖിത നിയമമല്ലേ അതൊക്കെ. ജീവിതാനുഭവങ്ങൾ നമുക്ക് വേണം. പക്ഷെ കഷ്ടപ്പെട്ട് പട്ടിണി കിടന്നാൽ മാത്രമെ കാലാകാരനാവാൻ പാടുള്ളൂ എന്നാരെങ്കിലും പറഞ്ഞാൽ എങ്ങനെയാണ്?.'
'സുകുമാരൻ സാമ്പത്തികമുള്ള വീട്ടിലെ ആളല്ലേ. അദ്ദേഹത്തിന്റെ മകൻ പൃഥ്വിരാജ് കോടീശ്വരനല്ലേ. ഇന്ദ്രജിത്ത് കലാകാരനല്ലേ. അവർക്ക് ദാരിദ്ര്യത്തിന്റെ കഥ പറയാനുണ്ടോ...? ദുൽഖർ പറയുന്നുണ്ടോ പൈപ്പ് വെള്ളം കുടിച്ച കഥ.'
'ദുൽഖർ സൽമാൻ പാൻ ഇന്ത്യൻ സ്റ്റാറായി. ചെറിയ പ്രായം മുതൽ എനിക്ക് അറിയാം. ദുൽഖർ ഓരോ ദിവസവും സ്ഫുടം ചെയ്തുകൊണ്ടിരിക്കുന്ന നടനാണ്. മലയാളത്തിൽ മാത്രമായി ഒതുങ്ങുന്നില്ല. ഹിന്ദി, തെലുങ്ക് പടങ്ങൾ ചെയ്യുന്നുണ്ട്. ഒരു തെലുങ്ക് പടം ചെയ്യാൻ പോവുകയാണ്. ആ ലെവലിലേക്ക് അദ്ദേഹം വളർന്നുകൊണ്ടിരിക്കുകയാണെന്നും', എം.എ നിഷാദ് പറഞ്ഞു.


Click it and Unblock the Notifications