For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജില്‍ നല്ലൊരു സംവിധായകനുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം, അനുഭവം പങ്കുവെച്ച് സംവിധായകന്‍

  |

  ലൂസിഫര്‍ എന്ന ആദ്യ സംവിധാന സംരംഭം തന്നെ വലിയ വിജയമാക്കി തുടങ്ങിയ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. മോഹന്‍ലാലിനെ നായകനാക്കിയുളള ബിഗ് ബഡ്ജറ്റ് ചിത്രം തിയ്യേറ്ററുകളില്‍ തരംഗമായി മാറി. മലയാളത്തിലെ ആദ്യ 200കോടി ക്ലബ് ചിത്രം കൂടിയാണ് ലൂസിഫര്‍. സാധാരണ ചിത്രമെന്ന് കരുതി പോയ മിക്കവരെയും വിസ്മയിപ്പിച്ച സിനിമയായരുന്നു ലൂസിഫര്‍. ലൂസിഫറിന് പിന്നാലെ ഇപ്പോള്‍ രണ്ടാമത്തെ ചിത്രമായ ബ്രോ ഡാഡി ഒരുക്കുന്നതിന്‌റെ തിരക്കിലാണ് പൃഥ്വിരാജ്. അതേസമയം സംവിധാന മോഹത്തെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പൃഥ്വി തുറന്നുപറഞ്ഞിട്ടുണ്ട്.

  ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി ഇനിയ, വൈറല്‍ ചിത്രങ്ങള്‍ കാണാം

  അഭിനയിക്കുന്നതിന് പുറമെ സിനിമയിലെ മറ്റു കാര്യങ്ങളും പഠിക്കാന്‍ വലിയ താല്‍പര്യമുളള താരമാണ് പൃഥ്വി. അങ്ങനെ സിനിമയെ കുറിച്ച് കൂടുതലായി അറിഞ്ഞ ശേഷമാണ് ആദ്യ ചിത്രവുമായി നടന്‍ എത്തിയത്. അഭിനയത്തിന് പുറമെ മറ്റ് മേഖലകളിലുളള പൃഥ്വിരാജിന്‌റെ അറിവിനെ കുറിച്ച് മുന്‍പ് പല താരങ്ങളും സംവിധായകരുമെല്ലാം തുറന്നുപറഞ്ഞിട്ടുണ്ട്.

  അതേസമയം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പൃഥ്വിരാജില്‍ ഒരു സംവിധായകനെ കണ്ടിരുന്നു എന്ന് പറയുകയാണ് സംവിധായകന്‍ എം മോഹനന്‍. കഥ പറയുമ്പോള്‍, മാണിക്യകല്ല്, അരവിന്ദന്‌റെ അതിഥികള്‍ ഉള്‍പ്പെടെയുളള സിനിമകളിലൂടെ മോളിവുഡില്‍ ശ്രദ്ധേയനാണ് അദ്ദേഹം. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിനൊപ്പമുളള അനുഭവം സംവിധായകന്‍ പങ്കുവെച്ചത്. മാണിക്യകല്ല് സിനിമയുടെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയ ശേഷമാണ് രാജുവിനെ ചെന്ന് കണ്ടതെന്ന് സംവിധായകന്‍ പറയുന്നു.

  അദ്ദേഹത്തിന് കഥ ഇഷ്ടമാവുകയും തിരക്കഥ പൂര്‍ണമായും എഴുതിയ ശേഷം രാജു ചില നിര്‍ദ്ദേശങ്ങള്‍ പറയുകയും ചെയ്തു. അതിനനുസരിച്ച് മാറ്റം വരുത്തിയാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. അന്നേ പൃഥ്വിരാജില്‍ നല്ലൊരു സംവിധായകനെ ഞാന്‍ കണ്ടിരുന്നു എന്ന് സംവിധായകന്‍ പറഞ്ഞു. ലൂസിഫര്‍ കണ്ടപ്പോള്‍ അത് ബോധ്യമായി.

  വണ്ണാമല മോഡല്‍ സ്‌കൂളില്‍ വിനയചന്ദ്രന്‍ മാഷ് എന്ന പൃഥ്വിയുടെ കഥാപാത്രം എത്തുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് മാണിക്യകല്ല് സിനിമയില്‍ കാണിച്ചത്. കഥ പറയുമ്പോള്‍ എന്ന ആദ്യ ചിത്രം വലിയൊരു ഭാരമാണ് തനിക്ക് സമ്മാനിച്ചതെന്നും എം മോഹനന്‍ പറഞ്ഞുു. ആദ്യ ചിത്രം വിജയിച്ച എല്ലാ സംവിധായകരുടെയും അവസ്ഥ ഇതുതന്നെയായിരുന്നു. അരങ്ങേറ്റ ചിത്രം നല്‍കിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നമ്മുടെ അടുത്ത സിനിമ കാണാന്‍ എത്തുക. അപ്പോ വ്യത്യസ്തമായൊരു സിനിമയായിരിക്കണം ചെയ്യേണ്ടത്.

  അച്ഛന്‌റെ അസുഖത്തെ കുറിച്ച് പറഞ്ഞ് കണ്ണ് നിറഞ്ഞ് നയന്‍താര, വികാരധീനയായി നടി പറഞ്ഞത്‌

  അന്ന് പല കഥകളും കേട്ടെങ്കിലും അതൊന്നും സംതൃപ്തി തന്നില്ലെന്ന് സംവിധായകന്‍ പറയുന്നു. പിന്നീടാണ് തലശ്ശേരിയിലെ ഒരു ഹൈസ്‌കൂളില്‍ അവിടെയുളള വിദ്യാര്‍ത്ഥികളെ ആദരിക്കാനുളള ചടങ്ങിലേക്ക് ഒരു അധ്യാപക സുഹൃത്ത് ക്ഷണിച്ചത്. നൂറു ശതമാനം വിജയം നേടിയ സ്‌കൂളായിരുന്നു അത്. അവിടെ എത്തിയ ശേഷമാണ് ആ സ്‌കൂളിനെ കുറിച്ചുളള മുന്‍പത്തെ ഒരു വാര്‍ത്ത ഓര്‍മ്മ വരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എസ്എസ്എല്‍സി പരീക്ഷയില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ കേരളത്തിലെ രണ്ട് സ്‌കൂളുകളില്‍ ഒന്നായിരുന്നു അത്.

  ലാസ്റ്റ് ഷോട്ട് ഒന്ന് മാസ്‌ക് ഇട്ട് കാണിച്ചേ എന്ന് പൃഥ്വി, രസകരമായ ട്രോളിന് കമന്റുകളുമായി ആരാധകര്‍

  ശരിക്കും ഈ ഡ്രൈവർ പ്രിഥ്വിയോ ? ജൂഡിന്റെ മറുപടി ഇതാ

  എന്നാല്‍ പിന്നീട് അധ്യാപകരുടെ പരിശ്രമത്തിന്‌റെ ഫലമായി ആ സ്‌കൂള്‍ നൂറ് ശതമാനം വിജയത്തിലേക്ക് കുതിച്ചു. മറ്റ് സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാതെ നിരാശരായ കൂട്ടികള്‍ മാത്രം വന്നിരുന്ന ഈ സ്‌കൂളില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രവേശനം ലഭിക്കാന്‍ ശുപാര്‍ശക്കത്തുമായി വരേണ്ട അവസ്ഥയായി. ഈ സംഭവമാണ് എന്നില്‍ ഒരു സ്പാര്‍ക്ക് ഉണ്ടാക്കിയത് എന്നും സംവിധായകന്‍ ഓര്‍ത്തെടുത്തു. പിന്നീട് വനിത മാഗസിനില്‍ കേരളത്തിലെ കുട്ടി ക്രിമിനലുകളെ കുറിച്ച് ഒരു ഫീച്ചര്‍ കണ്ടപ്പോള്‍ അതും ഇതോടൊപ്പം ചേര്‍ത്തുവായിച്ചതോടെ മാണിക്യകല്ലിന്‌റെ ത്രഡ് രൂപപ്പെട്ടു. പിന്നെയാണ് പൃഥ്വിരാജ് നായകനായ സിനിമയുമായി മുന്നോട്ട് പോയതെന്നും സംവിധായകന്‍ പറഞ്ഞു.

  അഭിനയിക്കാന്‍ അവസരം ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്‌റെ മറുപടി, സന്തോഷത്തോടെയാണ് തിരികെ എത്തിയത് എന്ന് പ്രശാന്ത്‌

  ശ്രീനിവാസനെ നായകനാക്കിയാണ് എം മോഹനന്‍ കഥ പറയുമ്പോള്‍ എന്ന ആദ്യ ചിത്രം എടുത്തത്. ശ്രീനിവാസന്‍ തന്നെ തിരക്കഥ എഴുതിയ സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറി. മമ്മൂട്ടിയുടെ അതിഥി വേഷവും സിനിമയുടെ വിജയത്തില്‍ നിര്‍ണായ പങ്കുവഹിച്ചിരുന്നു. ബാര്‍ബര്‍ ബാലന്‍ എന്ന കഥാപാത്രത്തിന് സൂപ്പര്‍ താരം അശോക് രാജുമായുളള ബന്ധം പ്രമേയമാക്കിയാണ് കഥ പറയുമ്പോള്‍ എടുത്തത്. സിനിമ പിന്നീട് മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. തമിഴില്‍ രജനീകാന്ത് നായകനായി കുസേലന്‍ എന്ന പേരിലാണ് സിനിമ വന്നത്. എന്നാല്‍ തമിഴ് റീമേക്ക് പരാജയപ്പെട്ടു.

  തെലുങ്കില്‍ കഥാനായകഡു എന്ന പേരിലും കഥ പറയുമ്പോള്‍ സിനിമയ്ക്ക് റീമേക്ക് വന്നു. ബോളിവുഡില്‍ സംവിധായകന്‍ പ്രിയദര്‍ശനാണ് ബില്ലു എന്ന പേരില്‍ ചിത്രം എടുത്തത്. അതേസമയം അഞ്ച് സിനിമകള്‍ മാത്രമാണ് സംവിധായകന്‍ എം മോഹനന്‍ തന്‌റെ കരിയറില്‍ ചെയ്തത്. 916, മൈ ഗോഡ്, അരവിന്ദന്റെ അതിഥികള്‍ തുടങ്ങിയവയാണ് സംവിധായകന്‌റെ മറ്റ് ചിത്രങ്ങള്‍. എറ്റവുമൊടുവിലായി ഇറങ്ങിയ അരവിന്ദന്റെ അതിഥികള്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു.

  ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറായി ഒരുങ്ങിയ സിനിമയില്‍ ശ്രീനിവാസനും വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. ഉര്‍വ്വശി, കെപിഎസി ലളിത, പ്രേംകുമാര്‍, ബിജുക്കുട്ടന്‍, അജുവര്‍ഗീസ്, വിജയരാഘവന്‍, നിഖില വിമല്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. ഷാന്‍ റഹ്മാന്‍ ഒരുക്കിയ പാട്ടുകളും സിനിമയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു.

  മഞ്ജു വാര്യരുടെ പരിപാടിയില്‍ ഡാന്‍സുമായി ഭാവന, ഓണത്തിന് സുഹൃത്തുക്കള്‍ക്കൊപ്പം നടി, വീഡിയോ പുറത്ത്

  Read more about: prithviraj
  English summary
  director m mohanan opens up he identified prithviraj's direction skills during Manikyakkallu movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X