മകനും സുഹൃത്തിനും കൊവിഡ് ഭേദമായി, ആശുപത്രി വിട്ടു, നന്ദി പറഞ്ഞ് സംവിധായകൻ എം പത്മകുമാർ
കൊവിഡ് 19 ജാഗ്രതയിൽ ജനങ്ങൾ ഭീതിയിൽ കഴിയുകയാണ് ജനങ്ങൾ കൊറേണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ്. സമൂഹ വ്യാപനം തടയുന്നതിന് വേണ്ടിയാണിത്. ദിവസങ്ങൾ കഴിയുന്തോറും നല്ലവാർത്തകളും ജനങ്ങളുടെ ചെവിയിൽ എത്തുകയാണ്. കേരളത്തിലെ വിവിധ ഭാഗങ്ങളിലായി ചികിത്സയിൽ കഴിയുന്ന കൊവിഡ് 19 ബാധിതർ ആശുപത്രി വിടുകയാണ്.
സർക്കാരിനും ആരോഗ്യപ്രവർത്തർക്കും നന്ദി പറഞ്ഞ് സംവിധായകൻ എംപത്മമകുമാർ. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് 19 ചികിത്സയിലായിരുന്ന മകൻ ആശുപത്രി വിട്ടിരിക്കുകയാണ്. ഇതിനെ തുടർന്നാണ് ആരോഗ്യപ്രവർത്തകർക്കും സർക്കാരിനും നന്ദി പറഞ്ഞ് സംവിധായകൻ രംഗത്തെത്തിയത്. മകൻ രോഗവിമുക്തനായ വിവരം ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

സംവിധായകന്റെ വാക്കുകൾ ഇങ്ങന .... എന്റെ മകൻ ആകാശും അവന്റെ സഹപ്രവർത്തകൻ എൽദോ മാത്യുവും കോവിഡ് 19 ചികിത്സ വിജയകരമായി പൂർത്തിയാക്കി കളമശേരി മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെട്ടു. ഈ രോഗത്തിനെതിരെ അഹോരാത്രം പൊരുതുന്ന ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ എന്നിങ്ങനെ എല്ലാവർക്കും ഒരുപാടും നന്ദിയും സ്നേഹവും. ഒപ്പം, ഈ സംഘത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്കും ജില്ലാ കലക്ടർ എസ്.സുഹാസിനും ഒരുപാടു സ്നേഹം. ഇത് വെറുമൊരു കൃത്ജ്ഞാ കുറിപ്പല്ല. എന്റെ നാടിനെക്കുറിച്ചും സർക്കാരിനെക്കുറിച്ചും ഓർത്തുള്ള അഭിമാനക്കുറിപ്പാണ്. ജനങ്ങളോടുള്ള കരുതലിന്റെ കാര്യത്തിൽ നമ്മുടെ നാട് ലോകത്തു തന്നെ ഒന്നാമതാണ്. എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട് - സംവിധായകൻ കുറിച്ചു.

പത്മകുമാറിന്റെ മകനും സുഹൃത്തും മാർച്ച് 16നാണ് ദില്ലിയിലെത്തിയത്. പാരിസിൽ വച്ചു കൊവിഡ് ബാധിതനുമായി സമ്പർക്കമുണ്ടായതായി ഇവർക്കു സംശയമുണ്ടായിരുന്നു. ഇക്കാര്യം അധികൃതരെ ബോധ്യപ്പെടുത്തി. ദില്ലി വിമാനത്താവളത്തിൽ 12 മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞു. ശേഷം 17നാണ് ഇവർ കൊച്ചിയിലെത്തിയത്.
എന്നാൽ ഇവർക്കു രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലായിരുന്നു. അതിനാൽ തന്നെ ഹോം ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിക്കുകയായിരുന്നു.

തുടർന്ന് രണ്ടുപേരും ഒരു വീട്ടിൽ തന്നെ സ്വയം ക്വാറന്റൈനിൽ പോകുകയായിരുന്നു. മാർച്ച് 23നു രോഗലക്ഷണങ്ങൾ പ്രകടമായതോടെ ഇവരെ കളമശേരി മെഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു. തുടർന്ന് രോഗം സ്ഥിരീകരിച്ചു. എന്നാൽ മറ്റ് ആരുമായി സമ്പർക്കമില്ലാതിരുന്നതു കൊണ്ട് റൂട്ട് മാപ്പ് തയ്യാറാക്കേണ്ടി വന്നിരുന്നില്ലായിരുന്നു.
നാടെങ്ങും കൊവിഡ് ബാധിതർ വിലക്ക് ലംഘിച്ചു കറങ്ങി നടന്നതിന്റെ കഥകൾ ഭീതി പരത്തുമ്പോൾ നല്ല മാതൃക കൂടി കാണിച്ചുതരികയായിരുന്നു ആകാശും എൽദോയും.
Recommended Video

പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോഴും ഇതിനോടൊപ്പം നല്ല വാർത്തകളും ജനങ്ങളിലേക്ക് എത്തുകയാണ്. നിരീക്ഷണത്തിലായിരുന്ന പലരുടേയും കൊവിഡ് റിപ്പോർട്ട് പോസിറ്റീവ് ആയിട്ടുണ്ട് . കൂടാതെ പലരും രോഗശാന്തി ലഭിച്ച് വീടുകളിലേയ്ക്ക് മടങ്ങിയിട്ടുണ്ട്. ഇത് പോസിറ്റീവ് സൂചനയാണ്. മാർച്ച് 24 മുതൽ ഏപ്രിൽ 5 വരെയാണ് രാജ്യത്ത് ഏറ്റവുമധികം കൊറോണ രോഗികളെ കണ്ടെത്തിയത്. ഇതിന് ശേഷം ഏപ്രിൽ 5 മുതൽ 14 വരെ രോഗവ്യാപനം തടയാനായാൽ കേരളവും രാജ്യവും രോഗപ്രതിരോധത്തിൽ വിജയിച്ചതായി പറയാമെന്നാണ് ദേശീയ ആരോഗ്യ സുരക്ഷാമിഷന്റെ വിലയിരുത്തൽ.


Click it and Unblock the Notifications











