മകന്റെ ഫീസടയ്ക്കാൻ പണമില്ല, സൂര്യയോട് ചോദിച്ചപ്പോൾ വന്ന പ്രതികരണം; മറക്കാനാകാത്ത അനുഭവം പങ്കുവെച്ച് സംവിധായകൻ

തമിഴകത്തിന് പ്രിയപ്പെട്ട ന‌ടനായ സൂര്യക്ക് മറ്റ് ഭാഷകളിലും നിരവധി ആരാധകരുണ്ട്. സിനിമയ്ക്കപ്പുറം ഓഫ് സ്ക്രീനിലെ സൂര്യയുടെ പ്രതിച്ഛായക്ക് അന്നും ഇന്നും ഒരു കോട്ടവും വന്നിട്ടില്ല. സാമൂഹിക പ്രതിബന്ധതയുള്ള നടനാണ് സൂര്യയെന്ന് ഉദാഹരണങ്ങൾ സഹിതം ആരാധകർ ചൂണ്ടിക്കാട്ടാറുണ്ട്. ഇന്ന് സൂര്യ തെരഞ്ഞെ‌ടുക്കുന്ന സിനിമകളിലും ഈ മാറ്റം പ്രകടമാണ്. സിനിമയ്ക്ക് പുറമെ നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങളും സൂര്യയും കുടുംബവും ചെയ്യുന്നുണ്ട്.

ഇപ്പോഴിതാ സൂര്യ തന്നെ സഹായിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ മണി ഭാരതി. നടൻ അഭിനയിച്ച നേര്ക്ക് നേർ, പൂവെല്ലം കേട്ടുപ്പാർ തുടങ്ങിയ സിനിമകളിൽ സഹസംവിധായകനായി മണി ഭാരതി പ്രവർത്തിച്ചിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് സൂര്യ ചെയ്ത സഹായത്തെക്കുറിച്ചാണ് മണി ഭാരതി തുറന്ന് പറഞ്ഞത്. സൂര്യ എത്രയോ ഉയരത്തിലെത്തി. എന്നാൽ ഇപ്പോഴും എവിടെ വെച്ച് കണ്ടാലും സംസാരിക്കും. എന്റെ ഭാര്യയെക്കുറിച്ചെല്ലാം ചോദിക്കും. നേര്ക്ക് നേർ എന്ന സിനിമ കഴിഞ്ഞയു‌ടനെയാണ് ഞങ്ങൾ വിവാഹിതരായത്.

Suriya

അന്ന് സൂര്യ വീട്ടിലേക്ക് വിളിച്ച് എനിക്കും ഭാര്യക്കും വിരുന്ന് നൽകി. അദ്ദേഹത്തിന്റെ അമ്മ എന്റെ ഭാര്യക്ക് സാരിയും എനിക്കുള്ള ഡ്രസുകളും സമ്മാനിച്ചു. ഇന്നും എവിടെ വെച്ച് കണ്ടാലും സൂര്യ കുടുംബത്തെക്കുറിച്ച് അന്വേഷിക്കും. നാലഞ്ച് വർഷത്തിന് മുമ്പ് എന്റെ മകൻ എ‍ഞ്ചിനീയറിം​ഗിന് പഠിക്കുന്ന കാലം. അവസാന വർഷം എനിക്ക് ഫീസ്‍ നൽകാനായില്ല. എല്ലാ വർഷവും ഒരു ലക്ഷം രൂപ അടയ്ക്കണം.

ആരോട് ചോദിക്കുമെന്ന് ആലോചിച്ചു. സംവിധായകൻ ലിം​ഗുസ്വമിക്കും അന്ന് മോശം സമയമാണ്. അദ്ദേഹത്തിന്റെ കൈയിൽ ഉണ്ടെങ്കിൽ തന്നേനെ. എന്ത് ചെയ്യുമെന്ന് ആലോചിച്ചിരിക്കവെ സൂര്യയോട് ചോദിച്ചാലോ എന്ന് ചിന്തിച്ചു. ഞാൻ അദ്ദേഹത്തോട് അതുവരെ ഒരു സ​​ഹായവും ചോദിച്ചിരുന്നില്ല. മാനേജർമാർ മുഖേന പോയാൽ നടക്കാത്തതിനാൽ അദ്ദേഹത്തിന്റെ പേഴ്സണൽ നമ്പർ കണ്ടുപിടിച്ചു.

Mani Bharathi, Suriya

ഒരു മെസേജ് മാത്രം അയച്ചു. അഞ്ച് മിനുട്ടിനുള്ളിൽ അദ്ദേഹത്തിന്റെ ആൾ വിളിച്ചു. കോളേജിന്റെ വിവരങ്ങൾ അയക്കാൻ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ സൂര്യയുടെ ഓഫീസിൽ നിന്ന് കോൾ വന്നു. ഡിഡി റെഡിയായിട്ടുണ്ട്, കലക്ട് ചെയ്യണമെന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം ബോംബെയിൽ വേറെയേതോ സിനിമയുടെ ഷൂട്ടിം​ഗിലാണ്. അത്രയും തിരക്കിലും മറക്കാതെ എനിക്ക് വേണ്ടി സഹായം ചെയ്തു. ഫീസ് അടച്ച ശേഷം സൂര്യക്ക് മെസേജ് അയച്ചു.

ഓൾ ദ ബെസ്റ്റ് എന്ന് മറുപടി വന്നു. ഒപ്പം ആർക്കൊക്കെ എന്തൊക്കെ ചെയ്യണമെന്ന് എനിക്കറിയാമെന്ന വാചകവും. സൂര്യയുടെ നല്ല മനസ് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും മണി ഭാരതി വ്യക്തമാക്കി. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ഇതേ അഭിമുഖത്തിൽ സൂര്യയുടെ ഭാര്യ നടി ജ്യോതികയെക്കുറിച്ചും മണി ഭാരതി സംസാരിക്കുന്നുണ്ട്.

ജ്യോതികയുടെ ആദ്യ തമിഴ് സിനിമ പൂവെല്ലാം കേട്ടുപ്പാറിനെക്കുറിച്ചാണ് മണി ഭാരതി സംസാരിച്ചത്. സംവിധായകൻ വസന്ത് ജ്യോതികയെ വഴക്ക് പറയുമായിരുന്നെന്നും നടി സിനിമ ഉപേക്ഷിച്ച് പോകാൻ തുനിഞ്ഞിരുന്നെന്നും മണി ഭാരതി തുറന്ന് പറഞ്ഞു.

Read more about: suriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X