For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് കണ്ട ഷൈൻ അല്ല ഇത്; ചിലപ്പോൾ പേപ്പർ വിരിച്ച് കിടക്കുന്നത് കാണാം; സംവിധായകൻ മാർത്താണ്ഡൻ

  |

  മലയാള സിനിമയിലെ ഏറ്റവും തിരക്ക് പിടിച്ച നടനായി മാറിയിരിക്കുകയാണ് ഷൈൻ ടോം ചാക്കോ. കഴിഞ്ഞ കുറേ മാസങ്ങളായി തുടരെ ഷെെൻ ടോമിന്റെ സിനിമകൾ പ്രേക്ഷകരിലേക്ക് എത്തുന്നു. ഭീഷ്മ പർവം, കുമാരി, വിചിത്രം തുടങ്ങി സിനിമകളുടെ ഒരു നിര അടുത്ത കാലത്ത് വന്നു. ഇവയിലെല്ലാം ശ്രദ്ധേയ വേഷമാണ് ഷൈൻ ടോം ചാക്കോ ചെയ്തത്. നായകൻ, വില്ലൻ, സഹനടൻ തുടങ്ങി എല്ലാ വേഷങ്ങളും ഷൈനിനെ തേടി എത്തുന്നു.

  Also Read: 'ആ ട്രാജഡി ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല, തലേന്ന് വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു'; മോനിഷയെ ഓർത്ത് വിനീത്

  വളരെക്കാലത്തിന് ശേഷമാണ് ഇത്രമാത്രം വൈവിധ്യമാർന്ന റോളുകൾ ചെയ്യാൻ മലയാളത്തിൽ ഒരു നടന് സാധിക്കുന്നതെന്നാണ് സിനിമാ പ്രേക്ഷകർ പറയുന്നത്. പക്ഷെ കരിയറിന്റെ തിളക്കം ഇല്ലാതാക്കുന്നതും ഷൈൻ ടോം ചാക്കോ തന്നെയാണെന്നും അഭിപ്രായമുണ്ട്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴും ഷൈൻ പലപ്പോഴും വാർത്തകളിൽ നിറയുന്നത് ഈ സിനിമകളുടെ പേരിൽ അല്ലെന്നതാണ് വാസ്തവം. അഭിമുഖങ്ങളിൽ ഷൈൻ നടത്തുന്ന പരാമർശങ്ങളും മറ്റുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവാറ്.

  അഭിമുഖങ്ങളിൽ ഷൈൻ ടോം ചാക്കോയുടെ സംസാരവും പ്രവൃത്തിയും അതിര് കടക്കുന്നുണ്ടെന്നും അലോസരമാണെന്നും സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇത് ആസ്വദിക്കുന്നവരും ഉണ്ട്. നടനെന്ന നിലയിൽ ഷൈൻ മികച്ച പ്രകടനം കാഴ്ച വെക്കുന്നു, അതിനപ്പുറം അദ്ദേഹത്തിന്റെ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളിലേക്ക് അഭിപ്രായം പറയരുതെന്നും ഇവർ അഭിപ്രായപ്പെടുന്നു.

  ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ മാർത്താണ്ഡൻ. ഇദ്ദേഹത്തിന്റെ വരാനിരിക്കുന്ന മഹാറാണി എന്ന സിനിമയിൽ ഷൈൻ ടോം, ചാക്കോ, റോഷൻ മാത്യു, ബാലു വർ​ഗീസ് എന്നിവരാണ് പ്രധാന താരങ്ങൾ.

  Also Read: ഇനിയൊരു അവസരമുണ്ടെങ്കിൽ പപ്പയെയും കൊണ്ട് അവിടെ പോകണം; ആഗ്രഹം പറഞ്ഞ് ജഗതിയുടെ മകൾ ശ്രീലക്ഷ്മി

  'ഷെെനും റോഷനും രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന വ്യക്തിത്വങ്ങൾ ആണ്. ഷൈൻ പിള്ളേര് കളിയുള്ള ആളാണ്. റോഷൻ കുറച്ച് സീരിയസ് ആയി നിൽക്കുന്ന ആളാണ്. ആക്ടിം​ഗിന്റെ മറ്റ് കാര്യങ്ങളൊക്കെ ചിന്തിച്ച് ഇരിക്കുന്നത് കൊണ്ടാവാം. ഷൈനിനെ എനിക്ക് നേരത്തെ അറിയാം. അസിസ്റ്റന്റ് ഡയരക്ടറായി നിൽക്കുന്ന കാലം തൊട്ടേ ഷൈനിനെ അറിയാം. ഷൈൻ സെറ്റിൽ കൊച്ചു പിള്ളേരുടെ കൂടെ സെൽ‌ഫിയൊക്കെ എടുക്കുന്നത് കാണാം. പിള്ളേരെ ഭയങ്കര ഇഷ്ടമാണ് അവന്'

  'നീറ് കളിക്കുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും പോവുന്നത് കാണാം. ചിലപ്പോൾ ഒരു പേപ്പർ വിരിച്ച് ഉറങ്ങുന്നത് കാണാം. സെറ്റിൽ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കും. ഞാനന്ന് കണ്ട ഷൈൻ അല്ല. കുറച്ച് കൂടി സിംപിൾ ആയി,' മാർത്താണ്ഡൻ പറഞ്ഞു. ചിത്രീകരണം പൂർത്തിയായ മഹാറാണി എന്ന സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. എസ് ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലനാണ് സിനിമ നിർമ്മിക്കുന്നത്.

  ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രതീഷ് രവി ആണ്. ഇഷ്ക് എന്ന സിനിമയുടെ രചന നിർവഹിച്ചതും ഇദ്ദേഹമാണ്.
  കേരളത്തിൽ സോണി വെനിസ് 2 ക്യാമറയിൽ പൂർണമായും ചിത്രീകരിച്ച സിനിമ ആണ് മഹാറാണി എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ​ഗോവിന്ദ് വസന്തയാണ് സം​ഗീതം. ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു.

  Read more about: shine tom chacko
  English summary
  Director Marthandan Shares His Experience With Shine Tom Chacko; Says He Changed A Lot
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X