സംയുക്തയും ഗീതുവും കാവ്യയും ചേര്‍ന്ന് കുളമാക്കിയ ആ അഭിമുഖം, ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ മെകാര്‍ട്ടിന്‍

By Prashant V R

മലയാളത്തില്‍ നിരവധി വിജയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് റാഫി മെക്കാര്‍ട്ടിന്‍. സൂപ്പര്‍ താരങ്ങളെല്ലാം ഇവരുടെ സംവിധാനത്തില്‍ മോളിവുഡില്‍ അഭിനയിച്ചിരുന്നു. റാഫി മെക്കാര്‍ട്ടിന്റെതായി 2000ല്‍ പുറത്തിറങ്ങിയ വിജയ ചിത്രമായിരുന്നു തെങ്കാശിപ്പട്ടണം. സുരേഷ് ഗോപി, ലാല്‍, ദിലീപ്, സംയുക്ത വര്‍മ്മ, കാവ്യാ മാധവന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്.

കുടുംബ പശ്ചാത്തലത്തിലുളള കഥ പറഞ്ഞ ചിത്രം ഹാസ്യത്തിന് കൂടി പ്രാധാന്യം നല്‍കിയാണ് ഒരുക്കിയത്. റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിന്റെ കരിയറിലെ എറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നുകൂടിയാണ് തെങ്കാശിപ്പട്ടണം. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം നേട്ടമുണ്ടാക്കിയിരുന്നു.

ലാലിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ

ലാലിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ തെങ്കാശിപ്പട്ടണത്തില്‍ ഗീതുമോഹന്‍ദാസ്, സ്ഫടികം ജോര്‍ജ്ജ്, സലീം കുമാര്‍, മച്ചാന്‍ വര്‍ഗീസ് തുടങ്ങിയവരും മറ്റു വേഷങ്ങളില്‍ എത്തിയിരുന്നു. സുരേഷ് പീറ്റേഴ്‌സ് ഒരുക്കിയ പാട്ടുകളും തെങ്കാശിപ്പട്ടണത്തിന്‌റെതായി തരംഗമായി മാറി. ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പിന്നീട് ഇതേപേരില്‍ തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു.

അതേസമയം തെങ്കാശിപ്പട്ടണത്തെ കുറിച്ചുളള

അതേസമയം തെങ്കാശിപ്പട്ടണം സമയത്തെ ഒരു രസകരമായ സംഭവം സംവിധായകന്‍ മെക്കാര്‍ട്ടിന്‍ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. സംയുക്ത, കാവ്യ, ഗീതു മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്ത അഭിമുഖത്തെക്കുറിച്ചാണ് സംവിധായകന്‍ പറഞ്ഞത്. ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംയുക്ത, കാവ്യ, ഗീതു തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഒരു അഭിമുഖ പരിപാടി ഒരു ടെലിവിഷന്‍ ചാനല്‍ ടെലികാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു.

അഭിമുഖം നേരത്തെ ഷൂട്ട്

അഭിമുഖം നേരത്തെ ഷൂട്ട് ചെയ്തിട്ട് ക്രിസ്മസിന് സംപ്രേക്ഷണം ചെയ്യാന്‍ വേണ്ടിയാണ് ഇത് എടുക്കുന്നത്. പക്ഷേ സംയുക്ത അഭിമുഖത്തില്‍ കേറി പറഞ്ഞു എല്ലാവര്‍ക്കും എന്റെ ക്രിസ്മസ് ആശംസകള്‍. പക്ഷേ അന്ന് ഞാന്‍ ഇവിടെ ഉണ്ടാവില്ല എന്ന ഡയലോഗ് കൂടി പറഞ്ഞതോടെ സംഭവം ആകെ കുളമായി. അത് കഴിഞ്ഞു ഗീതുവിന്റെ അബദ്ധം ഇതായിരുന്നു.

എല്ലാവര്‍ക്കും എന്റെ ക്രിസ്മസ് ഓണാശംസകള്‍

എല്ലാവര്‍ക്കും എന്റെ ക്രിസ്മസ് ഓണാശംസകള്‍. ഗീതു വിചാരിക്കുന്നത് ആശംസകള്‍ എന്ന് പറയുന്നതിനോടൊപ്പം മലയാളികള്‍ എപ്പോഴും ചേര്‍ക്കുന്ന ഒന്നാണ് ഓണാശംസകള്‍ എന്നതാണ്. അങ്ങനെ ആ അഭിമുഖ പരിപാടി അവര്‍ കുളമാക്കി കയ്യില്‍ കൊടുത്തു. മെക്കാര്‍ട്ടിന്‍ പറഞ്ഞു. അതേസമയം റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമകളില്‍ ഒന്നാണ് തെങ്കാശിപ്പട്ടണം. ടെലിവിഷന്‍ ചാനലുകളില്‍ എല്ലാം വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കാറുളളത്. മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് വലിയ വരവേല്‍പ്പാണ് അന്ന് കേരളത്തിലെ തിയ്യേറ്ററുകളില്‍ ലഭിച്ചത്.

ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

More from Filmibeat

Read more about: rafi mecartin samyuktha varma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X