ഇന്നും അറിയപ്പെടുന്നത് ആ ചിത്രത്തിന്റെ പേരിൽ, വെളിപ്പെടുത്തി സംവിധായകൻ
സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ കരിയറിൽ വൻ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു ആട്. ജയസൂര്യ നായികനായി എത്തിയ ചിത്രത്തിലെ ഷാജി പാപ്പനും കൂട്ടുകാരും ഇന്നും പ്രേക്ഷകരുടെ ഇടയിൽ തരംഗമാണ്. ആടിനു ശേഷം താൻ സിനിമകൾ ചെയ്തിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ അറിപ്പെടുന്നത് ആടിന്റെ സംവിധായകൻ എന്നാണ്. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് മിഥിൻ ഇക്കാര്യം വ്യക്തമാക്കിയത്.

ഞാൻ ഇപ്പോൾ ആറ് സിനിമകൾ ചെയ്തു, അതിൽ തനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആൻ മരിയ കലിപ്പിലാണ് എന്നുളള ചിത്രമാണ്., ഏഴാമത്തെ സിനിമയായ അഞ്ചാം പാതിരയിലെത്തിനിന്നിട്ടും ഇന്നും ഞാൻ എവിടെ പോയാലും ആടിന്റെ സംവിധായകൻ എന്നാണ് അറിയപ്പെടുന്നത്. അതിലെനിക്ക് സന്തോഷമേയുള്ളൂ. നമ്മൾ ചെയ്ത ഒരു വർക്ക് അത്രയധികം ആളുകൾ ഏറ്റെടുത്തു. കുട്ടികൾമുതൽ മുതിർന്നവരെവരെ ചിരിപ്പിക്കാൻപറ്റി. ഇപ്പോൾ ആടിന്റെ മൂന്നാം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഇനി കുറെ സിനിമകൾ ചെയ്താലും ആടിന്റെ സംവിധായകൻ എന്ന് തന്നെ അറിയപ്പെടുമെന്നാണ് തോന്നുന്നതെന്നും മിഥുൻ കൂട്ടിച്ചേർത്തു.
മിഥുന്റെ കരിയറിലെ ഏഴാമത്തെ ചിത്രമാണ് അഞ്ചാം പാതിര. കുഞ്ചാക്കോ ബോബൻ മുഥുൻ മാനുവൽ കൂട്ട്ക്കെട്ടിൽ ഒരുങ്ങിയ ചിത്രം , മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയേറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. ഒരു കൊലപാതകത്തിന്റെ അന്വേഷണവുമായി നടക്കുന്ന കുറ്റാന്വേഷണ ചിത്രമാണിത്. ഒരു സസ്പെൻസ് ത്രില്ലർ ഗണത്തിൽ എത്തുന്ന ചിത്രമാണെന്നും സംവിധായകൻ പറയുന്നു.


Click it and Unblock the Notifications











