കുറേ ടേക്കുകള്‍ പോയിട്ടും മമ്മൂട്ടി ശരിയാക്കിയില്ല; ഡബ്ബിംഗ് സമയത്തും പ്രശ്‌നം; സംവിധായകന്‍

ആനന്ദം എന്ന സിനിമയിലൂടെ തമിഴ് സിനിമാ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് എന്‍. ലിംഗുസ്വാമി. തുടര്‍ന്ന് റണ്‍, സണ്ടക്കോഴി, പയ്യ, തുടങ്ങി ആരാധകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങള്‍ എടുത്ത സംവിധായകന്‍ കൂടിയാണ് ലിംഗുസ്വാമി.

തന്റെ ആദ്യ ചിത്രമായ ആനന്ദം ചെയ്യുമ്പോള്‍ നടന്‍ മമ്മൂട്ടിയുമായി ചെറുതായി പ്രശ്‌നമുണ്ടായിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ലിംഗുസ്വാമി. എന്നാല്‍ അത് തന്റെ അറിവില്ലായ്മ കൊണ്ടാകാം അന്ന് അങ്ങനെ സംഭവിച്ചത് എന്നും ലിംഗുസ്വാമി പറഞ്ഞു.

Mammootty

താന്‍ ആദ്യമായി ചെയ്യുന്ന സിനിമയാണ്. തുടക്ക കാലമാണ്. മമ്മൂട്ടി ഒരു ലെജന്‍ഡ് ആണ്. എന്തെങ്കിലും ഒരു പ്രശ്‌നം അന്ന് അവിടെ വന്നിട്ടുണ്ടെങ്കില്‍ അത് ഞാന്‍ കാരണം തന്നെയായിരിക്കും. അന്ന് ഞാന്‍ യുവാവാണ്. ചില സംഭവങ്ങള്‍ ഒക്കെ അതുപോലെ തന്നെ കിട്ടാന്‍ നിര്‍ബന്ധമാണ്. അവരൊക്കെ കുറെ സിനിമകളില്‍ അഭിനയിച്ച സീനിയര്‍ നടന്മാര്‍ അല്ലേ എന്നും ലിംഗുസ്വാമി പറയുന്നു.

സിനിമയില്‍ ഒരു രംഗം ചെയ്തുകൊണ്ടിരിക്കെ സംവിധായകനായ തനിക്ക് അതില്‍ തൃപ്തിവന്നില്ല. ആ ഷോട്ട് കുറെ ടേക്കുകള്‍ പോയി. വീണ്ടും എടുക്കാന്‍ പറഞ്ഞപ്പോള്‍ മമ്മൂട്ടി ചോദിച്ചു ' ഇനിയും തനിക്ക് എന്താണ് വേണ്ടത്' എന്ന്. ഡയലോഗ് ബാക്കി ഡബ്ബിംഗില്‍ ശരിയാക്കാം എന്നും മമ്മൂട്ടി പറഞ്ഞു. എന്നാല്‍ തനിക്ക് അത് ഷോട്ട് എടുത്ത് തന്നെ ശരിയാക്കണമായിരുന്നു.

ആ പ്രായത്തില്‍ മൂന്ന് തവണ നാഷണല്‍ അവാര്‍ഡ് കിട്ടിയ നടനാണെന്ന തോന്നലൊന്നും തനിക്ക് ഉണ്ടായിരുന്നില്ലെന്നും ലിംഗുസ്വാമി പറയുന്നു. അവസാനം എന്താണ് വേണ്ടതെന്നു വെച്ചാല്‍ കാണിച്ചുകൊടുക്കാനാണ് മമ്മൂട്ടി പറഞ്ഞത്. താന്‍ തനിക്ക് വേണ്ടതുപോലെ താന്‍ കാണിച്ചു കൊടുത്തു. അദ്ദേഹം അത് അതുപോലെ അഭിനയിച്ചു കാണിച്ചു തന്നു എന്നും ലിംഗുസ്വാമി പറയുന്നു.

എന്നാല്‍ അദ്ദേഹത്തിന്റെ ദേഷ്യം ആ സമയത്തേക്ക് മാത്രമേ നീണ്ടു നിന്നിരുന്നുള്ളു. അത് കഴിഞ്ഞാല്‍ അദ്ദേഹത്തിന് ദേഷ്യമൊന്നുമുണ്ടായിരുന്നില്ലെന്നും ലിംഗുസ്വാമി പറഞ്ഞു. എന്നാല്‍ ഡബ്ബിംഗിന്റെ സമയത്ത് തനിക്ക് വീണ്ടും പ്രശ്‌നമുണ്ടായെന്നും ലിംഗുസ്വാമി പറയുന്നു. മമ്മൂട്ടി ഡബ്ബ് ചെയ്യുമ്പോള്‍ മലയാളം കലര്‍ന്നുകൊണ്ടുള്ള തരത്തിലായിരുന്നു ഡബ്ബിംഗ് ഇത് തനിക്ക് തൃപ്തിയുണ്ടായിരുന്നില്ല. തനിക്ക് വേണ്ടിയിരുന്നത് തഞ്ചാവൂര്‍ കലര്‍ന്ന തമിഴ് ആയിരുന്നു.

Mammootty

മമ്മൂട്ടിയുമായി തനിക്ക് വളെര നല്ല ബന്ധമാണ് ഇപ്പോഴുമുള്ളതെന്നും ലിംഗുസ്വാമി പറയുന്നു. ഭ്രമയുഗം ട്രെയിലര്‍ കണ്ടുകഴിഞ്ഞതിന് ശേഷം മമ്മൂട്ടിയോട് സംസാരിച്ചിരുന്നു. ആര്‍ക്കാണ് കാതല്‍ പോലൊരു സിനിമ ചെയ്യാന്‍ സാധിക്കുക? അവിടെ ആരാണ് അങ്ങനെ ഒരു സിനിമ ചെയ്യാന്‍ തയ്യാറാവുക? അവരുടെ ഈഗോ അതിന് അനുവദിക്കില്ല. അങ്ങനെ ഒരാള്‍ അത് ചെയ്യാന്‍ തയ്യാറാവുന്നുണ്ടെങ്കില്‍ അത് മമ്മൂട്ടി തന്നയായിരിക്കുമെന്നും ലിംഗുസ്വാമി പറയുന്നു.

മുന്‍പ് കമല്‍ഹാസനോടൊപ്പം വര്‍ക്ക് ചെയ്ത സമയത്ത് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ചും ലിംഗുസ്വാമി പറഞ്ഞു. ഉത്തമ വില്ലന്‍ എന്ന ചിത്രം പ്രൊഡ്യൂസ് ചെയെതെങ്കിലും സാമ്പത്തികമായി തനിക്ക് വലിയ നഷ്ടമാണ് ചിത്രം കൊണ്ട് ഉണ്ടായതെന്നും ലിംഗുസ്വാമി അഭിമുഖത്തില്‍ പറഞ്ഞു.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X