എന്നോട് മീര ആ ദേഷ്യം കാണിക്കില്ല; പക്ഷെ അസിസ്റ്റന്റ് ഡയറക്ടർ പറഞ്ഞാൽ..: ലിം​ഗുസ്വാമി

അഭിനയ മികവ് കൊണ്ട് കയ്യടി നേടിയ മീര ജാസ്മിൻ വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ രം​ഗത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് തെന്നിന്ത്യയിൽ വലിയ താരമൂല്യമുള്ള നടിയായിരുന്നു മീര. തമിഴിൽ നിരവധി സിനിമകൾ മീര ചെയ്തിട്ടുണ്ട്. മീരയെക്കുറിച്ച് സംവിധായകൻ ലിം​ഗുസ്വാമി ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഇദ്ദേഹം സംവിധാനം ചെയ്ത റൺ, സണ്ടക്കോഴി എന്നീ സിനിമകളിൽ മീരയായായിരുന്നു നായിക. രണ്ട് സിനിമകളും വൻ ഹിറ്റായി. 2005 ൽ പുറത്തിറങ്ങിയ റൺ എന്ന സിനിമയിൽ മാധവനായിരുന്നു നായകൻ. സണ്ടക്കോഴി ഇന്നും പ്രേക്ഷകർ മറക്കാത്ത സിനിമയാണ്. നായകനായെത്തിയത് വിശാലും. മീരയുടെ അഭിനയമികവ് തന്നെ അത്ഭുതപ്പെടുത്തിയിരുന്നെന്നാണ് ലിം​ഗുസ്വാമി പറഞ്ഞത്.

Meera Jasmine

തന്റെ സിനിമകളിൽ അഭിനയിച്ച നായികനടിമാരിൽ മീര ജാസ്മിനെയാണ് തനിക്കിഷ്ടമെന്ന് ലിം​ഗുസ്വാമി പറഞ്ഞു. ആഴത്തിൽ കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെന്ന് അവർക്ക് വേദന തോന്നുന്നു എന്ന് നമുക്ക് തോന്നും. വേ​ഗം എടുക്കൂ എന്ന് പറയും. അത്രയും എനർജി ലെവൽ ഉണ്ട്. ആ എനർജി ലെവൽ കാരണം ഞാനല്ലാതെ അസിസ്റ്റന്റ് ഡയറക്ടമാർ പോയി കോസ്റ്റ്യൂമിന്റെ കാര്യമോ മറ്റോ പറഞ്ഞാൽ ദേഷ്യം വല്ലാതെ വരും.

എങ്കിലും എന്റെയടുത്തൊന്നും കാണിക്കില്ല. അടുത്ത സാവിത്രി അവരാണെന്നാണ് ഞാൻ കരുതിയത്. ഞാൻ കരുതിയത് പോലെ ഇന്നും അവർ ഇൻഡസ്ട്രിയിൽ ഉണ്ടാകേണ്ടതാണ്. പക്ഷെ പെട്ടെന്ന് എന്താണ് പറ്റിയതെന്ന് എനിക്കറിയില്ലെന്നും ലിം​ഗുസ്വാമി പറഞ്ഞു.

More from Filmibeat

Read more about: meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X